സാമൂഹികാഭിപ്രായങ്ങള്‍ ..എന്തിനെയും ഏതിനെയും കുറിച്ച് സ്വന്തം ആയ അഭിപ്രായങ്ങള്‍ ഉള്ളവര്‍ ആണ് നമ്മള്‍ .പക്ഷെ സാഹചര്യ സമ്മര്‍ദങ്ങള്‍  കൊണ്ടോ, വേദി ഇല്ലായ്മ കൊണ്ടോ ,സ്വന്തം കാര്യങ്ങള്‍ അല്ലാതെ മറ്റുള്ളവ എന്തിനു ഞാന്‍ ചിന്തിക്കണം എന്നാ ചിന്തയോ ,എന്തായാലും എന്റെ കാഴച്ചപ്പാടിലൂടെ ഞാന്‍ അഭിപ്രായം പറയുന്നു ശരിയാവാം തെറ്റാവാം ,........
**********************************************************************************

                                          


    
ഞാന്‍ ഉള്‍പ്പെടുന്ന ഈ സമുഹത്തില്‍ ഏതു വിഷയത്തെ കുറിച്ച് പ്രതികരിക്കണം ? അഭിപ്രായം പറയണം ?വഞ്ചനയും ചതിയും ,ആക്രമണങ്ങളും മാത്രം നിറഞ്ഞ ഈ ലോകത്ത് ജനിക്കണ്ടായിരുന്നു  എന്ന് തോന്നുന്നു .
...............................................................................................................

 മാര്‍ച്ച് 8 ലോക വനിതാദിനം

മറ്റു ഏതൊരു ദിനം ആഘോഷിക്കുന്ന പോലെ ഈ വര്‍ഷവും പതിവ് തെറ്റാതെ നമ്മള്‍ ഈ ദിനവും ആഘോഷിക്കുന്നു ,ചര്‍ച്ചകളും, സെമിനാറുകളും, റാലിയും, ചായയും ബിസ്ക്കറ്റിലും, ഒതുങ്ങുന്നു ഈ ദിനം. അതില്‍ കൂടുതലൊന്നും ഞാന്‍ കാണുന്നില്ല .
ലോക രാജ്യങ്ങളിലേതില്‍ നിന്നും ഒട്ടും ഭിന്നമല്ല നമ്മുടെ നാട്ടിലെ സ്ത്രീകളുടെ അവസ്ഥ. യമന്‍ എന്നാ രാജ്യത്തെ അല്ല ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വിവാഹ മോചിത [I Am Nujood Age 10 Divorced (ഞാന്‍ നുജൂദ്, വയസ്സ് 10 വിവാഹമോചിത) എന്ന പുസ്തകം ഡെല്‍ഫിന്‍ മിനോയി അവളില്‍ നിന്ന് കേട്ടെഴുതിയതാണ്.]അവളുടെ ജീവ ചരിത്രം .

