മനസ്സിലെ ചിന്തകള്‍ അക്ഷരങ്ങള്‍ ആകുമ്പോള്‍ ,..

താറാവും ഞാനും 

ഇത് എന്തൊരു മഴയാണ് ഈ പെയ്യുന്നത് , ഇവിടെ അധികനേരം നിന്നിട്ടും കാര്യമില്ല.ഇറങ്ങി നടക്കുക തന്നെ. പപ്പു ചേട്ടന്റെ കടയിൽ നിന്നും പൊതിഞ്ഞു വച്ചിരിക്കുന്ന പഞ്ചസാരയും എടുത്തു ഞാൻ ഇറങ്ങി.ഉമ്മിച്ചി ചായക്കു പഞ്ചസാര വാങ്ങാൻ വിട്ടിട്ടു മണിക്കൂർ ഒന്നായി, ഇന്ന് വീട്ടില് ചെല്ലുമ്പോൾ ഉമ്മിച്ചിടെ വായിൽ ഇരിക്കുന്നത് കേൾക്കാം. പഞ്ചായത്ത് റോഡ്‌ നിറയെ വെള്ളം ആണ്, ഈ വഴിയിലൂടെ പണ്ട് സ്കൂളിൽ പോയ ഓര്മ്മ വരുന്നു.മുന്നില് നടക്കുന്ന പയ്യന്മാരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചു കൊണ്ട് നടക്കും,കൂടെ നടക്കുന്നവരുടെ ദേഹത്ത് വെള്ളം വീഴിക്കാൻ കുട വട്ടത്തിൽ കറക്കും, എന്തൊക്കെ വേലകൾ ആണല്ലേ,അത് പോലെ ഇപ്പോൾ ഒരു പൂതി ഒന്ന് വെള്ളം തെറിപ്പിചാലോ,അങ്ങനെ വെള്ളം തെറിപ്പിച്ചു നടക്കുന്നതിനിടയിൽ ആണ് മരപ്പാലത്തിനു അടുത്തു നിന്നായി ഒരു ശബ്ദം.ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ ദേ നില്ക്കുന്നു ഒരു കുഞ്ഞു താറാവ്, നനഞ്ഞു വിറച്ചു നില്ക്കുകയാണ് പാവം,താറാവുകാരന്റെ കയ്യില നിന്നും കൂട്ടം തെറ്റി പോയതാകും.ഞാൻ ഒന്ന് അടുത്തേക്ക്‌ ചെന്നപ്പോൾ അത് പേടിച്ചു പാലത്തിനു അടിയിലെ മരകഷ്ണത്തിൽ കയറി നിന്നു. ആഹാ!! എന്നാൽ പിന്നെ അത് അതിന്റെ വഴിക്ക് പൊയ്ക്കോട്ടെ' എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു. അല്പ്പം മുന്നോട്ടു നടന്ന ഞാൻ ഒന്ന് തിരിഞ്ഞു നോക്കി,അമ്പടാ അത് ദേ താഴെ ഇറങ്ങി എന്നെ നോക്കി നില്ക്കുന്നു.ഞാൻ വീണ്ടു മുന്നോട്ടു നടന്നു അല്പ്പം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ അത് എന്റെ പുറകെ വരുന്നു.അപ്പോൾ ഞാനും അതിന്റെ താളത്തിനു ഒത്തു നടന്നു. ഇപ്പോൾ ഞങ്ങൾ ഒന്നിച്ചാണ് നടക്കുന്നത്എന്റെ വീട്ടിലേക്കുള്ള വഴി ഇതിനു അറിയാവുന്ന പോലെ ആണ് ആ നടപ്പ്. കാരണം ഇപ്പോൾ താറാവിന്റെ നടത്തത്തിന്റെ വേഗം കൂടി. വീടിന്റെ പടിക്കൽ എത്തിയതും ഞാൻ അതിന്റെ കഴുത്തിൽ കടന്നു പിടിച്ചു, അതിനെയും തൂക്കി നടന്നു. വീടിന്റെ തിണ്ണയിൽ തന്നെ കാലും നീട്ടി ഇരിക്കുന്നുണ്ട് ഉമ്മിച്ചി. എന്നെ കണ്ടതും ചോദ്യങ്ങൾ തുടങ്ങി.''ഇജ്ജു എബടാര്ന്നു ഷമീരെ ഇക്കണ്ട നേരം വരെ ? ചായീന്റെ വെള്ളം തെളപ്പിച്ചു വച്ചിട്ട് അയിന്റെ ആവി പോയിക്കണ്. ഇയെന്താണ് അന്റെ കയ്യിൽ? ഇതെബടന്നാണ്,അയിസരി അപ്പൊ ഈന്റെ പോറെ ആർന്നല്ല, ഉമ്മിച്ചി തൊള്ള തൊറന്നു ഇപ്പൊ ഇതിനെ ഓടിക്കും.. ഉമ്മാ ഒരു പഴയ തുണി താ ഇതിനെ ഒന്ന് തുടച്ചു എടുക്കാൻ ആണ്.
അനക്ക് വേറെ പണി ഇല്ലേ ഇന്റെ ഷമീരെ? ഇബടെ ഇപ്പൊ ഈ കൂരേല് ഇയിന്റെ കൊറവേ ഇല്ള് ഉമ്മയോട് പറഞ്ഞിട്ട് രക്ഷയില്ല ഞാൻ തന്നെ ഒരു പഴയ ഷർട്ട് എടുത്തു അതിനെ തുവര്ത്തി വെള്ളം കളഞ്ഞു,പിന്നെ വേറെ ഒരു തുണിയിൽ അതിനെ പൊതിഞ്ഞു ഒരു കുട്ടക്ക് അടിയിൽ മൂടി വച്ചു .ഒരു ചെറിയ പാത്രത്തിൽ അതിനു ചോറ് വച്ചു കൊടുത്തു.
രാവിലെ പോയി കുട്ട പൊക്കി അതിനെ തുറന്നു വിട്ടു,അത് ഓടി പോകുമോ എന്ന് ഒരു ശങ്ക ഉണ്ടായിരുന്നു. കുട്ട പൊക്കി നോക്കിയതും കുറച്ചു നേരം അത് അവിടെത്തന്നെ നിന്നു. ഞാൻ അല്പ്പം പുറകോട്ടു മാറിയതും അത് എന്റെ അടുത്തേക്ക്‌ വന്നു. അത് ഒരു തുടക്കം ആയിരുന്നു. പുതിയ ഒരു ബന്ധത്തിന്റെ തുടക്കം.പിന്നെ ഒരു നിഴൽപോലെ അത് എന്റെ കൂടെ ഉണ്ട്.ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതിന്റെ കുഞ്ഞി ചിറകുകൾക്കു മിനുസവും അഴകും വന്നു, കഴുത്തിലെ തൂവലുകൾക്കു നല്ല കറുപ്പ് നിറം വന്നു, ആകെ മൊത്തം അതിനു ഒരു തലപൊക്കവും ഗംഭീരവും കൈവന്നു. അപ്പോഴാണ്‌ അവൻ ഒരു ആണാണെന്നു മനസ്സിലായത്. ഇവിടെ ഞാനും അനുജന്മാരും അടങ്ങുന്ന പുരുഷപ്രജകളുടെ കൂടെ സഹവാസം ആയതു കൊണ്ടാകും ആവും അവനു അല്പ്പം ശൂരത കൂടുതലാണ്,വീട്ടില് ആര് വന്നാലും അവൻ ഓടി ചെന്ന് കൊത്തും. വീട്ടിൽ വരുന്ന കൂട്ടുകാർ പറയും ഇന്റെ ചങ്ങായി ഇയിലും നല്ലത് അനക്ക് നായിനെ വളര്ത്താര്ന്നില്ലേ. എന്തായാലും എനിക്ക് പിന്നെ കൂട്ടുകാരാട് അതിന്റെ വിശേഷങ്ങൾ പറയണേ നേരം ഉള്ളു. അവർ എനിക്ക് ഒരു പേരും ഇട്ടു താറാവ് ഷമീർ!!.
അങ്ങനെ ഇരുന്നപ്പോൾ ഒരു ദിവസം എനിക്ക് തോന്നി ഇവന്റെ നിക്കാഹ് ഒന്ന് നടത്തിയാലോ എന്ന്, അങ്ങാടിക്ക് അടുത്തു ഒരു വീട്ടിൽ ഒരു ചേച്ചി താറാവിനെ വളര്ത്തുന്നുന്ദ് ആ ചേച്ചിയുടെ കയ്യിൽ നിന്നും ഒരു പെണ് താറാവിനെ വാങ്ങി.അതിനെ അവന്റെ മുന്നില് കൊണ്ട് ചെന്ന് വിട്ടു . അവൻ അല്പ്പനേരം അതിനെ നോക്കി നിന്നു, പിന്നെ പതുക്കെ അതിന്റെ അടുത്തേക്ക്‌ വന്നു . ഹാവൂ ഭാഗ്യം അവനു പെണ്ണിനെ ഇഷ്ട്ടം ആയിന്നാ തോന്നുന്നേ. എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അവൻ അതിനു നേരെ പാഞ്ഞു ചെന്ന് അതിനെ ചറ പറാ എന്ന് കുറെ കൊത്തു കൊടുത്തു!! പാവം പെണ് താറാവ് ജീവനും കൊണ്ട് പാഞ്ഞു,അത് ഓടി നേരെ പുഴയില ചാടി.ദൈവമേ!! എന്റെ കാശ് വെള്ളത്തിൽ പോയോ എന്നും പറഞ്ഞു ഞാനും അതിനു പുറകെ ചാടി,ഇതെല്ലാം കണ്ടു നിന്ന അനിയന്മാരും കൂടെ ചാടി താറാവിനെ പിടിക്കാൻ,ഞങ്ങൾ മൂന്നുപേരും അതിനു വട്ടം ചുറ്റിനിന്നു,താറാവ് അടുത്തു എത്തിയത് ഞാൻ അതിനെ ഒറ്റ പിടുത്തുംഎവിടെ അതിറെ ഒരു ചിറകു മാത്രം എന്റെ കയ്യിൽ കിട്ടി.പിന്നെ അത് ഏതു വഴിക്ക് പോയെന്നു കണ്ടില്ല.വൈകുന്നേരം ആയപ്പോൾ ദിവാകരൻ ഏറ്റാൻ പറഞ്ഞു ഡാ മോനെ നിങ്ങടെ താറാവ് ആണോ ആ പൊന്തകാട്ടിൽ ഒരെണ്ണം ഇരിക്കുന്നുണ്ട് പൊയ് നോക്ക്, അങ്ങനെ വീണ്ടും അങ്കത്തിനു ഇറങ്ങി,അതിനെ പൊയ് പിടിച്ചു കൊണ്ട് വന്നു. ഒരു വിധം അവരെ കൂട്ടുകാരാക്കി രണ്ടിനെയും കൂട്ടി ഒരു കുട്ടക്ക് കീഴിൽ ആക്കി അവര്ക്ക് മണിയറ ഒരുക്കി.എന്തോ വലിയ ഉത്തരവാദിത്വം ചെയ്തു തീര്ന്ന മട്ടിൽ ഞാനും ഉറങ്ങാൻ കിടന്നു.രാവിലെ ഉണര്ന്നു കുട്ട പൊക്കി നോക്കിയപ്പോൾ കണ്ട കാഴ്ച, എന്റെ ദൈവമേ എന്ന് ഞാൻ അറിയാതെ വിളിച്ചു പോയി, രണ്ടിനെയും കാണ്മാനില്ല, കുറെ അന്വേഷിച്ചു നടന്നു ഒരു രക്ഷയും ഇല്ല. വൈകുന്നേരം ആയപ്പോൾ എന്റെ ഒരു കൂട്ടുകാരാൻ വന്നു പറഞ്ഞു ഡാ ഷമീരെ ഇമ്മടെ കുട്ടപ്പൻ ചേട്ടൻ ഷാപ്പില് രണ്ടു താറാവിനെ കൊട് കൊടുത്തു,അയാള് കല്ലും കുടിച്ചു പോയി അത് ഇനി നിന്റെ താറാവ് ആണോ? ഈ കുട്ടപ്പൻ ഞങ്ങളുടെ നാട്ടിലെ ആസ്ഥാന കള്ളൻ ആണ്.എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം ഞാൻ നിന്നു പോയി,എന്റെ കുഞ്ഞിനെ പോലെ ഞാൻ വളര്ത്തിയതാണ് അതിനെ.ഉമ്മയും ഒന്നും പറയാതെ താടിക്കും കൈകൊടുത്തു നിന്നു,ചില ബന്ധങ്ങൾ അങ്ങനെയാണ്,........


***************************************************
''പ്രണയം'' എന്ന മൂന്നക്ഷരത്തിൽ നിന്ന് ''ജീവിതം'' എന്ന മൂന്നക്ഷരമാണ് ഞാൻ ''സ്വപ്നം'' കണ്ടത്. പക്ഷേ ''അസുഖം'' എന്ന മൂന്നക്ഷരത്തിൽ യാഥാർത്ഥ്യം പറഞ്ഞു ''സമൂഹം'' എന്ന മൂന്നക്ഷരത്തെ നീ ഭയന്നു. പക്ഷേ ''ശരീരം'' എന്ന മൂന്നക്ഷരത്തിൽ ''മനസ്സ്'' എന്ന മൂന്നക്ഷരം നീ കണ്ടില്ല. പക്ഷേ നീ അറിയുക ''തോൽവി'' എന്ന മൂന്നക്ഷരം എന്റെ നിഖണ്ടുവിൽ ഇല്ല. ഇന്ന് നിന്നോടുള്ള ''സ്നേഹം'', ''വെറുപ്പ്‌'', ''സങ്കടം'' എന്നീ മൂന്നക്ഷരങ്ങൾ എല്ലാം കവിത എന്ന മൂന്നക്ഷരത്തിൽ നിറയുന്നു. അവ അക്ഷരം എന്ന മൂന്നക്ഷര്ത്തിലൂടെ ''പിറവി'' കൊള്ളുന്നു.ചിലപ്പോൾ ഒക്കെ നിന്റെ ''ഓർമ്മ'' എന്ന മൂന്നക്ഷരം എന്നെ ''ഉന്മാദം'' എന്ന മൂന്നക്ഷരത്തിൽ എത്തിക്കുന്നു. ''ചുംബനം'' എന്ന മൂന്നക്ഷരം എന്റെ നെറ്റിയിൽ ''കനൽ'' എന്ന മൂന്നക്ഷരം പോലെ ചുട്ടു പൊള്ളിക്കുന്നു.''കാരുണ്യം'' എന്ന മൂന്നക്ഷരം നിന്നിൽ അല്പ്പം എങ്കിലും ബാക്കി ഉണ്ടെങ്കിൽ ഇത്തരത്തിൽ ഒരു ''വേദന'' എന്ന മൂന്നക്ഷരം മറ്റാർക്കും നല്കരുത്. കാരണം ''മരണം'' എന്ന മൂന്നക്ഷരത്തിൽ പോലും ''ആത്മാവ്'' എന്ന മൂന്നക്ഷരത്തിനു ശാന്തി ലഭിക്കില്ല.

''സജിത'' എന്ന മൂന്നക്ഷരം,......

***************************************************  
നവംബറിലേ പൂക്കളും കുഞ്ഞിക്കിളിയും

“അമ്മേ അമ്മേ, എനിക്ക് ഒരു കഥ പറഞ്ഞു തരാമോ?  പിന്നിൽനിന്നു സീതക്കുട്ടി കിണുങ്ങി.
“അമ്മേടെ മോൾ സന്ധ്യാനാമം ചൊല്ലി കഴിഞ്ഞോ?
“കഴിഞ്ഞു. ഭസ്മവും തൊട്ടു ഇനി കഥ പറഞ്ഞുതാ അമ്മേ”.
“കഥയൊക്കെ പറഞ്ഞുതരാം. മോൾ അമ്മ തരുന്ന ചോറു മുഴുവനും കഴിക്കണം, എന്നാലേ കഥ പറഞ്ഞു തരൂ.”
മ്. കഴിക്കാം.”
സീതക്കുട്ടിയെ ഒക്കത്ത് എടുത്തു വച്ച് പാത്രത്തിൽ കുറച്ചു ചോറ് എടുത്ത് അതിൽ സാമ്പാറിലെ ഉരുളകിഴങ്ങ് മാത്രം എടുത്തു ചോറിന്റെ കൂടെ ഉടച്ചു ചേർത്തു. കൂടെ ഒരു പര്‍പ്പടവും എടുത്തു വച്ചു.
“ആട്ടെ, ഏതു കഥയാ മോൾക്ക്‌ കേൾക്കേണ്ടത്?
“കുഞ്ഞിക്കിളീന്റെ.” ആലോചനക്കു പോലും ഇട നൽകാതെ അവൾ ഉത്തരം നൽകി.
“പക്ഷെ ആ കഥ ഒരുപാട് തവണ കേട്ടതല്ലേ മോളൂ..”.
വേണ്ട വേണ്ട എനിക്ക് കുഞ്ഞിക്കിളീന്റെ കഥ മതി”. അവളുടെ ഭാവം മാറി.  ഇനി രക്ഷയില്ല
“ശരി ശരി ആദ്യം ഈ ഉരുള വായിൽ വയ്ക്കൂ,....
ഉരുള അല്‍പ്പം വലുതായോന്നു ഒരു സംശയം. സീതക്കുട്ടിയുടെ കൊച്ചുവായ നിറഞ്ഞു,
അവളുടെ കുഞ്ഞിക്കണ്ണ് നിറയെ കഥ കേൾക്കാനുള്ള ജിജ്ഞാസയാണ്.
     “അങ്ങ് ദൂരെദൂരെ ഏഴുമലകൾക്കപ്പുറത്ത് ശ്രുംഗമേരു എന്നൊരു വലിയ പർവതം ഉണ്ട്. ആ പർവതത്തിനും അപ്പുറത്ത് മനുഷ്യര്‍ ആരും ചെന്നെത്താത്ത ഒരു മണിക്കുന്നുണ്ട്. ആ കുന്നിന്റെ ചെരുവിൽ കിന്നരിപുഴയുടെ തീരത്ത്‌ ഒരു വലിയ മരം ഉണ്ട്. ഇലകൾ ഇല്ലാതെ  പൂക്കൾ മാത്രം വിരിയുന്ന മരം. ഇളം മഞ്ഞനിറത്തിൽ കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങളേപ്പോലെയാണ് ആ പൂക്കൾ  വിരിയുന്നത്. എന്നും പൂക്കൾ  വിരിയുകമാത്രം ചെയ്യുന്ന ഈ മരത്തില്‍നിന്ന് പക്ഷെ ഒരുദിവസം പൂക്കൾ എല്ലാം കൊഴിയും. അതോടെ മരവും നശിക്കും.
   ഈ മരത്തിന്റെ പൊത്തിൽ നീലക്കണ്ണുകൾ  ഉള്ള ഒരു സുന്ദരി കിളിക്കുഞ്ഞുണ്ട്. നീലക്കണ്ണുകളും, ചുവന്ന കുഞ്ഞിച്ചുണ്ടും, നീലയും മഞ്ഞയും കലർന്ന തൂവലുകളും അവൾക്ക് ഉണ്ടായിരുന്നു. എങ്കിലും കുഞ്ഞി- ക്കിളിയുടെ അച്ഛനും അമ്മയ്ക്കും അവളെ ഓർത്ത്‌ എന്നും സങ്കടമായിരുന്നു. പക്ഷെ കുഞ്ഞിക്കിളി എപ്പോഴും  സന്തോഷത്തിലായിരുന്നു  കലപിലാ ചിരിച്ചും പാട്ടുപാടിയും അവൾ ജീവിച്ചു. എന്നും രാവിലെ കുഞ്ഞിക്കിളിയുടെ അച്ഛനും അമ്മയും ആഹാരം തേടി ഇറങ്ങും. അവര്‍ വരുന്നതുവരെ കുഞ്ഞിക്കിളി ഒറ്റക്കാണ്. അവൾ അങ്ങനെ അവളുടേതായ ലോകത്ത് ജീവിച്ചു.
      അങ്ങനെ ഇരിക്കുമ്പോൾ ഒരുദിവസം ഒരു വൈകുന്നേരം കുഞ്ഞിക്കിളി കൂടിനകത്തിരുന്ന്‌ ഉറങ്ങുകയായിരുന്നു, അപ്പോൾ അതാ  പുറത്തു വലിയ ഒരു ചിറകടി ശബ്ദം!  ഒരു വലിയ പക്ഷി മരക്കൊമ്പിൽ വന്നിരുന്നു. മരമാകെ കുലുങ്ങി. അതോടെ ഞെട്ടിയുണര്‍ന്ന കുഞ്ഞിക്കിളി അതിനെ കൌതുകത്തോടെ നോക്കി.  പെട്ടെന്ന് അവൾ അമ്മ പറഞ്ഞത് ഓർത്തു. വലിയ വലിയ പക്ഷികൾ അവരുടെ കൂർത്ത നഖവും ചുണ്ടും ഉപയോഗിച്ച് നമ്മളെ കൊന്നു തിന്നും. പക്ഷെ കുഞ്ഞിക്കിളിക്ക് ഭയമൊന്നും തോന്നിയില്ല, അവൾ ചാഞ്ഞും ചെരിഞ്ഞും അതിനെ  നോക്കി. അപ്പോൾ ആ പക്ഷി കൂടിനു അടുത്തേക്ക്‌ വന്നു പറഞ്ഞു. “പേടിക്കണ്ട ഞാൻ ഒന്നും  ചെയ്യില്ല.  അല്‍പ്പസമയം വിശ്രമിക്കാൻ ഇരുന്നതാ.” ആ പക്ഷി കുഞ്ഞിക്കിളിയോടു വിശേഷങ്ങൾ ചോദിച്ചു. താൻ കുറെ ദൂരെ നിന്നുമാണ് വരുന്നതെന്നും കൃഷ്ണപ്പരുന്ത് എന്നാണു തന്നെ എല്ലാവരും വിളിക്കുന്നത്‌ എന്നും പറഞ്ഞു. കുറച്ചു സമയത്തിനുശേഷം പിന്നെ വരാം എന്ന് പറഞ്ഞു ആ പക്ഷി ദൂരേയ്ക്ക്‌പറന്നു പോയി.
             പിന്നീടുള്ള ദിവസങ്ങളിൽ കൃഷ്ണപ്പരുന്ത് അവിടുത്തെ നിത്യസന്ദർശകനായി. കുഞ്ഞിക്കിളിയുടെ കുഞ്ഞു കുഞ്ഞു വർത്തമാനങ്ങൾ കേട്ട് പരുന്തു പൊട്ടിച്ചിരിക്കും. ഈ മലകൾക്ക് അപ്പുറം  ഒരു നാട് ഉണ്ട്, അവിടെ മനുഷ്യര്‍ ഉണ്ട്, കടൽ ഉണ്ട്, ഒരുപാട് സുന്ദരമായ കാഴ്ചകൾ ഉണ്ട്. ഒരിക്കൽ കുഞ്ഞിക്കിളിയെ ഞാൻ അവിടെ എല്ലാം കൊണ്ടുപോയി കാണിക്കാം എന്നെല്ലാം പരുന്ത് പറഞ്ഞു. അതോടെ  അതുവരെ ഇല്ലാതിരുന്ന എന്തൊക്കയോ ആഗ്രഹങ്ങൾ കുഞ്ഞിക്കിളിയുടെ ഇളംമനസ്സില്‍ മുളച്ചു. അതോടെ പരുന്തു വരാൻ അൽപ്പസമയം താമസിച്ചാൽപോലും
കുഞ്ഞിക്കിളിക്ക് സങ്കടം വരും എന്ന നിലയായി.
അങ്ങനെ കുറെനാള്‍ കഴിഞ്ഞു.
ഒരുദിവസം പരുന്തു പറഞ്ഞു: “ഞാൻ നാട്ടില്‍ പോയി എന്റെ കൂട്ടുകാരോടും വീട്ടുകാരോടും കുഞ്ഞിക്കിളിയുടെ കാര്യം പറഞ്ഞിട്ടുവരാം. എന്നിട്ട് കുഞ്ഞിക്കിളിയേ അവിടെല്ലാം കൊണ്ടുപോകാം.”  
പറഞ്ഞിട്ട് പരുന്തു പറന്നകന്നു.
    രണ്ടു ദിവസം കഴിഞ്ഞിട്ടും പരുന്തിനെ കാണാതായപ്പോൾ കുഞ്ഞിക്കിളി വല്ലാതെ സങ്കടപ്പെട്ടു. അങ്ങനെ ഇരുന്നപ്പോൾ ദൂരെ പരുന്തിന്റെ ചിറകടി ശബ്ദം കേട്ടു, കുഞ്ഞിക്കിളി ആവേശത്തോടെ പുറത്തേക്കുനോക്കി. പരുന്തു കൂടിന് അടുത്തു വന്നിരുന്നു. പരുന്തിന്റെ മുഖം വിഷാദമഗ്നമായിരുന്നു.
“എന്നാണു നമുക്ക് നാടുകാണാൻ പോവേണ്ടത്?” കുഞ്ഞിക്കിളി ചോദിച്ചു. ഏറെ സങ്കടത്തോടെ പരുന്തു പറഞ്ഞു '' ഇല്ല കുഞ്ഞിക്കിളീ, എനിക്ക് നിന്നെ കൂടെ കൂട്ടാൻ സാധിക്കില്ല. പറക്കാൻ സാധിക്കാത്ത നിന്നെ ഞാൻ എങ്ങനെ നോക്കും, ഞാൻ ദൂരെ പോകുമ്പോൾ നീ ഒറ്റക്കാവില്ലേ? അങ്ങനെ കുറെ ചോദ്യങ്ങൾ എന്റെ കൂട്ടുകാരും വീട്ടുകാരും ചോദിക്കുന്നു. ഞാൻ എന്താ ചെയ്യുക കുഞ്ഞിക്കിളീ?
“സാരമില്ല നാടുകാണാൻ സാധിക്കാത്തതിൽ എനിക്ക് വിഷമം ഒന്നും ഇല്ല, പരുന്തമ്മ ഈ വഴി പോകുമ്പോഴൊക്കെ ഇവിടെ വന്നാൽ മതി. കുറച്ചു നേരം വിശേഷങ്ങൾ പറഞ്ഞിരിക്കാം അത്രയും മതി എനിയ്ക്ക്.”  കുഞ്ഞിക്കിളി പറഞ്ഞു. ഇത് കേട്ടതും പരുന്ത് കുഞ്ഞിക്കിളിയേ ചേർത്തു പിടിച്ചു നിറുകയിൽ ചുംബിച്ചു. എന്നിട്ട് ദൂരേക്ക്‌ പറന്നു പോയി.
               കുഞ്ഞിക്കിളി വീണ്ടും കൂട്ടിൽ  ഒറ്റയ്ക്കായി. പക്ഷെ അവൾക്കു ഓര്‍ക്കാൻ കുറെ നല്ല നിമിഷങ്ങള്‍ ഉണ്ടായിരുന്നു. കുഞ്ഞിക്കിളിയുടെ ഭാവമാറ്റങ്ങൾ കണ്ട കുഞ്ഞിക്കിളിയുടെ അമ്മ കാര്യങ്ങൾ തിരക്കി. കുഞ്ഞിക്കിളി അമ്മയുടെ മടിയിൽ തലവച്ച് കിടന്നു ഉണ്ടായ കാര്യങ്ങൾ എല്ലാം പറഞ്ഞു. ഇത് കേട്ട അമ്മ പറഞ്ഞു. “എന്റെ കുട്ടി, നീ വിഷമിയ്ക്കേണ്ട. ദുഷ്ടന്മാരായ മനുഷ്യർക്കിടയിലേക്ക് എന്റെ മോൾ ചെന്നെത്താഞ്ഞത് ഭാഗ്യം.”
 പിറ്റേ ദിവസം പതിവുപോലെ അവർ ഇരതേടി ഇറങ്ങി.  പോകുംമുന്‍പ് അമ്മ കുഞ്ഞിക്കിളിക്ക് കുറെ ഉമ്മകള്‍ നൽകി.
കുഞ്ഞിക്കിളി അവർ പറന്നുയരുനതു നോക്കി ഇരുന്നു. എന്നും മലയുടെ ഓരം ചേർന്ന് പറക്കുന്ന അമ്മ എന്താ ഇന്ന് നേരെ മുകളിലേക്ക് പറക്കുന്നത്?  പുറകെ അച്ഛനും ഉണ്ടല്ലോ? അവള്‍ ചിന്തിച്ചു.
 പറന്നുപറന്ന് അവർ രണ്ടു കറുത്ത പൊട്ടുകള്‍ പോലെ ആയി.  ഇപ്പോൾ അത് രണ്ടു കുഞ്ഞു മിന്നാമിന്നികളുടെ രൂപം ആയി.
ഒടുവില്‍ ആ രണ്ടു മിന്നാമിന്നികളും ദൂരെ ഏതോ സ്ഥലത്ത് പതിക്കുന്നത് കണ്ടെന്നു കുഞ്ഞിക്കിളിയ്ക്ക് തോന്നി. “അമ്മേ,.... അച്ഛാ തിരികെ വാ. എന്നെ ഒറ്റയ്ക്കിട്ടേച്ചു നിങ്ങളു പോവല്ലേ” ....കുഞ്ഞിക്കിളി ചിറകിട്ടടിച്ചു കരഞ്ഞുവിളിച്ചു.
പക്ഷെ അവളുടെ മാതാപിതാക്കള്‍ തിരിച്ചുവന്നില്ല.    

ദിവസങ്ങളോളം കുഞ്ഞിക്കിളി കൂട്ടിൽ  ഇരുന്നു കരഞ്ഞു.  ഭക്ഷണവും ഇല്ല, വെള്ളവും ഇല്ല.  കൂട്ടിനും  ആരും ഇല്ല.
ഒരുദിവസം രാത്രി ഒരു കുഞ്ഞു മാലാഖ കുഞ്ഞിളിക്കിയുടെ അടുത്തു വന്നു, “എന്തിനാ കുട്ടീ കരയുന്നത്? നിനക്ക് ദൈവം കൂട്ടിനുണ്ട്. അദ്ദേഹം പറഞ്ഞു വിട്ടതാ എന്നേ. ഞാൻ നിനക്ക് നാടും, കടലും എല്ലാം കാട്ടിത്തരാം. എന്റെ പുറത്തു  കയറിയ്ക്കോളൂ.  അങ്ങനെ കുഞ്ഞിക്കിളിയെയും കൊണ്ട് മാലാഖ പറന്നുയർന്നു.
പിറ്റേ ദിവസം ആ മരത്തിലെ പൂക്കൾ  എല്ലാം കൊഴിഞ്ഞു. അങ്ങനെ ആ നവംബറിൽ ആ മരവും നശിച്ചു. നമ്മൾ മനുഷ്യര്‍ മനസ്സിലാക്കാത്ത എന്തൊക്കയോ ബന്ധങ്ങൾ പ്രകൃതിയും ജീവനും തമ്മിൽ ഉണ്ട്. സ്വാര്‍ത്ഥത  മൂലം നമുക്ക് അത് തിരിച്ചറിയാൻ സാധിക്കുന്നില്ല.
ഞാന്‍ പറഞ്ഞത് മുഴുവന്‍ കുഞ്ഞിനു മനസ്സിലായോ എന്തോ? പക്ഷെ എല്ലാം മനസ്സിലായതുപോലെ ചിരിക്കുകയായിരുന്നു അവള്‍. എന്‍റെ പൊന്നുമോള്‍. എന്നിട്ട് കുനിഞ്ഞു എന്‍റെ മുഖത്ത് ഉമ്മവച്ചു അവള്‍.
ആ എന്റെ സുന്ദരിക്കുട്ടി ചോറ് മുഴുവൻ കഴിച്ചുല്ലോ,.. മിടുക്കിയാട്ടോ വാ ഇനി അമ്മ വായ കഴുകിതരാം,... പാത്രം താഴെ വച്ച് മോളെ എടുത്തു ഞാൻ നടന്നു,.....ഏതോ ഒരു അമ്മയുടെ നൊമ്പരം ഉള്ളില്‍ ഒതുക്കി,...............
               