നുജൂദ് ,.
 നുജൂദ് ലോകത്തെ ഏറ്റവും പ്രായകുറഞ്ഞ വിവാഹമോചിതയാണ്. 10 വയസ്സ്. ആ യെമനി പെണ്‍കുട്ടിയെ 10 വയസ്സിലാണ് അവളുടെ അബ്ബ മൂന്നിരട്ടിപ്രായമുള്ളരൊള്‍ക്ക് നിക്കാഹ് ചെയ്തു കൊടുത്തത്. അവളാണെങ്കിലോ അന്ന് രണ്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. കടല്‍ കണ്ടിട്ടില്ലെങ്കിലും അവള്‍ സ്വയം കടലാമയാണെന്ന് സങ്കല്പിച്ചു. അവളുടെ കൂട്ടുകാരി മലക് ഒരു കടല്‍കക്കകൊണ്ടുവന്ന് അവളുടെ ചെവിയിലേക്ക് ചേര്‍ത്തുവെച്ച് കടലിരമ്പം കേള്‍പ്പിച്ചുകൊടുത്തു. ഒരു പൂമ്പാറ്റയെപ്പോലെ പാറി നടക്കാന്‍ അവളാഗ്രഹിച്ചു. അവള്‍ക്ക് ഒളിച്ചു കളിക്കാനും ചോക്ലേറ്റു തിന്നാനും നിറങ്ങള്‍ ചാലിച്ച് ചിത്രം വരയ്ക്കാനും ഇഷ്ടമായിരുന്നു.വിവാഹമെന്നാല്‍ നുജൂദ് ആഘോഷമാണെന്നു മാത്രമേ അറിഞ്ഞുള്ളു. കൈ നിറയെ മൈലാഞ്ചി...സനാനയിലെ തെരുവിലൂടെ പോകുമ്പോള്‍ ചില്ലിട്ട കടകളില്‍ കണ്ട വെളുത്ത വിവാഹവസ്ത്രം...
പക്ഷേ, ആദ്യരാത്രിയിലെ ക്രൂരമായ ബലാത്സംഗം... രക്ഷിക്കണേ എന്നു പറഞ്ഞു കരഞ്ഞിട്ട് ആരും വന്നില്ല. ലിംഗ പ്രവേശത്തിനു വികസിക്കാത്ത യോനിയെ കത്രിക വച്ച് മുറിവേല്‍പ്പിച്ചു . എപ്പോഴോ ബോധം പോയിരുന്നു. അമ്മായിയമ്മയും ഭര്‍തൃസഹോദര ഭാര്യയും കൂടി നഗ്‌നയായിക്കിടന്നിരുന്ന അവളെ തട്ടിവിളിച്ചുണര്‍ത്തി.
മെത്തയില്‍ ഇത്തിരി രക്തം. [അതാണ്‌ അവിടുത്തെ രീതി ,വധു കന്യക ആണ് എന്ന് അറിയിക്കുന്നതിനുള്ള തെളിവ് ,കിടക്ക വിരിയിലെ രക്ത കറ കാണാന്‍ ആ നാട്ടിലെ പ്രമാണിമാരും ബന്ധുക്കളും രാവിലെ വീടിനു മുന്നില്‍ കാത്തു നില്‍ക്കുന്നുണ്ടാകും ] അവര്‍ 'അഭിനന്ദനങ്ങള്‍' എന്നു പറഞ്ഞ് അവളെ ഒരു ചാക്കുകെട്ടന്നോണം പൊക്കിയെടുത്തുകൊണ്ടുപോയി കുളിമുറിയിലിരുത്തി തണുത്തവെള്ളം കോരിയൊഴിച്ചു.
അവിടെ നിന്നും എങ്ങനെയോ രക്ഷപ്പെട്ട അവള്‍ തനിച്ച് യാത്രചെയ്ത് എങ്ങനെയൊക്കെയോ ജഡ്ജിയുടെ മുമ്പിലെത്തി...ഷാദ എന്ന നല്ല വക്കീലിനെ അവള്‍ക്കു കിട്ടി. വിവഹമോചനം അത്ര എളുപ്പമായിരുന്നില്ല. എന്നിട്ടും അവള്‍ വിവാഹമോചിതയായി.