 
ഗ്രാഫിക് ഡിസൈനർ ശ്രി ഉണ്ണി മാക്സുമായി  കുമാരി സജിത ചെങ്ങമനാട് നട  ത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ
http://tharamginionline.com/articles/viewarticle/648.html?fb_action_ids=809316452419559&fb_action_types=og.likes
**************************************************
ഓർമ്മകൾക്ക് സുഗന്ധം ഉണ്ടോ? ഉണ്ടെങ്കിൽ എന്റെ ഓർമ്മകളിൽ നിറയുന്ന ഗന്ധം ഇലഞ്ഞിപൂക്കളുടെതായിരിക്കും. വിണ്ണിൽ നിന്നും മണ്ണിൽ വീണ കുഞ്ഞു കുഞ്ഞു നക്ഷത്രത്തെ പോലെയാണ് അവ, കൂടാതെ വല്ലാത്ത സുഗന്ധവും. അമ്മയുടെ വീട്ടിലെ സർപ്പക്കാവിൽ ഇന്നും പന്തലിച്ചു നില്ക്കുന്നുണ്ട് ആ ഇലഞ്ഞിമരം. അന്നൊക്കെ സ്കൂൾ വിട്ടുവന്നാൽ വിളക്ക് വയ്ക്കുന്ന നേരം വരെ കളിക്കാം[ ഇന്നത്തെ കുട്ടികള്ക്ക് ഇല്ലാത്ത ഭാഗ്യം]. ചായ കുടി കഴിഞ്ഞു അടിയുടുപ്പ് ഇട്ടു കൊണ്ട് കളിക്കാൻ ഇറങ്ങും, കളി കഴിയുമ്പോഴേക്കും ആ ഉടുപ്പിൽ ജാതിക്കാ കറയും,പാടത്ത് ആണ് കളിക്കുന്നതെങ്കിൽ ചേമ്പിൻ തണ്ടിൻ കറയും ചെളിയും പറ്റിയിട്ടുണ്ടാക്കും. സന്ധ്യാ സമയം ആകുമ്പോൾ ഇലഞ്ഞി മരത്തിൽ നിന്നും പൂവുകൾ താഴേക്കു പതിക്കും. അവ താഴെ വീഴാതെ കൈക്കുള്ളിൽ ഒതുക്കുന്നതായിരുന്നു ഒരു വിനോദം,എന്നിട്ട് പച്ച ഓലയുടെ അരികു കീറിയാൽ കിട്ടുന്ന വള്ളി കൊണ്ട് ആ പൂവുകൾ കോര്ത്തു എടുക്കും.ഇലഞ്ഞിപൂവ് തലയില ചൂടാൻ പാടില്ല എന്നാണു മുത്തശ്ശൻ പറയാറുള്ളത്. അതുകൊണ്ട് കോർത്തെടുത്ത മാല ഗുരുവായൂരപ്പന്റെ ചിത്രം ഉള്ള ഒരു കലണ്ടർ ഉണ്ടായിരുന്നു അതിൽ ചാര്ത്തും. ഇപ്പോഴും ആ പൂക്കൾ എടുക്കുമ്പോൾ ഈ ഓർമ്മകൾ തന്നെയാണ് സുഗന്ധമുള്ള ഓർമ്മകൾ,.
**************************************************
മത്തായിയുടെ സുവിശേഷം,..

സംഭവം നടക്കുന്നത് ആലുവയിലെ ഒരു സ്വകാര്യ കംപ്യുട്ടർ സ്ഥാപനത്തിൽ വച്ചാണേ ***

ഞാനും അവിടെ ഒരു പാവം വിദ്യാർഥിനി ആയി വാണ കാലം. പതിവ് പരീക്ഷകൾ കൂടാതെ അവിടെ സെമിനാറുകൾ നടത്താറുണ്ട്, നമുക്ക് ഇഷ്ട്ടമുള്ള വിഷയത്തെ കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിക്കണം. അതിനും മാർക്കുണ്ട്, പ്രിൻസിപ്പലും എല്ലാ ടീച്ചർമാരും, കുട്ടികളും ആയി പത്തു നാൽപ്പതു പേരുണ്ടാകും.

വിഷയം ഒക്കെ നേരത്തെ കണ്ടെത്തി, 'പ്രഭാഷണകല'. അതായിരുന്നു ഞാൻ തിരഞ്ഞെടുത്ത വിഷയം. പത്താം ക്ലാസ്സിലെ മലയാളം പാഠ പുസ്ത്തകത്തിൽ ഇങ്ങനെ ഒരു അദ്ധ്യായം പഠിക്കാൻ ഉണ്ടായിരുന്നു. അതിൽ നിന്നും കുറെ കാര്യങ്ങൾ വായിച്ചു മനസ്സിലാക്കി. എന്നാൽ അത് ഒരു പേപ്പറിൽ എഴുതി വായിച്ചു പഠിക്കാൻ ഞാൻ മിനക്കെട്ടില്ല. അതിനു കാരണവും ഉണ്ടേ.എന്തെന്നാൽ അന്ന് വരെ എനിക്ക് അല്പ്പം അഹങ്കാരം ഉണ്ടായിരുന്നു, സഭാകമ്പം എനിക്ക് തീരെ ഇല്ല, കാരണം ചെറുപ്പം മുതൽ രാഷ്ട്രീയ രംഗത്ത് സജീവമാകുകയും പ്രമുഖ നേതാക്കൾക്ക് ഒപ്പം വേദി പങ്കിടുകയും പ്രസംഗിക്കുകയും ചെയ്യുന്നതിൽ നിന്നും എങ്ങനെ ഒരു സദസ്സിനെ കയ്യിലെടുക്കാം എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. പിന്നെ ഈ വിഷയത്തെ കുറിച്ച് അധികം ആർക്കും അത്ര പിടി ഉണ്ടാവില്ല എന്ന ഹുങ്ക് എനിക്കുണ്ടായിരുന്നു.

അങ്ങനെ സംഭവ ദിവസം എത്തി, അന്നേ വരെ മിഡിയും ടോപ്പും മാത്രം ധരിച്ചിരുന്ന ഞാൻ അന്ന് സാരി ഉടുത്തു കാഴ്ചയിലും അല്പ്പം ഗൗരവം ഒക്കെ തോന്നണമല്ലോ. ആദ്യമായി സാരി ഉടുത്തതിന്റെ അങ്കലാപ്പൊന്നും എനിക്കുണ്ടായിരുന്നില്ല, കാരണം വാക്കുകളിലും നടപ്പിലും അടക്കവും ഒതുക്കവും എന്റെ അജണ്ടയിൽ ഇല്ലായിരുന്നു, 'പക്ഷെ എന്തോ എന്നെ ഇഷ്ട്ടമാണ് എല്ലാര്ക്കും'[ഏതോ സിനിമയിലെ ലാലേട്ടന്റെ ഡയലോഗാണേ ]

അങ്ങനെ എന്റെ അവസരം വന്നു, യാതൊരു പരിഭവവും ഇല്ലാതെ മുന്നിൽ ഇരിക്കുന്നവർ എല്ലാം പൊട്ടന്മാർ എന്ന ലാഖവത്തോടെ ഞാൻ തുടങ്ങി, ''പറയുന്നത് വാക്കാണെങ്കിൽ വാക്കിന്റെ യഥാർത്ഥ കലയാണ് പ്രഭാഷണം'' എന്നൊക്കെ വച്ച് ഗംഭീര പ്രസംഗം. അതിനിടയിൽ മത്തായിയുടെ ഒരു സുവിശേഷം ഞാൻ വായിച്ചിരുന്നു '' ഹൃദയത്തിന്റെ ഭാഷയിൽ മുഖം സംസാരിക്കുന്നു'' എന്നായിരുന്നു അത്, പക്ഷെ ഞാൻ പറഞ്ഞു വന്നപ്പോൾ അത് വേറെ എന്തൊക്കയോ ആയിപ്പോയി, പ്രസംഗം അങ്ങനെ മുന്നോട്ടു പോയപ്പോൾ പെട്ടെന്ന് സദസ്സിൽ നിന്നൊരു ചോദ്യം '' ആ മത്തായിയുടെ സുവിശേഷം മനസ്സിലായില്ല'' എന്ന് ഒരു കുരുത്തം കെട്ടവന്റെ ചോദ്യം, ഞാൻ ആണെങ്കില ആ ഭാഗം കഴിഞ്ഞും മുന്നോട്ടു പോയിരുന്നു, ഞാൻ ആണെങ്കിലോ താറാവ് മുട്ട തൊണ്ടയിൽ കുടുങ്ങിയ പോലെ കണ്ണും തള്ളി നിന്നു്് ജബ** ജബ** എന്ന് പറയാൻ പറ്റില്ലാല്ലോ. പെട്ടെന്ന് ഞാൻ ചിരിച്ചു കൊണ്ട് ആ ചോദ്യം അവനോടു തന്നെ തിരിച്ചു ചോദിച്ചു, പ്രിയ സ്നേഹിതാ പ്രവീണ്‍ ഫ്രാൻസിസ്, ഈ മത്തായിയുടെ സുവിശേഷം ഞാൻ ഇവിടെ പറഞ്ഞു. ഞാൻ എന്താണ് പറഞ്ഞതെന്നും പ്രവീണിനു എന്താണ് അറിയേണ്ടതെന്നും തന്റെ മുഖം കണ്ടാൽ എനിക്കറിയാം അത് തന്നെയാണ് ആ സുവിശേഷം പറയുന്നതും. ഇനിയും കൂടുതൽ വ്യക്തമാക്കണോ വേണമെങ്കില പറയാം പക്ഷെ ഒരു ക്രിസ്തീയനായ തനിക്കു ആ സുവിശേഷം അറിയില്ലായിരുന്നു എന്ന് മറ്റുള്ളവർ കരുതും അത് വേണോ?? എന്നൊരു ചോദ്യം ചോദിച്ചു അതിൽ അവൻ വീണു.[സ്വർഗസ്ഥനായ പിതാവേ എന്നോട് പൊറുക്കേണമേ]

ഹാവൂ.. എന്റെ മത്തായിയെ.. അവനെങ്ങാനും അത് വീണ്ടും പറയാൻ പറഞ്ഞിരുന്നെങ്കിൽ ഞാൻ പള്ളീലെ അച്ഛന്റെ അടുത്തേക്ക്‌ ഓടേണ്ടി വന്നേനെ കാരണം ഞാൻ അത് മറന്നു പോയിരുന്നു. അന്നത്തോടെ ഒരു കാര്യം എനിക്ക് ബോധ്യമായി അറിവ് ഉണ്ടെന്നു ഒരിക്കലും അഹങ്കരിക്കരുത്. ചില വിഷയങ്ങളിൽ നമ്മളെക്കാൾ അറിവ് മറ്റുള്ളവര്ക്ക് കാണും അപ്പോൾ ആ വിഷയത്തിൽ കൂടുതൽ തര്ക്കിക്കാൻ പോകരുത്, അല്ലെങ്കിൽ വീണിടത്ത് കിടന്നു ഉരുളുന്ന വിദ്യ വശത്താക്കുക.

ഇതിൽ നിന്നും ഒരു പാഠം പഠിച്ചു എങ്കിലും സെമിനാറിൽ പത്തിൽ പത്തും മാര്ക്ക് ഞാൻ നേടി. പക്ഷെ എനിക്ക് മത്തായി എന്നൊരു പേരും കിട്ടി, സുരേഷ് ഗോപി' പറഞ്ഞ പോലെ * ഒരൊറ്റ ചോദ്യം മതി*ഒരുത്തനു മുടിഞ്ഞ പ്രേമം തുടങ്ങാൻ.

അഭിമുഖം





നടനും സംവിധായകാനും നാടകകൃത്തുമായ ശ്രീ അനില്‍കുമാറുമായി കുമാരി സജിത കുഞ്ഞപ്പൻ നടത്തിയ അഭിമുഖം

സജിത

http://www.tharamginionline.com/articles/viewarticle/213.html

**************************************************

നിന്റെ കുഞ്ഞുങ്ങൾക്ക്‌ വേണ്ടി ഞാനെൻ,
അക്ഷര കുഞ്ഞുങ്ങളെ മറന്നിരുന്നു.
നിനക്ക് വേണ്ടാത്ത നിന്റെ മകൾക്കു പകരം
ജന്മം നല്കുന്നു ഞാൻ എന്റെ അക്ഷര കുഞ്ഞുങ്ങൾക്ക്‌,...


മാനിഷാദാ..

ശരശയ്യയില്‍ കിടന്നിരുന്ന ഭീഷ്മപിതാമഹാനോട് ധര്‍മ്മപുത്രര്‍ ചോദിച്ചു. മാംസാഹാരം കഴിക്കുന്നതില്‍ പാപമെന്താണെന്ന്?
സര്‍വ ജീവിക്കും അതിന്റെ ശരീരത്തോട് കൂടി അനവധി വര്ഷം ജീവിക്കനമെന്നാഗ്രഹമുണ്ട്. ഇതായിരുന്നു ഭീഷ്മരുടെ മറുപിടി. ഇന്ന് ഇത്തരം ചിന്തകൾക്കു കാരണം മനുഷ്യന്റെ ആഘോഷങ്ങൾക്ക് ബാലിയാടാവേണ്ടി വരുന്ന പാവം മൃഗങ്ങളെ കുറിച്ച് ഓർത്തതാണ്. മാംസഭോജനം ദുരാചാരമാണ് - സദാചാരത്തിനു വിരുദ്ധമായി കൊല്ലുക എന്ന പ്രക്രിയ അതില്‍പ്പെടുന്നു. മറ്റു ജീവികളെ കൊല്ലുന്നതു വഴി മനുഷ്യന്‍ സ്നേഹത്തിന്റെയും, സഹിഷ്ണുതയുടെയുമായ തന്റെ ആധ്യാത്മിക നിലവാരത്തെ അടിച്ചമര്‍ത്തുകയും ക്രൂരനായിത്തീരുകയും ചെയുന്നു.

വലിയ പശുക്കളേയും, ആട്ടിൻ   കുട്ടികളേയും, കൊല്ലുന്ന  രംഗം ഒന്ന് ചിന്തിച്ചു നോക്കൂ, ദാഹജലം നല്കാതെ കൈകാലുകൾ കൂട്ടിക്കെട്ടി, കഴുത്തിൽ കത്തിവയ്ക്കുമ്പോൾ  വേദന കൊണ്ട് അലറുകയും, കൈകാലിട്ടടിക്കുകയും ചെയ്യുന്ന ജീവി. പിന്നീട് സാവധാനത്തില്‍ അവയുടെ ശബ്ദം നിലക്കുന്നു, പിടച്ചില്‍ അവസാനിക്കുന്നു,.... പ്രാണന് വേണ്ടി യാചിക്കുന്ന അവയുടെ കണ്ണുകൾ....
വീണ്ടും ശവത്തെ മുറിക്കുന്ന മനുഷ്യന്‍, അവയെ തൂക്കി വിൽക്കുന്നു.
ഒരു ജീവിക്ക് ജീവനില്ലാതെ വരുമ്പോള്‍ നാം അതിനെ ശവം എന്ന് വിളിക്കുന്നു. ഇതിനെ ഇറച്ചിക്കടയില്‍ തൂക്കിയാല്‍ അതിനു ആഹാരം എന്ന പേര് എങ്ങനെ കിട്ടുന്നു?
മതപരമായ ചടങ്ങുകൾക്കപ്പുറത്ത് [ യാഗം, ബലി ] ഇന്ന് മാംസാഹാരം ഇന്ന് ഒരു പതിവായിക്കഴിഞ്ഞു. വിവാഹം, ജന്മദിനം, എന്തിനേറെ കുട്ടികളുടെ ചോറൂണിനു വരെ മാംസം വിളമ്പുന്നു, അങ്ങനെ ആയിരിക്കുന്നു നമ്മുടെ സ്റ്റാറ്റസ്,.. കഷ്ട്ടം!! വിവാഹാവസരത്തില്‍ ഒരു പുതിയ ജീവിതം വധൂവരന്മാര്‍ തുടങ്ങാന്‍ പോവുകയാണ്. ആ മംഗള മുഹൂര്‍ത്തം അനേകം ജീവികളുടെ വേദനയില്‍ നിന്ന് ആരംഭിക്കരുത്.