കത്തി എരിഞ്ഞവള്‍ സൌദ ..
പാലസ്തീനിലെ വെസ്റ്റ് ബാങ്ക് പ്രദേശത്തെ കുഗ്രാമത്തില്‍ ജനിച്ച് പ്രണയിച്ച കുറ്റത്തിന് മതനേതൃത്വം മരണശിക്ഷ വിധിച്ച് ദേഹമാസകലം പൊള്ളലേറ്റ് ഇന്നും യൂറോപ്യന്‍ രാജ്യത്ത് എവിടെയോ ജീവിച്ചിരിക്കുന്നവള്‍.പ്രണയത്തിന് ജീവന്റെ വില കൊടുക്കേണ്ടി വന്നവള്‍. കന്യകാത്വം കവര്‍ന്നെടുക്കാനുള്ള പ്രണയമേ കാമുകന് ഉണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അളവുടെ ഉള്ളില്‍ ജീവന്റെ തുടിപ്പുകള്‍ നാംബിട്ടിരുന്നു. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അവളെ വകവരുത്താനായി മാതാപിതാക്കള്‍ സഹോദരീഭര്‍ത്താവ് ഹുസൈനെ ചുമതലപ്പെടുത്തി.ഒടുവില്‍ ,വസ്ത്രമലക്കുമ്പോള്‍ അവളുടെ തലയിലൂടെ പെട്രോള്‍ കോരിയൊഴിച്ച് അയാള്‍ തീ കൊളുത്തി. അല്‍പ്പം ജീവന്‍ ബാക്കി ഉണ്ടായിരുന്ന അവളെ വിഷം കൊടുത്ത് കൊള്ളാം സ്വന്തം മാതാവാണ് പുറപ്പെട്ടത്‌. ഇല്ലെങ്കില്‍ കുടുംബത്തിന്റെ മാനം പോകും. .തൊലി മുഴുവന്‍ നഷ്ടമായ,കീഴ്ത്താടിയും നെഞ്ചും ഒട്ടിച്ചേര്‍ന്ന,കാതുകള്‍, കത്തിക്കരിഞ്ഞ കാലുക്കള്‍ക്കു ഇടയിലൂടെ അബോധാവസ്ഥയില്‍  സൌദ തന്റെ കുഞ്ഞിനു ജന്മം നല്‍കി.ഫ്രഞ്ച് മനുഷ്യാവകാശ സംഘടനയുടെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന സൌദ പിന്നീട് അന്റോണിയോ എന്ന യൂറോപ്യനെ വിവാഹം കഴിച്ച് രണ്ടു പെണ്‍കുട്ടികളുടെ അമ്മയായി.

ഇവയില്‍ നിന്നും ഒട്ടും വ്യത്യാസമല്ല ഇന്ന് നമ്മുടെ രാജ്യത്തിലെ സ്ത്രീകളുടെ അവസ്ഥ , ബസ്സ്‌ യാത്രയിലും ട്രെയിനിലും എന്തിനു ഏറെ പറയുന്നു അമ്മയുടെ അടുത്ത്  കിടന്നു ഉറങ്ങുന്ന പിഞ്ചു കുഞ്ഞു പോലും ഇന്ന് സുരക്ഷിതരല്ല. ലിഘിത നിയമങ്ങള്‍ പോലും ഇന്ന് സ്ത്രീക്ക് അന്യമാണ്. സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളിലെ പ്രതികള്‍ ജയിലിലും സസുഖം വാഴുന്നു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കാത്ത ഏതു ഭരണ കൂടത്തെയാണ് ഇനി നമ്മള്‍ അനുസരിക്കേണ്ടത്‌ ?
മുറ പ്രകാരം വന്നു ചേരുന്ന വോട്ടവകാശത്തിന് മാത്രമാണോ ഈ സ്ത്രീകള്‍,.

മുറിവേറ്റ ശില്‍പ്പി 


സാധാരണക്കാരനെ കലയും ആയി ബന്ധപ്പെടുത്തുന്നതിനുള്ള ഒരു ഉപാധിയാണ് ശില്‍പ്പങ്ങള്‍ .അത് ശില്‍പ്പിയുടെ കാഴ്ചപ്പാടില്‍ അവന്റെ ജീവന്റെ ഒരു അംശം ആകാം ,ഒരു ശില്‍പം പൂര്‍ത്തിയാകും വരെ അവന്‍ അനുഭവിക്കുന്ന മാനസികാവസ്ഥ പറഞ്ഞു അറിയിക്കാന്‍ വയ്യാത്തതാണ് ,

അത് പോലെ തന്നെ ആണ് ആ ശില്‍പ്പത്തിനു ഒരു പോറല്‍ ഏല്‍ക്കുന്നത് പോലും അവന്റെ ഹൃദയത്തില്‍ ആണ് മുറിവ് ഏല്‍ക്കുന്നത് ,..

ഈ അടുത്തിടെ നടന്ന രണ്ടു സംഭവങ്ങള്‍ ആണ് എന്നെ ഇത് എഴുതാന്‍ പ്രേരിപിച്ചത്‌ ,.രാഷ്ട്രീയക്കാരുടെ ശുംഭന്‍ പ്രയോഗങ്ങളും ,സിനിമാ താരങ്ങളുടെ മുടിയുടെ നിറ വ്യത്യാസം പോലും വലിയ സംഭവം ആക്കി കൊണ്ട് നടക്കുന്ന മാധ്യമങ്ങള്‍ മനപൂര്‍വം മറന്ന സംഭവം ,..എന്ത് കൊണ്ട് വലിയ പ്രചരണം നടത്തിയില്ല എന്ന് ഞാന്‍ ആലോചിക്കുന്നു ,..എന്റെ പ്രതിഷേധവും വിമര്‍ശനങ്ങളും വരികളിളുടെ അറിയിക്കുന്നു ,..

അടുത്ത ചില മാസങ്ങള്‍ക്ക് മുന്‍പ് കുസാറ്റ് എന്ജിനിയരിംഗ് കോളേജില്‍ നടന്ന ഒരു സംഭവം ഉദ്യാനത്തില്‍ അതി മനോഹരം ആയി പണി കഴിപിച്ച ശില്‍പ്പം ,നഗ്നതാ പ്രദര്‍ശനം എന്ന പേരില്‍ കുറ്റം ചുമത്തി വെട്ടി മാറ്റി ,..എന്താണ് അവര്‍ വെട്ടി മാറ്റിയത് എന്നെ ഞാന്‍ ആക്കിയ സ്നേഹാമൃതം ചുരത്തിയ അമ്മയുടെ മാറുകള്‍ ,..നഗ്നത കാഴ്ചക്കാരന്റെ കണ്ണില്‍ ആണ് ,എന്ന് ആരോ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു .ആഴ്ചകള്‍ക്ക് ശേഷം അതെ നഗരിയില്‍ മിസ്‌ കേരള സവുന്ദര്യ മത്സരം നടന്നു ,മാറും മറുകും കാട്ടി താളത്തില്‍ നടന്നു നീങ്ങുന്ന സുന്ദരിമാര്‍ ,..അവിടെയും കാഴ്ചക്കാരും മാധ്യമങ്ങളും പുറകെ ,...

ദിവസങ്ങള്‍ക്കു ശേഷം ആലുവ മണപ്പുറത്ത് സ്ഥാപിച്ചുരുന്ന ശില്‍പ്പം സാമുഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. മക്കള്‍ക്ക്‌ പുഴയില്‍ ഇറങ്ങുമ്പോള്‍ സുക്ഷിക്കണം എന്ന 
താക്കിത് നല്‍കിയ കൈകളില്‍ ഒരെണ്ണം വെട്ടി മാറ്റി ,..നരാധമന്മാര്‍ ,..ഇവിടെ എല്ലാം മുറിവേല്‍ക്കുന്നത്‌ ശില്‍പ്പിയുടെ ഹൃദയം ആണ് ,മക്കളുടെ അംഗ വയ്കല്യത്തിനു കാവലിരിക്കുന്ന അച്ഛനെ പോലെ...