മനുഷ്യരെപ്പോലെ ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം  മൃഗങ്ങള്ക്കും ഉണ്ട്.

 

മുന്നോട്ട്,..  


കണ്ടുകൊണ്ടിരുന്ന വാര്‍ത്താ ചാനല്‍ വന്നു മാറ്റിക്കൊണ്ട് അമ്മ ഒച്ച വച്ചു,
' നിങ്ങള്‍ അച്ഛനും മോള്‍ക്കും വേറെ ഒന്നും കാണാനും കേള്‍ക്കാനും ഇല്ലേ '?
ഇതൊക്കെ കാട്ടിക്കൂട്ടുന്നവര്‍ക്ക് എല്ലാം കഴിഞ്ഞു കൈ കഴുകി അങ്ങ് പോവാം ,ദുരിതം അനുഭവിക്കാന്‍ എന്നെ പോലെ കുറെ പെണ്ണുങ്ങളും .
ചാനലുകള്‍ മാറ്റി മാറ്റി വച്ചപ്പോള്‍ സോമന്‍ അഭിനയിച്ച ഒരു ഗാനം അമ്മയുടെ കണ്ണില്‍പ്പെട്ടു .
    ' കല്പാന്ത കാലത്തോളം കാതരേ നീ എന്‍ മുന്നില്‍
       കല്‍ഹാര ഹാരവുമായ്‌ നില്‍ക്കും ,...
റിമോട്ട് സോഫയിലേക്ക് ഇട്ടുകൊണ്ട്‌ അമ്മ അടുക്കളയിലേക്കു പോയി ,അമ്മയുടെ ആ പോക്ക് കണ്ടു വാപ്പിച്ചി എന്നെ നോക്കി ചിരിച്ചു .ഈ അമ്മയ്ക്ക് ഇത് എന്താ ?കുടുംബവും കുട്ടികളും ഒക്കെ ആവുമ്പോള്‍ വിപ്ലവവും ധൈര്യവും ഒക്കെ നശിക്കുമോ ?പഠിക്കുന്ന കാലത്ത് ശാന്ത രൂപനും ,പക്ഷെ വാക്കുകള്‍ കൊണ്ട് കനല്‍ വിതറി കാമ്പസ്സില്‍ വിപ്ലവം നിറച്ചിരുന്ന വാപ്പിചിയോടു പ്രണയം തോന്നിയത് സ്വാഭാവികം .
ഒടുവില്‍ ഇരുവരും ഒരുമിച്ചു ജീവിതം ആരംഭിച്ചപ്പോള്‍ സമൂഹത്തില്‍ നിന്നോ വീട്ടുകാരില്‍ നിന്നോ അത്ര എതിര്‍പ്പുകള്‍ ഒന്നും നേരിടേണ്ടി വന്നിട്ടില്ല .
നിളാ,.. നീ ആ പാട്ട് ശ്രദ്ധിച്ചോ ? അതിനു ഒരു പ്രത്യേകതയുണ്ട് പറയാമോ ?
ഈ വക ചോദ്യങ്ങളുമായി അമ്മ കടന്നു വന്നു .കയ്യില്‍ ചായയും വാപ്പിച്ചിക്കു ഏറെ ഇഷ്ട്ടമുള്ള ഇല അടയും ഉണ്ട് .
അതിലെ ഓരോ വരിയും ' ക ' എന്നാ വാക്കില്‍ ആണ് തുടങ്ങുന്നത് . വാപ്പിച്ചിയെകട്ടിലില്‍ നിന്നും താങ്ങി എഴുന്നെല്‍പ്പിക്കുനതിന്ടയില്‍ അമ്മ പറയുന്നുണ്ട് .അമ്മ ചായ ഗ്ലാസ് വാപ്പിച്ചിയുടെ ചുണ്ടോടു ചേര്‍ത്ത് പിടിച്ചു കൊടുത്തു.ഇല അട ഒരു കഷണം എടുത്തു വായില്‍ വയ്ക്കുന്നതിനിടയില്‍ ഞാന്‍ അവരെ നോക്കി .പാവം വാപ്പിച്ചി എത്ര വര്ഷം ആയി ഈ കിടപ്പ് കിടക്കുന്നു .മണല്‍ വാരലിനു എതിരെ പ്രതിഷേദം ഉയര്‍ത്തിയ പരിസ്ഥിതി പ്രവര്‍ത്തകന് കിട്ടിയ കൂലി .ജീവിക്കുന്ന രക്ത സാക്ഷി .
മുറ്റത്തു ആരോ ബൈക്ക് നിര്‍ത്തി ഹോണ്‍ അടിച്ചു ,മനു ആവും .ഇന്ന് അഞ്ചു മണിക്ക് ജില്ലാ സമ്മേളനത്തിന്റെ ഫോട്ടോസ് എടുക്കാന്‍ പോകുന്നതാണ് അവന്‍ .എനിക്ക് ടൌണ്‍ ഹാളില്‍ നടക്കുന്ന ചിത്ര പ്രദര്‍ശനത്തിന്റെ ഫോട്ടോസ് എടുക്കണം ,അപ്പൊ അവന്റെ കൂടെ അവിടം വരെ പോവാല്ലോ .
' അമ്മേ,.. ഞാന്‍ ഇറങ്ങുവാ '...ബാഗും എടുത്തോണ്ട് ഞാന്‍ ഇറങ്ങി .
നിളേ,.. ഒന്ന് നിന്നേ... കയ്യില്‍ രണ്ടു സേഫ്റ്റി പിന്നുകളുമായി അമ്മ .
നീ ആരാ പരമശിവനോ ?ഈ ഷാള്‍ ഇങ്ങനെ പാമ്പിനെ പോലെ കഴുത്തില്‍ ചുറ്റി ഇടാന്‍ .പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അമ്മമാര്‍ അവരെ ഒന്ന് ശ്രദ്ധിക്കണം .ഇന്ന് അതില്ലാത്തതിന്റെ കുറവാണ് റോഡില്‍ ഈ കാണുന്ന കോലങ്ങള്‍ .അവസാനം എന്നിട്ട് മാന്തി പിച്ചി എന്നും പറഞ്ഞു കരഞ്ഞിട്ടു കാര്യം ഇല്ല .ഷാള്‍ രണ്ടാക്കി മടക്കി പുറകില്‍ പിന്നു കുത്തിത്തന്നു .വാപ്പിചിയോടു യാത്ര പറഞ്ഞു ഞാന്‍ ഇറങ്ങി .
വേദിയില്‍ ഇരികുന്നവരുടെ കുറച്ചു ഫോട്ടോകള്‍ എടുത്ത ശേഷം ,പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് അടുത്തേക്ക്‌ ഞാന്‍ നടന്നു .
ചിത്രകാരന്റെ  മനസ്സിന്റെ വ്യാകുലതകള്‍ വരകളായി മാറിയിരിക്കുന്നു .നിരനിരയായി വച്ചിരിക്കുന്ന ചിത്രങ്ങള്‍ക്കിടയില്‍ നിന്നും ഒന്ന് എന്നെ ആകര്‍ഷിച്ചു .
കാഷായ വേഷധാരിയായ ഒരു യുവ സുന്ദരി നിസ്സംഗ ഭാവത്തില്‍ നില്‍ക്കുന്നു ,അരികിലൂടെ പിന്തിരിഞ്ഞു നടക്കുന്ന രണ്ടു മുനികുമാരന്മാര്‍ .
കുറച്ചുനേരം സൂക്ഷിച്ചു നോക്കിയതിനു ശേഷമാണ് അത് ആരെല്ലാമാണെന്ന് മനസ്സില്‍ ആയതു .പഞ്ച സ്ത്രീ രത്നങ്ങളില്‍ ഒരുവളായ 'അഹല്യ '.കൂടെ നിയോഗം പൂര്‍ത്തിയാക്കി മടങ്ങുന്ന രാമ ലക്ഷ്മനന്മാര്‍.
ഇന്ദ്രന്റെ കാമം ശമിച്ചു ,മഹര്‍ഷിയുടെ ശാപ കാലാവധിയും തീര്‍ന്നു ,ഇതിലെ വന്ന രാമന്‍ ശാപ മോക്ഷം എന്ന കര്‍മവും നിര്‍വഹിച്ചു മടങ്ങുന്നു .ഇനി ഞാന്‍ എന്ത് / എങ്ങോട്ട് എന്ന ഭാവത്തില്‍ നില്‍ക്കുന്ന അഹല്യ .
വ്യത്യസ്തമായ ഒരു ചിത്രമായി എനിക്ക് തോന്നി .അതിന്റെയും രണ്ടു ഫോട്ടോസ് എടുത്ത് ഞാന്‍ മടങ്ങി ,ഓഫിസില്‍ ഇത് എത്തിച്ചു കൊടുത്തിട്ടുവേണം വെട്ടിലേക്ക് മടങ്ങാന്‍ .
സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സില്‍ കയറി ഞാന്‍ ഇരുന്നു .ചെറുതായി മഴ ചാറുന്നുണ്ട് .അഹല്യയുടെ മുഖഭാവം മനസ്സില്‍ നിന്നും പോവുന്നില്ല .ഇത്തരം ജന്മങ്ങള്‍ നമുക്കിടയിലും കാണില്ലേ ?അവര്‍ക്കും കാണില്ലേ ഒരു മനസ്സ് ,ശബ്ദം ഉണ്ടായിട്ടും പ്രതികരിക്കാന്‍ സാധ്യമാവാത്തവര്‍ .
ഇത്തരം കുറെ ചോദ്യങ്ങള്‍ മനസ്സിലൂടെ കടന്നുപോയി .മഴ കനത്തപ്പോള്‍ അടുത്തിരുന്ന ചേച്ചി ബസ്സിന്റെ ഷട്ടര്‍ വലിച്ചിട്ടു .ബസ്സ്‌ പതിയെ നീങ്ങിത്തുടങ്ങി .ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിറഞ്ഞ ജീവിതം പോലെ മുന്നോട്ട്,.....യാത്ര തുടരുന്നു .





 

ഇഷ്ട്ടം


ഓരോ സമയത്ത് ഓരോ ഇഷ്ടങ്ങള് ആയിരിക്കും നമുക്ക്. എങ്കില് എന്റെ ഇഷ്ട്ടങ്ങള് എല്ലാം ചേര്ത്ത് വച്ച് ഒന്നിച്ചു വായിക്കാം നമുക്ക് ചുമ്മാ ഒരു രസം,..കുഞ്ഞുനാളിലെ ഇഷ്ടങ്ങളില് ഏറ്റവും പ്രിയപെട്ടതു,സര്പ്പകാവിലെ ഇലഞ്ഞി മരത്തില് നിന്നും മണ്ണില് വിണ കുഞ്ഞു നക്ഷത്രങ്ങളെ പോലെ തോന്നിക്കുന്ന ഇലഞ്ഞി പുക്കള് ശേഖരിച്ചു മാല കോര്ക്കാന് ആയിരുന്നു പിന്നെ തോട്ടിലെ പരല് മീനുകളെ പിടിച്ചു,ചേബിലയിലെ വെള്ളത്തില് ഇട്ടു അവയെ നോക്കി ഇരിക്കാന് ഇഷ്ട്ടം,സന്ധ്യാ നാമ ജപതിനു ശേഷം മുത്തശന് പുരാണ കഥകള് പറയുന്നത് കേള്ക്കാന് ഇഷ്ട്ടം.വെകുന്നെരങ്ങളില് വയലിന് അടുത്തുള്ള തെങ്ങിന് തോപ്പില് പൊയ് മാനം നോക്കി ഇരിക്കാന് ഇഷ്ട്ടംധൃതിയില് ഓടി മറയുന്ന മേഖങ്ങള്ക്ക്ഓരോ രൂപങ്ങള് മനസ്സില് തോന്നും,ഒരു ചിത്രകാരന്റെ ഭാവന പോലെ കുറച്ചു കുടി മുതിര്ന്നപ്പോള് കുട്ടുകാരികലോടൊപ്പം സൊറ പറഞ്ഞു ഇരുന്നു പൊട്ടിച്ചിരിക്കാന് ഇഷ്ട്ടം.പിന്നെഇഷ്ട്ടം കുടാന് ഒരു ഇഷ്ടക്കാരന് വന്നപ്പോള് എപ്പോഴും,കൂടെ ഇരുന്നു ഓരോ സ്വപ്നങ്ങള് പറഞ്ഞു ഇരിക്കാനും ഇഷ്ട്ടം അച്ഛന്റെ താരാട്ട് പാട്ട് കേള്ക്കാന് ഇഷ്ട്ടം ,നേരം പുലര്ന്നാലും അമ്മയുടെ വിളിക്ക് കാതോര്ത്തു പുതപ്പിനുള്ളില് വിണ്ടും ചുരുണ്ട് കുടാന് ഇഷ്ട്ടം ,ഉറങ്ങുന്ന കുട്ടികളുടെ മുഖത്ത് നോക്കി ഇരിക്കുന്നത് മറ്റൊരു ഇഷ്ടം ഇഷ്ട്ടങ്ങള് ഇങ്ങനെ ഓരോന്ന് ഓര്ത്തു വെറുതെ ഇരിക്കുവാന് ഇഷ്ട്ടം


**************************************************
നീയില്ലാതെ നിൻ
ചുംബനങ്ങളില്ലാതെ
ആവില്ലെനിക്കൊരു ദിനവും
പ്രിയനേ ,...


**************************************************
സ്വാതന്ത്ര്യം മറ്റുള്ളവർക്ക്
പണയപ്പെടുത്തിയവരുടെ
വാക്കുകൾക്ക് യാതൊരു വിലയുമില്ല.

അവ അധരങ്ങളിൽ നിന്നും
പുറത്തുവരുമെങ്കിലും
സത്യസന്ധതയുടെ
പുറംകുപ്പായമില്ലത്തതിനാൽ
യാത്ര തുടങ്ങിയിട്ടും
ലക്‌ഷ്യം കാണാത്ത
തീർഥാടകരെപ്പോലെ...!!

 

 

വീതം ,.

തൂശനിലയിലെ വിഭവങ്ങള്‍ നോക്കികൊണ്ട്‌ അച്ഛന്‍ വിളിച്ചു പറഞ്ഞു ,'മോഹനേട്ടാ ...ഈ ഇലയില്‍ അവിയല്‍ വിളമ്പിയിട്ടില്ല ,ആ  അവിയല്‍ ഇങ്ങു എടുത്തേ,.' അകത്തെ മുറിയില്‍ നിലവിളക്ക് കത്തിച്ചു വച്ച് ,ഇലയില്‍ എല്ലാ വിഭവങ്ങളും വിളമ്പുന്നു അച്ഛന്‍ ,വീത് വയ്ക്കല്‍ എന്ന ചടങ്ങു ആണ് അത്രേ ,മുത്തശ്ശന്‍ മരിച്ചിട്ട് ഇന്ന് പതിനാറു ദിവസം ,അടിയന്തിരം  നടത്തുന്നതാണ് മക്കള്‍.
ഞാന്‍ നോക്കുമ്പോള്‍ ആ വിളി കേട്ടതായി പോലും നടിക്കാതെ വല്യച്ചന്‍ ലിസ്സി വല്യമ്മ കാണാതെ നിന്ന് പായസം കുടിക്കുന്നു ,അതിനിടയില്‍ വല്യച്ഛന്റെ മോന്‍ ലെനിന്‍ ഏട്ടന്‍ വന്നു വല്യച്ചനോട് എന്തോ സ്വകാര്യം പറയുന്നു ,നീ ചാച്ചനോട് പറയൂ ' എന്ന് വല്യച്ചന്‍ പറയുന്നത് കേട്ടു.എന്താണ് കാര്യം എന്നറിയാന്‍ ഞാനും ലെനി ഏട്ടന്റെ പുറകെ പോയി .ഊണ് കഴിഞ്ഞു പുറപ്പെടാന്‍ തുടങ്ങുന്നവര്‍, 'ശരി എന്നാല്‍ ഞങ്ങള്‍ ഇറങ്ങുന്നു എന്ന് പറഞ്ഞു അവര്‍ അച്ഛന്‍റെ കയ്യില്‍ പിടിക്കുന്നു ,ആ കൈ സ്വതന്ത്രം ആകുമ്പോള്‍ ചുരുട്ടിയ കവര്‍ അച്ഛന്‍ പോക്കറ്റില്‍ ഇടുന്നു .അത് കൊള്ളാമല്ലോ അച്ഛന്‍ അവിടെയും തനി നിറം കാണിച്ചു  . നാട്ടുനടപ്പ് ആണെങ്കിലും അത് ഒഴിവാക്കാമായിരുന്നു .
മുത്തശ്ശന് മൂന്നു മക്കള്‍ ആയിരുന്നു ,ഉഷ അമ്മായിയും ,മോഹനന്‍ വല്യച്ഛനും  ,പിന്നെ അച്ഛനും
ഉഷ അമ്മായിയെ നന്നേ ചെറുപ്പത്തിലെ വിവാഹം കഴിപ്പിച്ചു ,അമ്മായിക്ക് രണ്ടു മക്കള്‍ ,വിഷ്ണുവും ,വിദ്യയും . മോഹനന്‍ വല്യച്ചന്‍ മുത്തശ്ശന്റെ സമ്മതം കൂടാതെ ആണ്  വിവാഹം കഴിച്ചത് ,ലിസ്സി വല്യമ്മയെ ,അവര്‍ക്കും രണ്ടു മക്കള്‍ ഉണ്ട് ,ലെനിന്‍ ഏട്ടനും ,സഫ്ദര്‍ ഹാഷ്മിയും. പിന്നെ ഇവിടെ ഞാന്‍ മാത്രം ജാനകി   .
തറവാട് ഭാഗം വച്ചപ്പോള്‍ മുത്തശ്ശന്റെ കാലശേഷം മാത്രമേ മക്കള്‍ക്ക്‌ അവകാശം ഉള്ളു എന്ന് ആക്കിയിരുന്നു .
അതില്‍ അച്ഛന് നല്ല രോഷം  ഉണ്ടായിരുന്നു ,അച്ഛന് എന്തോ പുതിയ ബിസിസിനസ് ചെയ്യാനാണത്രേ ,മുത്തശ്ശന്‍ അതിനു വിസമ്മതിച്ചതാണ് വഴക്കിനു കാരണം ,എന്റെ ഓര്‍മയില്‍ ഇപ്പോള്‍ അടുത്തെങ്ങും അവര്‍ തമ്മില്‍ മിണ്ടുന്നത് ഞാന്‍ കണ്ടിട്ടില്ല .ഒടുവില്‍ ഒരു മാസത്തോളം മുത്തശ്ശന്‍ കിടന്ന കിടപ്പ് കിടന്നു ,അപ്പോഴും അച്ഛന്‍ ആ മുറിയിലേക്ക് വരികയോ ,സംസാരിക്കുകയോ ,മുത്തശ്ശന് ഇഷ്ട്ടമുള്ളത് വാങ്ങി കൊടുക്കാനോ തയ്യാറായില്ല . ഒരു ദിവസം അമ്മ അച്ഛനോട് പറയുന്നത് കേട്ടു ,
'' ഏട്ടാ അച്ഛന് പന്നി ഇറച്ചി കറി വച്ച് കഴിക്കാന്‍ ആഗ്രഹം ഉണ്ടെന്നു ,കുറച്ചു വാങ്ങീട്ടു വാ ''.
''നിനക്ക് എന്താ സതീ ,.. ഇനി അത് കിട്ടണേല്‍ അങ്കമാലി വരെ പോകണം ,മാത്രല്ല അച്ഛന് ഇപ്പോള്‍ അത് കഴിച്ചാല്‍ ദഹിക്കില്ല ചിലപ്പോ '',നോക്കട്ടെ ആ വഴി പോകുവാണേല്‍ വാങ്ങാം ''.
ആ സംഭാഷണം അതോടെ തീര്‍ന്നു .
പിനീട് ഒരു ദിവസം ലിസ്സി വല്യമ്മ അവരുടെ ആങ്ങളയായ ആന്‍ഫിന്‍ അങ്കിളിനോട് പറഞ്ഞു പന്നി ഇറച്ചി വാങ്ങിപ്പിച്ച് കറി വച്ച് മുത്തശ്ശന് കൊടുത്തു,.ആദ്യം ഒക്കെ ലിസ്സി  വല്യമ്മയോട് അത്ര ഇഷ്ട്ടം അല്ലായിരുന്നു മുത്തശ്ശനും ,അത് പിന്നെ സ്വാഭാവികം ആല്ലേ? .പക്ഷെ വല്യമ്മയുടെ നല്ല പെരുമാറ്റം കൊണ്ട് മുത്തശ്ശന് വല്യ കാര്യം ആയിരുന്നു ,അവസാന നാളുകളില്‍ മുത്തശ്ശന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അവര്‍ ആണ് ,വല്യച്ചന്‍ എന്നും വന്നു മുത്തശ്ശന് അടുത്തു ഇരുന്നു വിശേഷങ്ങള്‍ ചോദിക്കും .
അങ്ങനെ ഒരു ദിവസം മുത്തശ്ശന് അസുഖം കൂടി ,എല്ലാരും മുത്തശ്ശന്റെ ചുണ്ടില്‍ വെള്ളം ഇറ്റിച്ചു കൊടുത്തു ,അന്നേരവും ആ ഭാഗ്യം അച്ഛന് കിട്ടിയില്ല ,അച്ഛന്‍ കടയില്‍ ആയിരുന്നു ,ഞാന്‍ ആദ്യം ആയിട്ടാണ് ഒരു മരണം കാണുന്നത് ,മുത്തശ്ശന്‍ ആരെയോ വിളിക്കാന്‍ പോകുന്ന പോലെ തോന്നി,കണ്ണുകള്‍ ചുറ്റിലും നില്‍ക്കുന്നവരിലേക്ക്‌ പായിച്ചു ,കടക്കണ്ണില്‍ ഒരിറ്റു കണ്ണുനീര്‍ പൊടിഞ്ഞിരുന്നു ,പ്രാണന്‍ പോകുന്നേരം ഉള്ള വേദനയിലാണോ,അതോ അച്ഛനെ കാണാഞ്ഞിട്ടാണാവോ?ഒരു  നിശ്ശ്വാസത്തോടെ ആ ശരീരം നിശ്ചലമായി .
മൃതദേഹം കുളിപ്പിക്കാന്‍ എടുത്തപ്പോഴും  ശേഷം കെട്ടുന്നത് ആരാണ് ? എന്ന് കര്‍മി വിളിച്ചു ചോദിച്ചപ്പോഴും വല്യച്ഛന്റെ നില്‍പ്പ് കണ്ടു ആളുകള്‍ മൂക്കത്ത് വിരല്‍ വച്ചു.ദൂരെ മാറി എല്ലാം നോക്കി കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു വല്യച്ചന്‍ ,അച്ഛനും വിഷ്ണു ഏട്ടനും കൂടി കര്‍മങ്ങള്‍ ചെയ്തു .പട്ടടയ്ക്കു തീ കൊളുത്തിയപ്പോള്‍ അച്ഛന്‍ ഒന്ന് വിതുമ്പി ,എന്തിനാണാവോ അത് ,പിതാവിനോടുള്ള ദേഷ്യം തീയില്‍  തീയില്‍ എരിഞ്ഞു തീര്‍ന്നോ ആവോ ?ഇവിടെ അച്ഛന്റെ മരണാനന്തര കര്‍മങ്ങള്‍  ആണോ ,വല്യച്ഛന്റെ ജീവിച്ചിരുന്നപ്പോള്‍  ഉള്ള കര്‍മങ്ങള്‍ ആണാവോ മുത്തശ്ശന് ഇഷ്ട്ടപ്പെട്ടത്‌ ?
ഒടുവില്‍ ഈ ദിവസം അച്ഛന്‍ വിഭവങ്ങള്‍ ഇലയില്‍ വിളംബാന്‍ ഉള്ള ആത്മാര്‍ഥത കാണുമ്പോള്‍ പുച്ഛം തോനുന്നു .ഇപ്പോള്‍ വിളമ്പിയ വിഭവങ്ങളേക്കാള്‍ ആ ഗ്ലാസ്സില്‍ ഇരിക്കുന്ന വെള്ളം അച്ഛന്റെ കൈകൊണ്ടു ലഭിക്കാന്‍ ഒരുപാട്  ആഗ്രഹിച്ചിട്ടുണ്ടാവില്ലേ മുത്തശ്ശന്‍ .
''ജാനീ,..ഈ കൊച്ചിന് ചോറ് വേണ്ടേ ? വാ അവിടെ സ്ഥലം ഉണ്ട് പൊയ് കഴിക്കു ,''.ലിസ്സി വല്യമ്മ വിളിക്കുന്നു
ശരിയാ,... അച്ഛന്റെ ഈ കോപ്രായങ്ങള്‍ കാണുന്നതിലും ഭേദം ഞാന്‍ പോയി ഊണ് കഴിക്കട്ടെ ,വിശക്കുന്നു .

 

വന്യമാണെന്‍ പ്രണയം, നിനക്കതുള്‍ക്കൊള്ളാന്‍
കഴിയുമെങ്കിലെന്നെ പ്രണയിക്കാം .
മൗനമായിരിക്കാമെന്‍ വാക്കുകള്‍
നിനക്കതുകേള്‍ക്കാന്‍ സാധിക്കുമെങ്കിലെന്നെ
പ്രണയിക്കാം നിനക്ക്.
ശുഷ്ക്കമായിരിക്കാമെന്‍ ശരീരമെന്നാല്‍
ഒരു മയില്‍‌പീലി തണ്ടു പോല്‍ നിന്‍
 കൈകളെന്നെ പുല്‍കുമെങ്കില്‍
നിനക്കെന്നെ പ്രണയിക്കാം.
എന്റെ സ്വപ്നങ്ങള്‍ക്കൊരാകാശം നീ നല്‍കിയാല്‍
നിനക്കായ് മാത്രം പീലിവിടര്‍ത്തിയാടാമെന്‍
പ്രണയം ,..

 

വിത്ത്‌

#%!  _ @#&<%/span>

@%# _%<#

#% _>@%



   ദൈവമേ ഇത് എന്താ ,നമുക്ക് ഒന്ന് തര്‍ജിമ ചെയ്തു നോക്കിയാലോ 



[ഒരു സങ്കല്‍പ്പ ഗ്രഹം ]



മകന്‍ -    അച്ഛാ !അങ്ങ് ദുരെ ആകാശ ഗംഗയില്‍ ഇളം നീല നിറത്തില്‍ കാണുന്നത് എന്താ ?

അച്ഛന്‍ -  ഓ ;അതോ ? അതാണ്‌ ഭുമി എന്ന ഗ്രഹം 

മകന്‍ -    ഭുമിയോ ?

അച്ഛന്‍ -  അതെ ,പണ്ട് ജീവനും ,ജീവിതവും നിലനിന്നിരുന്ന സ്വര്‍ഗം ,അതായിരുന്നു ഭുമി .

മകന്‍ -    അയ്യേ ! ഈ കാണുന്നതോ ?ഇതാണോ സ്വര്‍ഗം 

അച്ഛന്‍ -   വാ ,.ഇതൊന്നു മറിച്ചു നോക്ക് എന്നിട്ട് പറയു ...



എവിടേയോ സുക്ഷിച്ചു വയ്ച്ച കുറെ വര്ണ കടലാസുകള്‍ എന്റെ നേരെ നീട്ടി ,അവ ഓരോന്നായ് ഞാന്‍ നോക്കി 



ആഹാ ! കണ്ണുകളെ കുളിരണിയിക്കുന്ന കാഴ്ച .പച്ച പുടവ ചുറ്റി ഋതുമതി പെണ്ണിനെ പോല്‍ സുന്ദരിയായ ഭുമി .



പേജ് ഒന്നില്‍ -  മലനിരകള്‍ക്കു ഇടയിലുടെ കുലുങ്ങി ചിരിച്ചു കൊണ്ട് ഒഴുകുന്ന കാട്ടരുവി ,എന്ത് തെളിമയാര്‍ന്ന ജലം .ആകാശ ഗംഗയില്‍ മറ്റു എങ്ങും കാണപ്പെടാത്ത അമുല്യ ശേഘരം .

പേജ് രണ്ടു    -   മനോഹരമായ പക്ഷികളും ,ജീവജാലങ്ങളും .ഒരു മരക്കൊമ്പില്‍ തന്റെ കുഞ്ഞുങ്ങള്‍ക്ക്‌ തീറ്റ കൊടുക്കുന്ന അമ്മ കിളി ,കുഞ്ഞു വായ പിളര്‍ന്നു അമ്മയോട് അടുത്ത് വരുന്ന കുഞ്ഞു കിളികള്‍ ,ഹായ് എന്ത് സുന്ദരം ആയ കാഴ്ച 

പേജ് മുന്ന്    -    മഴ ഓരോ ജലകണവും മണ്ണിന്റെ മാറില്‍ പുളകം വിരിയിക്കുന്ന സുന്ദര കാഴ്ച .ആ പേജ് കുറച്ചു മുഖത്തോടു അടുപിച്ചപ്പോള്‍ മനസ്സിനെ ഉന്മത്തം ആക്കുന്ന ഒരു തരം ഗന്ധം ,എന്താണെന്നോ ,വരണ്ട മണ്ണില്‍ ജലകണങ്ങള്‍ പതിച്ചപ്പോള്‍ ഉണ്ടാകുന്ന പുതു മണം.മഴയ്ക്കായി കാത്തിരിക്കുന്ന ഭുമി ,പ്രണയാര്‍ദ്രമായ കാമുകിയെ പോലെ ,....

പേജ് നാല് -      പൂവുകള്‍ - നക്ഷത്രങ്ങള്‍ മണ്ണില്‍ വിരിഞ്ഞ പോലുള ദാഫോടില്‍സ് പൂക്കളും ,നീല കുറിഞ്ഞിയും,തൊട്ടാവാടി പൂവും ,ആമ്പല്‍പൂക്കളും വിരിഞ്ഞു നില്‍ക്കുന്ന ഭുമി കാണാന്‍ നവ വധുവിനെ പോലെ 

പേജ് അഞ്ചു -    കാരണങ്ങളുടെ ലയം ആയ കലകളും വിടര്‍ന്ന ഭുമി 



                പിന്നെ എന്താണ് ഈ ഭുമിക്കു സംഭവിച്ചത് ?

അതിനുള്ള കാരണം ഈ പേജുകള്‍ മറിച്ചു നോക്കിയാല്‍ കാണാം 





പേജ് ഒന്ന് -      പച്ചപ്പുടവ അണിഞ്ഞ സുന്ദരി ഇന്ന് വിവസ്ത്രയാണ് ,മനുഷ്യന്റെ കരങ്ങള്‍ അവളെ നഗ്നയാകിയിരിക്കുന്നു .



മുത്തണി പാദസ്വരം ഇട്ട് ചിരിച്ചു കൊണ്ട് ഓടിയ കാട്ടരുവി വേലി കെട്ടി തടഞ്ഞു വച്ചു. പിന്നീട് എനിക്കോ നിനക്കോ എന്ന് തര്‍ക്കം .



പേജ് രണ്ട്-      അമ്മയുടെ കൈവിരല്‍ തുമ്പില്‍ പിടിച്ചു നടന്ന കുഞ്ഞു പിന്നീട് കൈ കോര്‍ക്കുന്നത്  എന്റെ മതം ,എന്റെ പ്രസ്ഥാനം ,എന്റെ രാജ്യം ,അതിനെ മറികടക്കാന്‍ മറ്റൊന്നിനയൂം ഞാന്‍ അനുവദികില്ല എന്ന വാദം .അവിടെ തുടങ്ങുന്നു നാശം .അനുവിസ്പ്പോടനങ്ങളിളുടെ ,..