ശിവഗംഗ

മദിച്ചൊഴുകി പുറപ്പെട്ടുപോയി
ഇനിയൊരു തിരിച്ചുപോക്ക് അസാധ്യം,
ശങ്കരാ,....
നിൻ തിരുജടയിലല്ലാതൊരു
അഭയമെനിക്കിന്നില്ല,..
ശാന്തമായ് ഒഴുക്കണമൊരു
പ്രണയപ്രവാഹിനിയായി.പറവൂര്‍: തറവാട്ടുവീട്ടിലെ മുറിയ്ക്കകത്ത് കട്ടിലില്‍ പുഴുവരിച്ചുകിടന്ന വൃദ്ധയെ വനിതാ കൗണ്‍സിലര്‍മാരുടെയും മറ്റും സഹായത്താല്‍ പറവൂര്‍ ഗവ. ആസ്​പത്രിയിലെത്തിച്ചു.
പറവൂര്‍ നന്ത്യാട്ടുകുന്നം 19-ാം വാര്‍ഡില്‍ എടയാറ്റുപറമ്പില്‍ സരസ്വതി (70)യാണ് രണ്ടുവര്‍ഷമായി ദുരവസ്ഥയില്‍ വീടിനകത്ത് മുറിയില്‍ ഒറ്റപ്പെട്ടുകഴിഞ്ഞിരുന്നത്. വീട്ടില്‍ മൂത്തമകന്‍ മുരളിയും കൂടെ താമസിക്കുന്നുണ്ടെങ്കിലും അവശയായ അമ്മയെ തിരിഞ്ഞുനോക്കാറില്ല. സരസ്വതിയുടെ രണ്ടുകാലുകളും നിവരില്ല. വലതുകൈയും സ്വാധീനം നഷ്ടപ്പെട്ട നിലയിലാണ്.
രണ്ടാണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്. ഇളയമകന്‍ ചെറായിയില്‍ നിന്നും പറവൂരില്‍ ദിവസവും എത്തി അമ്മയ്ക്ക് ഭക്ഷണം കൊണ്ടുവന്നു നല്‍കുമായിരുന്നു. ഏതാനും ദിവസമായി അയാളും വന്നിരുന്നില്ല. മലമൂത്രവിസര്‍ജനം മുറിയില്‍ തന്നെയായതിനാല്‍ ദുര്‍ഗന്ധം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു കിടന്നിരുന്നത്. ഭക്ഷണവും വെള്ളവും കിട്ടാതെ തീര്‍ത്തും അവശനിലയിലായിരുന്നു വൃദ്ധ.
നഗരസഭാ കൗണ്‍സിലര്‍മാരായ ജലജ രവീന്ദ്രന്‍, രമേഷ് ഡി. കുറുപ്പ്, വനജ ശശിധരന്‍ എന്നിവരും സാമൂഹ്യപ്രവര്‍ത്തകനായ ജോസഫ് പടയാട്ടി, വിന്‍സി എന്നിവരും എത്തിയാണ് സരസ്വതിയെ മുറിയില്‍ നിന്നും മോചിപ്പിച്ചത്. പോലീസും സ്ഥലത്തെത്തിയിരുന്നു. കുളിപ്പിച്ച് വസ്ത്രങ്ങള്‍ അണിയിച്ച് ഉടനെ ആസ്​പത്രിയിലെത്തിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഇളയമകനും സ്ഥലത്തെത്തി.
വൃദ്ധയും നിരാലംബയും രോഗിയുമായ അമ്മയെ അവഗണിച്ച മൂത്തമകനെതിരെ കേസ് എടുക്കുമെന്ന് പോലീസ് പറഞ്ഞു.
..................................................................................................................................


സാമുഹികമായി എന്ത് അഭിപ്രായം ആണ് ഇതിനു പറയുക .ഒരു വീട്ടിലെ സ്വന്തം അമ്മയുടെ അവസ്ഥ ഇതാണെങ്കില്‍ പിന്നെ എന്ത് സാമുഹികാവസ്ഥ .ഒടുവില്‍ മകന് എതിരെ കേസ് എടുക്കുന്ന സര്‍ക്കാരും .അത് താല്‍ക്കാലികമായ ശിക്ഷ ആയിരിക്കാം .പക്ഷെ ആ അമ്മയില്‍ നിന്നും ഉതിര്‍ന്ന ഓരോ നെടുവീര്‍പ്പിനും കണ്ണുനീര്‍ തുള്ളിക്കും എത്ര ജന്മം എടുത്താലും തീരില്ല ആ ശാപം .