പേജ് മുന്ന് -     പ്രകൃതിയുടെ താളത്തില്‍ മനുഷ്യന്റെ കൈകടത്തലുകള്‍ വന്നപ്പോള്‍ അവള്‍ പ്രതികരിച്ചു സംഹാരരുധ്രയെപ്പോലെ ,അവള്‍ വന്നു സുനാമിയായും ഭുകമ്പം ആയും മാരക രോഗങ്ങളുടെ വിത്ത്‌ വിതറിയും ,ജീവന് നാശം വിതച്ചു .

പേജ് നാല് -    മണ്ണിനും പെണ്ണിനും വേണ്ടി യുദ്ധങ്ങളും ,മനുഷ്യ ദൈവങ്ങളുടെ പിറവിയും ,രതിയില്‍  രക്ത ബനന്ധങ്ങള്‍ ഇല്ലാതെയും വന്നു .വേദങ്ങളും നീതി  ശാസ്ത്രങ്ങളും  ചിതലരിച്ചു ,വിപ്ലവത്തില്‍ വീഞ്ഞ് നിറഞ്ഞു ,മനുഷ്യന്‍ എന്ന ജീവിയിലുടെ ഈ സുന്ദര ലോകം ഇല്ലാതായി .



  ഇനിയും കുടുതല്‍ പേജുകള്‍ മറിക്കാന്‍ തോന്നിയില്ല ,വെറുതെ കുറച്ചു നേരം അങ്ങിനെ ഇരുന്നു .പുറകില്‍ നിന്നും ഒരു ശബ്ദം ഞാന്‍ തിരിഞ്ഞു നോക്കി !



ഇത് നോക്കു; യുഗങ്ങള്‍ക്കു മുന്‍പ് നമുടെ പൂര്‍വികര്‍ ശേഖരിച്ചതാണ് ,ഞാന്‍ ഉറ്റു നോക്കി ,



ഒന്നില്‍ ഒരു ജീന്‍ ,മറ്റൊന്നില്‍  ഏതോ വൃക്ഷത്തിനെ വിത്ത്‌ .ഇത് രണ്ടും കയ്യില്‍ എടുത്തു ഞാന്‍ നിന്നു,പിന്നെ തീരുമാനിച്ചു 

ഇതില്‍ ആദ്യത്തേത് നശിപ്പിക്കണം .ഇനി ഒരു ലോകത്തും മനുഷ്യന്‍ എന്ന ജീവി പിറവി എടുക്കരുത് .മാരകമായ വിഷം അവന്‍ ആണ് ഇത് അന്ഗ്നിക്ക് ഇരയാകണം ,..

വൃക്ഷത്തിന്റെ വിത്ത് വളരെ സുക്ഷ്മതയോടെ കയ്യില്‍ എടുത്തു ഞാന്‍ .ഉള്ളില്‍ ഒരു പച്ച പുടവ ചുറ്റിയ സുന്ദരി വസന്തം വിരിച്ചു നില്‍ക്കുന്നു .ഈ പുതു നാമ്പ് കിളിര്‍ക്കും മറ്റൊരു സ്വര്‍ഗത്തിനായി കാത്തിരിക്കാം ,..ഒരു വസന്തത്തിനു ,.....

 

എന്റെയീ സ്നേഹപൂക്കള്‍ ചവിട്ടിയരച്ചു നീ പോയന്നാലും ,
തെല്ലോട്ടുമേ സന്ദേഹം ഇല്ലെനിക്കിന്നു .
പകരം നല്കീടാനുന്ടാം ഒത്തിരി സ്നേഹം നിനക്കെങ്കിലും
ഒരിക്കല്‍ നീ തിരിച്ചറിയും ,
ഒന്നുമേ പകരമാവില്ല ഈ കൈതപൂവിന്റെ
ഉന്മത്ത സ്നേഹം .അത്രമേല്‍ സ്നേഹിച്ചിരുന്നു നിന്നെ..
****************************

  മനസ്സ് അസ്വസ്തമാകുമ്പോള്‍ ചിന്തകള്‍, ചരട് പൊട്ടിയ പട്ടം പോലെ കൈ വിട്ടു പോകുന്നു ,.

 

  ***************************

  ചിതലരിച്ച എന്റെ ജാതകം ഇന്നലെ തുറന്നു നോക്കിയപ്പോള്‍, ഇനിയും മഷി  ഉണങ്ങാത്ത വരികളില്‍ ജീവിതം വികൃതമായി എഴുതി വച്ചിരിക്കുന്നു ,...

 

  ***************************

 പേരിടാത്ത ചിത്രം ,....

വെള്ള കടലാസ്സില്‍ മഷി പേനകൊണ്ട് കോറിയിടുന്ന അക്ഷരങ്ങള്‍ ഉറുമ്പിന്‍ പാത പോലെ വരി വരിയായി നിരക്കുമ്പോള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് മനസ്സില്‍ കുടിയേറിയ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു .സ്വന്തം തിരക്കഥയിലൂടെ ഒരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്യുക എന്നത് .

വലിയ ബാലചന്ദ്ര മേനോന്‍ ആവാന്‍ ഒന്നും അല്ല ,എങ്കിലും എന്റെ ജീവിതത്തിലൂടെ കടന്നു പോയ വ്യക്തികളെയും അവരുടെ മനസ്സും കഥാപാത്രങ്ങള
്‍ ആക്കാമെന്ന് തോന്നി .വിദ്യാഭ്യാസ കാലത്ത് പ്രശസ്തരുടെ കീഴില്‍ ഒരു ചലച്ചിത്ര പഠന ക്ലാസ്സില്‍ പങ്കു എടുത്തതിനു ശേഷം മനസ്സില്‍ കുടിയേറിയതാണ് ആ സിനിമാ മോഹം .പിന്നീട് സ്വന്തമായി ഒരു കംപ്യുട്ടര്‍ സ്ഥാപനം എന്ന മോഹവും യാഥാര്‍ത്യമായി അവിടെ നിന്ന് അത്യാവശ്യം എഡിറ്റിങ്ങും പഠിച്ചു .

എന്നാല്‍ പിന്നെ അങ്ങ് തുടങ്ങിയാലോ ? കഥാപാത്രങ്ങള്‍ എല്ലാവരും മനസ്സില്‍ തന്നെ ഉണ്ട് .

'ഈ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല '
എന്ന് സിനിമ തുടങ്ങുന്നതിനു മുന്‍പ് എഴുതി കാണിക്കാന്‍ എനിക്ക് മനസ്സില്ല .
കാരണം ഇവരെല്ലാം ഇന്ന് സമൂഹത്തില്‍ ജീവിച്ചിരിക്കുന്നവര്‍ തന്നെ .സിനിമ കാണുന്ന ഓരോരുത്തര്‍ക്കും തോന്നും ഇത് ഞാന്‍ ആണല്ലോ തോന്നണം .തോന്നിക്കും തീര്‍ച്ച .ഓരോ സീന്‍ കഴിയുമ്പോഴും കഥാപാത്രങ്ങളോട് നമുക്ക് സംവാദിക്കാം അതാണ്‌ എന്റെ സിനിമയുടെ പ്രത്യേകത .
എന്നാല്‍ തുടങ്ങാം സീന്‍ ഒന്ന് :
സ്റ്റാര്‍ട്ട് കാമറ ,
തൃശ്ശൂര്‍ ഉള്ള ഒരു ഇടത്തരം കുടുംബം .
സ്വീകരണ മുറിയില്‍ ടി വി യില്‍ അമ്മ സീരിയല്‍ വിതുമ്പുന്ന മനസ്സുമായി കാണുന്ന സരസ്വതിയമ്മ .
തൊട്ടപ്പുറത്തെ മുറിയില്‍ തത്ത ചീട്ടു നിരത്തിയ പോലെ പുസ്തകങ്ങള്‍ നിരത്തി അതിനു നടുവില്‍ ഉണ്ണിമായ .
ഇടയ്ക്ക് അവള്‍ മൊബയിലില്‍ വരുന്ന മേസേജുകള്‍ക്ക് മറുപിടിയും കൊടുക്കുന്നുണ്ട് .
അടുത്ത മുറിയില്‍ സ്നേഹ ലത ലാപ്ടോപ്പിന് മുന്നില്‍ അസ്വസ്ഥയായി ഇരിക്കുന്നു .

കട്ട് ഫസ്റ്റ് സീന്‍ ഒകെ .
സീന്‍ രണ്ട്:
കാമറ സൂം ഇന്‍ മൊബയില്‍ .
പോയി ഭക്ഷണം കഴിച്ചു വാ ഞാന്‍ രാത്രി വിളിക്കാം ,മിസ്സ്‌ യു ഡാ ഉമ്മ ..
റിപ്ലേ കൊടുക്കുന്നു ഉണ്ണിമായ :ഒകെ മിസ്സ്‌ യി ഡിയര്‍ .
മൊബയില്‍ താഴെ വച്ച് ഉണ്ണിമായ പുറത്തേക്ക് .

കട്ട് കാമറ മൂവ് ലൈറ്റ് ടിം ദെന്‍ നെക്സ്ട്ട് ഷോട്ട് കാമറ സൂം ഇന്‍ ലാപ്ടോപ്പ് .

സ്നേഹലത പരിഭവത്തോടെ ചാറ്റിനു റിപ്ലേ കൊടുക്കുന്നു .

സ്നേഹ : എവിടെ ആയിരുന്നു ഷൈജു നീ ....ഞാന്‍ എത്ര നേരം ആയി കാത്തിരിക്കുന്നു ഷൈജു : എന്താ മോളെ ഇത് ഞാന്‍ പറഞ്ഞതല്ലേ ഇന്ന് അല്‍പ്പം തിരക്കില്‍ ആണെന്ന് .
സ്നേഹ : അതേ എന്നാലും എനിക്ക് ഒരു ദിവസം പോലും കാണാതെ വയ്യ നിന്നെ .
എന്താണെന്നറിയാത്ത ഒരു സ്നേഹം തോനുന്നു നിന്നോട് .
ഷൈജു : എനിക്കും ; മറ്റാരോടും തോന്നാത്ത ഒരു ഇഷ്ട്ടം തോനുന്നു സ്നേഹ : ഹും ഷൈജു : ചക്കര കുട്ടീ , ഇനി ഞാന്‍ നിന്നെ അമ്മൂ , എന്നെ വിളിക്കൂ ,എന്റെ അമ്മു കുട്ടി ..

സംഭാഷണം തുടരുന്നു ,......
കട്ട് ഷോട്ട് ഒകെ .
അങ്ങനെ സിനിമയുടെ ഒന്നാം ഭാഗം അവസാനിച്ചു ,ഇനി നമുക്ക് ഈ കഥാപാത്രങ്ങളോട് ഒന്ന് സംസാരിക്കാം .
........................................................................................................................................................................................................................................................................................................................

സ്നേഹ : ഞാന്‍ സ്നേഹ ലത ,ഒരു സാധാരണ വീട്ടമ്മ ,ഭര്‍ത്താവ് സുധീഷ്‌ ഗള്‍ഫില്‍ ജോലി ചെയ്യുന്നു ,ഒരു മകള്‍ ഉണ്ട് ഉണ്ണിമായ .അല്‍പ്പം സാഹിത്യപ്രേമി ആണ് .
??? : അപ്പോള്‍ നമ്മള്‍ നേരത്തെ കണ്ട ഷൈജു ?
സ്നേഹ : അത് എന്റെ സുഹൃത്ത് ഈ അടുത്തിടെ പരിചയപ്പെട്ടതാണ് .അദ്ധ്യാപകന്‍ ആണ് .എന്നെ പൂര്‍ണമായും മനസ്സില്‍ ആക്കിയ ആള്‍ .
??? :അപ്പോള്‍ സുധീഷ്‌ ?
സ്നേഹ : ഉണ്ട് ഭര്‍ത്താവ് എന്ന സ്ഥാനത്തു മാത്രം .എന്നെ മനസ്സില്‍ ആക്കിയത് ഷൈജു ആണ് .എന്റെ രചനകളെ പ്രോത്സാഹിപ്പിക്കുകയും എന്റെ വേദനകളില്‍ ആശ്വാസം തരുന്നതും അവന്‍ ആണ് .
??? : നിങ്ങളുടെ കുടുംബത്തിനു വേണ്ടി അല്ലെ സുധീഷ്‌ ഗള്‍ഫില്‍ കിടന്നു കഷ്ട്ടപ്പെടുന്നത് ?
സ്നേഹ :കുറെ കാശും പണവും ഉണ്ടായാല്‍ ജീവിതം ആകുമോ ,മനസ്സിന് സന്തോഷം വേണ്ടേ ?
??? :ഈ പോക്ക് പോകുമ്പോള്‍ സ്വന്തം കുടുംബത്തിന്റെ അവസ്ഥ എന്താകും എന്ന് ആലോചിക്കാറുണ്ടോ ?സ്വന്തം മകള്‍ ആണ് ഇത്തരം ഒരു ബന്ടത്തില്‍ എന്നറിയുമ്പോള്‍ എങ്ങനെ പ്രതികരിക്കും ?
സ്നേഹ :എന്റെ മനസ്സിന് ഏതു രീതിയില്‍ സന്തോഷം ലഭിക്കുന്നു ആ വഴിക്ക് ഞാന്‍ പോകുന്നു ,തെറ്റാവാം ശരിയാവാം ,അത് പോലെ അവളും ??? :ഒരു അമ്മയുടെ സ്ഥാനം സ്നേഹ ഇവിടെ മറക്കുന്നു അത് തെറ്റല്ലേ സ്നേഹ : ഹും ??? ഇവിടെ കൂടുതല്‍ ഒന്നും പറഞ്ഞിട്ട് കാര്യമില്ല ,അത് കൊണ്ട് അടുത്ത കഥാപാത്രത്തോട് ചോദിക്കാം നമുക്ക് ,..
.........................................................................................................................................................................................................................................................................................................................

ഷൈജു : ഞാന്‍ ഷൈജു മാനസന്‍ ,മാനസന്‍ എന്നത് തൂലികാ നാമം ആണേ ,അല്‍പ്പം ഭൂമികച്ചവടവും ,ഒരു സ്റ്റുടിയോയും നടത്തുന്നു .ഭാര്യയും രണ്ട് കുട്ടികളുടെ പിതാവും ആണ് ,ഭാര്യ സിന്ധു ,മകള്‍ ബബിത ,മകന്‍ ഭഗത് .
??? : അപ്പോള്‍ അദ്ധ്യാപകന്‍ ആണെന്ന് പറഞ്ഞതോ ?
ഷൈജു :പറയുന്നത് എല്ലാം വിശ്വസിക്കാന്‍ ഒരു കൂട്ടര്‍ ഉള്ളപ്പോള്‍ പിന്നെ എന്ത് പറഞ്ഞാല്‍ എന്താ ,
??? :എന്തിനു ഇങ്ങനെ സ്വന്തം വ്യക്തിത്വം മറച്ചു വയ്ക്കുന്നു ?
ഷൈജു : അതുകൊണ്ട് സൃന്ഗരിക്കാന്‍ അവസരം ലഭിക്കുന്നു എങ്കില്‍ ആണുങ്ങള്‍ അത് വേണ്ടാന്നു വയ്ക്കുമോ , ഹ ഹ ഹ ??? :മനസ്സിലായില്ലാ ,..
ഷൈജു : ഇങ്ങനെ പലവഴിക്കും പരിചയപ്പെടുന്ന സ്ത്രീകളോട് ആദ്യം അല്‍പ്പം സ്നേഹവും പരിചരണവും കൊടുക്കുകയാണെങ്കില്‍ അവര്‍ എന്റെ വഴിക്ക് വരും .പിന്നെ അവരുടെ കിളി കൊഞ്ചലില്‍ നിന്നും ചിരിയില്‍ നിന്നും അവസാനം പതിഞ്ഞ ഒരു മൂളലില്‍ നിന്നും എനിക്ക് ശ്രവണ സുഖവും ,ലിന്ഗോധാരണവും ,സ്ഖലനവും നടക്കുന്നു എങ്കില്‍ ,ഇത്തരം ബന്ധങ്ങള്‍ ഞാന്‍ എന്തിനു ഒഴിവാക്കണം ?ഹ ഹ ഹ .ചില ബന്ധങ്ങള്‍ മുന്നോട്ടു കൊണ്ട് പോകാന്‍ അവരുടെ വീട്ടികാരെയും ഞാന്‍ പാട്ടിലാക്കാരുന്ദ്.അവിടെയും ഞാന്‍ വിജയിച്ചു .

??? :എത്ര കാലം ഇത് തുടരും ?
ഷൈജു : വഞ്ചിക്കാന്‍ എന്നെ പോലെ പുരുഷന്മാരും ,വഞ്ചിക്കപ്പെടാന്‍ സ്ത്രീകളും ഉള്ളിടത്തോളം കാലം ??? : തന്റെ മകളും ഒരു സ്ത്രീ ആണെന്ന് ഓര്‍ക്കുക 'ഒരിക്കല്‍ അവളും '...
ഷൈജു : നോ കമന്റ്സ് .
.......................................................................................................................................................................................................................................................................................................................................

കൂട്ടുകാരെ ,.. ഞാന്‍ സജിത ,..
നിങ്ങളില്‍ പലര്‍ക്കും എന്നെ പരിചയം കാണും .സൈബര്‍ ലോകത്ത് എത്തിപ്പെട്ടിട്ട് കാലം കുറെ ആയി .അത് വഴി അനേകം സൌഹൃദം നേടി .നല്ലതും ചീത്തയും .പക്ഷെ നമ്മള്‍ നല്ലതെന്ന് കരുതുന്നവ മോശം ആയാല്‍ മുറിച്ചു കളയുക തന്നെ .ഒട്ടേറെ നല്ല സുഹൃത്തുക്കളെ നേടി സഹോദര സ്ഥാനീയരെ നേടി ,വാവേ എന്ന് വിളിക്കുന്ന സഹോദരനും ,മുത്തേ എന്ന് വിളിക്കുന്ന സഹോദരനും ,തെറ്റ് കണ്ടാല്‍ അത് തിരുത്തി തരികയും ,വീണ്ടും ആവര്‍ത്തിച്ചാല്‍ അടിച്ചു കരണം പൊളിക്കും എന്ന് പറയുന്ന സഹോദരന്മാരും ഉണ്ട് , വാക്കുകള്‍ കൊണ്ട് ഞാന്‍ വ്യഭിചരിക്കാറില്ല ,അങ്ങനെ വേണമെങ്കില്‍ എനിക്ക് ഗൂടല്ലൂരു പോവാം എന്ന് തുറന്നു പറഞ്ഞ കാമുകനെയും ലഭിച്ചു .ഇവരോട് എല്ലാം തന്നെ എനിക്ക് ബഹുമാനം ഉണ്ട് തുടര്‍ന്ന് ആ സ്നേഹവും വാത്സല്യവും ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു .ഇതില്‍ നിന്നും എല്ലാം വ്യത്യസ്തമായി സ്വന്തം വ്യക്തിവ്ത്വം മറച്ചു വച്ച് സമൂഹത്തില്‍ മാന്യന്‍ ആയി നടക്കുന്നവരെയും പരിചയപ്പെട്ടു . അത്തരം പല തന്തക്ക്‌ പിറന്നവന്മാരെ പരിചയപ്പെട്ടു . ,ജീവിതത്തില്‍ ഞാന്‍ ഏറ്റവും വെറുക്കുന്നതും അതുതന്നെ അസത്യം . അത്തരക്കാരുടെ സാമീപ്യം പതിയെ ഒഴിവാക്കുന്നു ,...
സജിതകുഞ്ഞപ്പന്‍ ,..
**************************************************
 ഒരു പ്രമുഖ മലയാളം സോഷ്യന്‍ നെറ്റ് വര്‍ക്കില്‍ ഞാന്‍ പോസ്റ്റ് ചെയ്ത ഈ കഥയ്ക്ക്‌ വന്ന പ്രതികരണങ്ങള്‍ താഴെ കൊടുക്കുന്നു ,ഇതില്‍ വന്ന ഓരോ വിമര്‍ശനങ്ങളും ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു ,കാരണം അതില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത് ഈ കഥ എന്റെ ഓരോ വായനക്കാരിലും ചലനങ്ങള്‍ സൃഷ്ട്ടിച്ചു എന്നാണു .അവ താഴെ കൊടുക്കുന്നു .
**************************************************

 Sajitha Kunjappan

November 07, 2012
vote down vote up 0
.ഞാന്‍ എഴുതിയതില്‍ എവിടെയാണ്‌ വ്യക്തിഹത്യ? നാല്‌ വ്യക്തികളുടെ ഇടയില്‍ അവനവനെ കാണാന്‍ ശ്രമിക്കുമ്പോഴാണ്‌ അത് വ്യക്തിഹത്യയായി തോന്നുന്നത്. കട്ടവനെ കഴയ്ക്കൂ എന്നൊരു ചൊല്ലുണ്ട്. കക്കാത്തവര്‍ക്ക് കഴയ്ക്കെണ്ട കാര്യമില്ലല്ലോ? ഞാന്‍ എഴുതിയത് ആരേയും വ്യക്തിഹത്യ ചെയ്യാനല്ല.. ഇനി അഥവാ എന്‍റെ എഴുത്തിലൂടെ ഒരു സമൂഹത്തിന്‍റെ മാനം പോയെങ്കില്‍ അതങ്ങ് പോട്ടേന്നു വയ്ക്കണം; ആ മാനത്തിന്‌ അത്രയേ വിലയുളൂവെങ്കില്‍,....,...

കോഴിക്കള്ളന്‍ എന്ന് പറഞ്ഞപ്പോള്‍ കോഴിയെ മോഷ്ടിച്ചവന്‍ അറിയാതെ തലയില്‍ കോഴിപ്പൂട തപ്പിയ അവസ്ഥ കാണുമ്പോള്‍ സത്യത്തില്‍ ചിരിയാണ്‌ വരുന്നത്,. "മാന്യമായി ജീവിക്കുന്ന ആരേയും ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല". പിന്നെ മാന്യത പുറമേ മാത്രമുള്ളവര്‍ക്ക് (അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍)),...) അത് ശ്രുതിലയത്തില്‍ ഉണ്ടെന്നു ഞാന്‍ പറഞ്ഞിട്ടില്ല .ഉണ്ടോ എന്ന് സ്വയം നിങ്ങള്ക്ക് തീരുമാനിക്കാം . അവരെ തന്നെയാണ്‌ ഞാന്‍ ഉദ്ദേശ്ശിച്ചത്. അതില്‍ തെറ്റുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പറയാം.
പിന്നെ എന്റെ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്ന കാര്യം അതെന്റെ വ്യക്തിപരമായ കാര്യം ,അത് ഇവിടെ വെളിപ്പെടുത്തേണ്ട കാര്യം ഇല്ല ,സൈബര്‍ ലോകം എന്നാണു ഞാന്‍ പറഞ്ഞത് .ഇതൊരു മാപ്പ് പറച്ചിലും ,ഖേദ പ്രകടനം ആയും ആരും കാണണ്ട കാരണം ഞാന്‍ പറഞ്ഞതില്‍ ഞാന്‍ ഉറച്ചു തന്നെ നില്‍ക്കുന്നു .
പിന്നെ ഭീക്ഷണിയുടെ സ്വരം,... അത് വേണ്ടാ,.. കാരണം അതുകൊണ്ട് കാര്യമില്ല,...ഈ വിഷയം കൂടുതല്‍ വിവാദത്തില്‍ എത്തിക്കാന്‍ ഞാന്‍ താല്‍പ്പര്യപ്പെടുന്നില്ല ,..

ആ മാന്യന്‍ ആരാണെന്നുള്ള ശുതിലയം അംഗങ്ങളുടെയും ,ബഹുമാന്യനായ ശ്രുതിലയം അട്മിന്റെയും ചോദ്യം ഞാന്‍ ഖേദപൂര്‍വ്വം അവഗണിക്കുന്നു .ഞാന്‍ മുന്‍പ് പറഞ്ഞിരുന്നു എന്റെ കഥയില്‍ അല്ലങ്കില്‍ എന്റെ പ്രസ്താവനയില്‍ ശ്രുതിലയ്ത്തെ ഏതെങ്കിലും രീതിയില്‍ ബാധിക്കുന്നു എങ്കില്‍ നിങ്ങള്ക്ക് ആക്ഷന്‍ എടുക്കാം എന്ന് .അതില്ലാത്ത സ്ഥിതിക്ക് ശ്രുതിലയം ഇതുവരെ എനിക്ക് നല്‍കിയ സ്നേഹവും പ്രോത്സാഹനവും നന്ദിപൂര്‍വ്വം സ്മരിച്ചു കൊണ്ട് ,... ഈ കൂട്ടായ്മയോട് വിട പറയുന്നു ,..
സജിതകുഞ്ഞപ്പന്‍
written by Sajitha Kunjappan Edit Unpublish Reply Report
അനിത
November 07, 2012
vote down vote up +1
"സ്വന്തം വ്യക്തിവ്ത്വം മറച്ചു വച്ച് സമൂഹത്തില്‍ മാന്യന്‍ ആയി നടക്കുന്നവരെയും പരിചയപ്പെട്ടു .."ആ സൌഹൃദം അവസാനിപ്പികു കയോ തുടര്‍ന്നു കൊണ്ട് പോകുകയോ സജിതക്ക് ചെയ്യാം അതിനു സൃതിലയമോ അതിലെ അംഗങ്ങളോ ഉത്തരവാദികള്‍ അല്ല . സൃതിലയത്തിലെ അംഗമല്ല എന്ന് സജിത വ്ക്തമാക്കിയതിനാല്‍ ഈ വിവാദം അവനിപ്പിക്കുക അല്ലേ നല്ലത് . പക്ഷെ ഇത്തരം വാക്കുകള്‍ ശ്രുതിലയം പോലെ ഒരു നെറ്റ് വര്‍ക്കില്‍ ഉപയോഗിക്കുമ്പോള്‍ വളരെ ആലോചിക്കണമായിരുന്നു അതു സജിതക്ക് പറ്റിയ ഏറ്റവും വലിയ പാളിച്ച തന്നെയാണ്. പിന്നെ സജിത കഥയില്‍ ഉപയോഗിച്ചിരിക്കുന്ന പലവാക്കുകളും ശ്രുതിലയം പോലെ ഒരു നെറ്റ് വര്‍ക്കില്‍ ഉപയോഗിക്കാന്‍ പാടില്ലത്തവയാണ്. ആ കാര്യങ്ങള്‍ ഹരിയേട്ടന്‍ കമന്റില്‍ വ്ക്തമാക്കിയിട്ടുണ്ട് .

written by അനിത Reply Report
Sajitha Kunjappan
November 07, 2012
vote down vote up 0
വായനയ്ക്കും അഭിപ്രായത്തിനും നന്ദി അനിത ,..
written by Sajitha Kunjappan Edit Unpublish Reply Report
Low-rated comment Show
ദിവ്യശ്രീ
November 06, 2012
vote down vote up +1
athinu orupaadu kaamukan mare labhichu ennonnum sajitha paranjillalo... Oru kamukan undaakunnathu athra valaya thettano?athu cyber lokathu ninnanenkilum parasparam manasilaakunnavar aanenkil enthu thettanullathu?sindhu chechiyude ee abhipraya prakadanam thikachum sajithaye vyakthi hathya cheyyuka ennulla udeshathode aanennu parayaathe vayya
written by ദിവ്യശ്രീ Reply Report
Sindhu Arjun
November 07, 2012
vote down vote up -2
"വാക്കുകള്‍ കൊണ്ട് ഞാന്‍ വ്യഭിചരിക്കാറില്ല ,അങ്ങനെ വേണമെങ്കില്‍ എനിക്ക് ഗൂടല്ലൂരു പോവാം എന്ന് തുറന്നു പറഞ്ഞ കാമുകനെയും ലഭിച്ചു - ഈ വാക്കുകളില്‍ നിന്നും സജിതയുടെ തനിറവും വെളിച്ചത്തു വരികയാണല്ലോ ? സൈബര്‍ ലോകം കാമുകന്‍മാരെ ഉണ്ടാക്കുന്ന വേദിയായി കാണരുതു .. സജിത, ഒരാള്‍ സജിതയോട് അങ്ങനെ പറയണമെക്കില്‍ സജിത അയാളുമായി എത്രമാത്രം ചാറ്റില്‍ ബന്ധപ്പെട്ടിരിക്കാം .. ഇങ്ങനെ സംസാരിക്കാന്‍ വഴിഉണ്ടാക്കി കൊടുത്തിരിക്കാം

ദിവ്യശ്രീ പറയും പോലെ എന്റെ വാക്കുകള്‍ എങ്ങനെ വക്തിഹത്യ ആകും വ്യക്തി പരമായ കാര്യങ്ങള്‍ ഇവിടെ കൊണ്ട് വന്നത്തതും ഒരു സമുഹത്തെ മുഴുവന്‍ വക്തിഹത്യ ചെയ്യുന്ന രിതിയില്‍ ഉള്ള പ്രസ്താവന നടത്തിയതും
സജിത ആണ്.
written by Sindhu Arjun Reply Report
More comments (15)

November 06, 2012
vote down vote up +8
അമ്മയെയും.അനിയത്തിമാരെയും തിരിച്ചറിയാന്‍ കഴിയാത്ത ഇത്തരത്തില്‍ ഉള്ള പകല്‍ മാന്യന്‍ ചമഞ്ഞു നടക്കുന്നവര്‍ ഈ ശ്രുതിലയത്തില്‍ ഉണ്ടെകില്‍ മുഖംമൂടി പിച്ചി ചീന്തി പുറത്തു കൊണ്ട് വരിക തന്നെ വേണം....
written by ഫൈസി Reply Report
vishnu uday
November 06, 2012
vote down vote up -1
"പേരിടാത്ത ചിത്രം " കള്ള നാണയങ്ങളുടെ വിളനിലമായ സൈബര്‍ ലോകത്തിന്റെ , തനതായ ചതിപ്രയോഗങ്ങളുടെ ഒരു നേര്‍ കാഴ്ച, സജിത കലക്കി .ഇതില്‍ ഇത്രയതികം കൊപിക്കാനോ കോടി പിടിക്കണോ ഉള്ള എന്തെങ്കിലും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല , പിന്നെ അശ്ലീല പദങ്ങള്‍ ഉപയോഗിക്കുന്നു എന്നുള്ള ഒരു കമന്റ്‌ എവിടെയൊക്കെയോ കണ്ടു , ഉത്തരാധുനികതയും ന്യൂ ജെനെരറേന്‍ നോവേല്സും ഒക്കെ വായിച്ചു രസിക്കുന്ന നമുക്കെന്താ ഇപ്പൊ ഒരു പരാതി , ഇതില്‍ മാധവിക്കുട്ടിയുടെ നോവലിന് ജയ്‌ പാടുന്നവര്‍ എന്തിനു ഇപ്പോള്‍ അടിപിടി kuudunnu ..
എന്തായാലും നമ്മുടെ സൃതിലയതിന്റെ ഉള്ളില്‍ നിന്നാണ് ഈ കഥയുടെ തന്ധു ഉരുതിരിഞ്ഞതെങ്ങില്‍ ആ കള്ള നാണയത്തിന്റെ ചെമ്പ് തെളിക്കാന്‍എത്രയും പെട്ടുന്നു കഴിയട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു ..
written by vishnu uday Reply Report
Sunil M S
November 05, 2012
vote down vote up +3
സജിതയുടെ ഈ രചനയെപ്പറ്റി ഒരു പ്രതികരണം എഴുതണം എന്നാവശ്യപ്പെട്ടപ്പോള്‍ ഞാന്‍ സമ്മതിച്ചു. പക്ഷേ ഈ രചന പലതവണ വായിച്ചപ്പോളാണ് സജിതയ്ക്ക് സന്തോഷം ലഭിയ്ക്കുന്ന തരത്തിലുള്ള പ്രതികരണം എഴുതുക ബുദ്ധിമുട്ടാണ് എന്നു മനസ്സിലായത്. ഈ രചന സാധാരണ തരത്തില്‍പ്പെട്ടതല്ല. ഇതിന്‍റെ അവസാന ഖണ്ഡിക ഒഴിച്ചുള്ള ഭാഗത്തിന് ഒരു കഥയോടാണ് സാമീപ്യം. അവസാന ഖണ്ഡികയില്‍ സജിത സ്വന്തം അനുഭവത്തെപ്പറ്റി പറയുന്നു. കഥാപാത്രങ്ങളും കഥാകൃത്തും ഈ രചനയില്‍ പ്രത്യക്ഷപ്പെടുന്നു. ഇത് അസാധാരണമാണ്. മറ്റൊരു ആശയക്കുഴപ്പം കൂടി ഈ രചനയെപ്പറ്റിയുണ്ട്. ഇതു മുഴുവന്‍ യാഥാര്‍ത്ഥ്യമാണ് എന്നു വിശ്വസിയ്ക്കണമെന്ന സൂചന കൂടിയുണ്ട്.

ഷൈജു എന്ന കഥാപാത്രത്തിന് വനിതകളെ വശീകരിയ്ക്കുന്ന ഒരു വില്ലന്‍റെ പരിവേഷമാണ് ഈ കഥയില്‍ ലഭിച്ചിരിയ്ക്കുന്നതെന്നു തോന്നുന്നു. ഇതു വ്യക്തമല്ല. സ്നേഹലത പറയുന്നതു ശ്രദ്ധിയ്ക്കുക:
"എന്നെ മനസ്സില്‍ ആക്കിയത് ഷൈജു ആണ്. എന്‍റെ രചനകളെ പ്രോത്സാഹിപ്പിക്കുകയും എന്‍റെ വേദനകളില്‍ ആശ്വാസം തരുന്നതും അവന്‍ ആണ്."
വനിതകളുടെ രചനകളെ പ്രോത്സാഹിപ്പിയ്ക്കുന്നതില്‍ വില്ലത്തരം കാണാന്‍ കഴിയില്ല. ശ്രുതിലയത്തില്‍ പല വനിതകളുടേയും രചനകളെ ഞാന്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഞാന്‍ ചുറ്റും നോക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഞാന്‍ തനിച്ചല്ലെന്നു കാണുന്നു. ഹരി, ദിനകരന്‍ , ബിജു, സീനോ, കൃഷ്ണ സര്‍ , എന്തിനധികം, കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ കുരീപ്പുഴ ശ്രീകുമാര്‍ വരെ ചെയ്തു പോയിട്ടുള്ളതാണ് വനിതകളുടെ രചനകളെ പ്രോത്സാഹിപ്പിയ്ക്കല്‍ . (ഞങ്ങള്‍ പുരുഷന്മാരുടെ രചനകളേയും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതവിടെ നില്‍ക്കട്ടെ.) ശ്രുതിലയത്തിലെ വനിതകളുടെ രചനകളെ ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചത് ആ വനിതകളെ വശീകരിയ്ക്കുവാനും വഞ്ചിയ്ക്കുവാനും ആയിരുന്നെന്നു വിശ്വസിയ്ക്കാന്‍ പ്രയാസമുണ്ട്. അത്തരത്തില്‍ തന്നെ നോക്കുമ്പോള്‍ ഷൈജു സ്നേഹലതയുടെ രചനകളെ പ്രോത്സാഹിപ്പിച്ചത് എങ്ങനെ ഒരു വഞ്ചനയാകും? "എന്‍റെ വേദനകളില്‍ ആശ്വാസം തരുന്നതും അവന്‍ ആണ്" എന്നും സ്നേഹലത പറയുന്നുണ്ട്. വേദനിയ്ക്കുന്നവരെ ആശ്വസിപ്പിയ്ക്കുന്നത് എന്നു മുതലാണ് വഞ്ചനയായത്?
ഷൈജു ആള്‍മാറാട്ടം നടത്തിയത് തെറ്റു തന്നെ, ഒരു സംശയവുമില്ല. പക്ഷേ അക്കാര്യത്തില്‍ സ്നേഹലതയും തെറ്റുകാരി തന്നെ. താനൊരു ഭാര്യയും അമ്മയുമാണെന്ന്‍ സ്നേഹലത ഷൈജുവിനെ അറിയിച്ചിട്ടുള്ളതായി കഥയില്‍ പറയുന്നില്ല. ഷൈജു സ്വന്തം ഭാര്യയെ വഞ്ചിയ്ക്കുന്നതായി കഥയില്‍ പറയുന്നില്ല. സ്നേഹലതയാകട്ടെ സ്വന്തം ഭര്‍ത്താവായ സുധീഷിനേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് അന്യനായ ഷൈജുവിനെയാണ് ("...കുറെ കാശും പണവും ഉണ്ടായാല്‍ ജീവിതം ആകുമോ ,മനസ്സിന് സന്തോഷം വേണ്ടേ ?....എന്‍റെ മനസ്സിന് ഏതു രീതിയില്‍ സന്തോഷം ലഭിക്കുന്നു ആ വഴിക്ക് ഞാന്‍ പോകുന്നു ,തെറ്റാവാം ശരിയാവാം...."). വിവാഹിതയായ സ്ത്രീയ്ക്ക് പുരുഷസുഹൃത്തുക്കള്‍ പാടില്ലെന്നല്ല ഞാന്‍ പറയുന്നത്. വിവാഹിതന് വനിതാസുഹൃത്തുക്കളും വിവാഹിതയ്ക്ക് പുരുഷസുഹൃത്തുക്കളും ഉണ്ടാകും, അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍ ആ ബന്ധങ്ങള്‍ ജീവിതപങ്കാളിയെ പുറകോട്ടു മാറ്റിനിര്‍ത്തിക്കൊണ്ടാവരുത്. ഇവിടെ സ്നേഹലത അതാണു ചെയ്യുന്നത്. അതു വഞ്ചന തന്നെയാണ്. ഈ കഥയില്‍ ഷൈജുവിനെക്കാള്‍ കൂടുതല്‍ വഞ്ചന നടത്തുന്നത് സ്നേഹലതയാണ്. എങ്കിലും ഷൈജുവിനു മാത്രമാണ് വില്ലന്‍റെ പരിവേഷം കിട്ടിക്കാണുന്നത്
.ഷൈജുവിനെ ഒരു വില്ലന്‍ ആയാണ് ഈ കഥയില്‍ ചിത്രീകരിച്ചിരിയ്ക്കുന്നതെങ്കിലും എന്നെ നടുക്കിക്കളഞ്ഞ "കീഹോള്‍ " എന്ന കഥയിലെ ഒരു മുഖ്യ കഥാപാത്രത്തിന്‍റേതു പോലുള്ള പ്രവര്‍ത്തനമേഖലയിലേയ്ക്കു ഷൈജു കടന്നു ചെന്നതായി ഈ കഥയില്‍ സൂചിപ്പിച്ചിട്ടില്ല. കൂട്ടബലാല്‍ക്കാരവും ഒളിക്യാമറാപ്രയോഗവും അവിഹിതവും നിറഞ്ഞ, വനിതാ കഥാപാത്രങ്ങളെ കരിവാരിത്തേച്ചവതരിപ്പിച്ച കീഹോള്‍ എന്ന കഥയ്ക്കു വിജയാശംസകള്‍ നേര്‍ന്ന എട്ടു വനിതകളുടെ കൂട്ടത്തില്‍ സജിതയും ഉണ്ടായിരുണെന്നാണ് എന്‍റെ ഓര്‍മ്മ. കൂട്ടബലാല്‍ക്കാരത്തിനും ഒളിക്യാമറാ പ്രയോഗത്തിനും വിജയാശംസകള്‍ നേരുകയും, രചനകള്‍ക്കുള്ള പ്രോത്സാഹനത്തിനും വേദനകള്‍ക്കുള്ള ആശ്വാസം പകരലിനും വഞ്ചനയെന്ന വിമര്‍ശനം നല്‍കുകയും ചെയ്യുന്നതില്‍ ഞാന്‍ നീതി കാണുന്നില്ല. വനിതകള്‍ ശക്തിയുക്തം എതിര്‍ക്കേണ്ടതായിരുന്നു. ആ കഥയെ.
സജിത സ്വന്തം അനുഭവത്തെപ്പറ്റി പരാമര്‍ശിച്ച അവസാനഖണ്ഡികയില്‍ ഞാന്‍ കാണുന്ന വലിയൊരു ന്യൂനത അതില്‍ ബന്ധപ്പെട്ട വ്യക്തികളുടെ പേര്‍ വെളിപ്പെടുത്തുന്നില്ലെന്നതാണ്. ഈ രചനയുടെ ഉദ്ദേശ്യം തന്നെ അതാകേണ്ടിയിരുന്നു ഈ അവസാന ഖണ്ഡിക ശ്രുതിലയത്തിലെ ഒട്ടേറെ പുരുഷ അംഗങ്ങളുടെ മേല്‍ സംശയത്തിന്‍റെ കരിനിഴല്‍ പരത്തിയിരിയ്ക്കുന്നു. അവസാന ഖണ്ഡിക മാത്രമല്ല, ഈ രചനയൊന്നാകെ അതാണു ചെയ്തിരിയ്ക്കുന്നത്. ഷൈജുവിന് ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഉണ്ടെന്നാണ് പറഞ്ഞിരിയ്ക്കുന്നത്. ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഉള്ള ശ്രുതിലയം അംഗങ്ങളെ ഇനി മറ്റുള്ളവര്‍ സംശയത്തോടെയായിരിയ്ക്കും വീക്ഷിയ്ക്കുക. ഞാനും സംശയത്തിന്‍റെ കരിനിഴല്‍ വീണിരിയ്ക്കുന്ന ഈ ഗ്രൂപ്പിലാണ് പെട്ടിരിയ്ക്കുന്നത്. ഒരു കുഞ്ഞു മാത്രമോ രണ്ടിലേറെ കുഞ്ഞുങ്ങളോ ഉള്ളവര്‍ രക്ഷപ്പെട്ടിരിയ്ക്കുന്നു. ഞങ്ങളുടെ മേല്‍ നിന്ന്‍ ഈ കരിനിഴല്‍ എത്രയും വേഗം നീക്കിത്തരണേ എന്ന പ്രാര്‍ത്ഥനയാണ് എനിയ്ക്ക് സജിതയോടുള്ളത്.. കുറ്റവാളികളെ ചൂണ്ടിക്കാട്ടാന്‍ മടിയുണ്ടെങ്കില്‍ നിരപരാധികളെ ചൂണ്ടിക്കാട്ടുക
ഈ ഓണ്‍ലൈന്‍ എന്ന സംവിധാനം പൊതുവില്‍ നമുക്കു ചെയ്തു തരുന്ന ഉപകാരങ്ങള്‍ എണ്ണിയാല്‍ തീരാത്തവയാണ്. ഏതാനും പതിറ്റാണ്ടു കാലമെങ്കിലും കൈകൊണ്ടെഴുതി ജോലി ചെയ്ത എന്നെപ്പോലുള്ള ആളുകള്‍ക്കാണ് ഈ പുതു സംവിധാനത്തിന്‍റെ ഗുണങ്ങള്‍ ശരിയ്ക്കും ആസ്വദിയ്ക്കാന്‍ സാധിയ്ക്കുക. എന്നാല്‍ തട്ടിപ്പുകളുടെ കേന്ദ്രമായിത്തീര്‍ന്നിരിയ്ക്കുകയാണ് ഓണ്‍ലൈന്‍ രംഗം ബാങ്കിംഗ് സെക്‍റ്ററില്‍ത്തന്നെ പണ്ടു നടന്നിരുന്ന തട്ടിപ്പുകളുടെ പല മടങ്ങാണ് ഇന്നു നടക്കുന്ന തട്ടിപ്പുകള്‍ . ദിവസേന വന്നുകയറുന്ന ഈമെയിലുകളില്‍ പലതും ചതിക്കുഴികളോടെ ആയിരിയ്ക്കും വരവ്. മിയ്ക്കവര്‍ക്കും ഇതൊക്കെ അറിയാം എന്നാണ് എന്‍റെ വിശ്വാസം. ആളാരെന്നു വെളിപ്പെടുത്താതെ തട്ടിപ്പുകള്‍ നടത്താനുള്ള സൌകര്യം ഓണ്‍ലൈനില്‍ കൂടുതലാണ്. ശ്രുതിലയം പോലുള്ള ബ്ലോഗ് സൈറ്റുകളിലും ആള്‍മാറാട്ടം നടത്തുന്നവരുണ്ടാകാം. തട്ടിപ്പു നടത്തുന്നവര്‍ പുരുഷന്മാര്‍ മാത്രമാണ് എന്നു കരുതുന്നതും അബദ്ധമായിരിയ്ക്കും. ഗുണങ്ങള്‍ പെരുപ്പിയ്ക്കുന്നതും ദോഷങ്ങള്‍ ഒളിപ്പിയ്ക്കുന്നതും ഓണ്‍ലൈനില്‍ സാധാരണമായിരിയ്ക്കും
ഓണ്‍ലൈന്‍ ബന്ധങ്ങള്‍ ശ്രുതിലയം പോലുള്ള നെറ്റ് വര്‍ക്കുകളില്‍ ധാരാളം ഉണ്ടാകുന്നുണ്ട്. സൌഹൃദങ്ങള്‍ എപ്പോഴും നല്ലതു തന്നെ. ഓണ്‍ലൈന്‍ സൌഹൃദങ്ങളുണ്ടാകുന്നതും നല്ലതു തന്നെ. ഇത്തരം സൌഹൃദങ്ങളും സമൂഹത്തിന്‍റെ ഭാഗം തന്നെയാണ്. പക്ഷേ, ഓണ്‍ലൈന്‍ രംഗം ചതിയും വഞ്ചനയും നടമാടുന്നൊരു രംഗം കൂടിയായതു കൊണ്ട് ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ മാത്രമായി തുടരണം. ബാങ്കുകളില്‍ KYC എന്നൊരു സിസ്റ്റമുണ്ട്. Know Your Customer. ഫോട്ടോ ഐഡിയും അഡ്രസ് പ്രൂഫും ഇല്ലാതെ ഒരിടപാടും ബാങ്കുകള്‍ അനുവദിയ്ക്കാറില്ല. ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ ഓണ്‍ലൈന്‍ എന്ന ലക്ഷ്മണ രേഖ കടക്കും മുന്‍പ് ഇപ്പറഞ്ഞ തെളിവുകള്‍ വാങ്ങുന്നത് നന്നായിരിയ്ക്കും.
written by Sunil M S Reply Report
Sajitha Kunjappan
November 07, 2012
vote down vote up 0
അക്കരപച്ച എന്ന് നാടന്‍ ഭാക്ഷയില്‍ പറയുന്ന് ഒന്നുണ്ട്. നമുക്കെപ്പോഴും അക്കരയുള്ളതെല്ലാം പച്ചയാണ്‌...,, ഭര്‍ത്താവ് ഗള്‍ഫിലാണ്‌, തനിക്കും മകള്‍ക്കും വേണ്ടി. എന്നിട്ടും സ്നേഹലതയ്ക്ക് സ്നേഹം ഷൈജിവിനോടാണ്‌., കാരണം അവര്‍ക്കു തോന്നിയത് അവരെ ഭര്‍ത്താവിനേക്കാള്‍ മനസ്സിലാക്കിയത് ഷൈജുവാണെന്നാണ്‌...,, എല്ലാ ഗ്രൂപ്പുകളിലും പുരുഷന്മാര്‍ സ്ത്രീകളുടെ പോസ്റ്റുകളെ പ്രോത്സാഹിപ്പിക്കാറുണ്ട്. പക്ഷേ അതിന്‍റെ അര്‍ത്ഥം അങ്ങനെ ചെയ്തവരെല്ലാം ഇത്തരക്കാരാണെന്ന് ഇതില്‍ പറയുന്നുണ്ടോ? രചനകളെ പ്രോത്സാഹിപ്പിക്കുന്നതും വേദനകളില്‍ ആശ്വാസം നല്‍കുന്നതും തെറ്റല്ല, പകരം നല്ലതാണ്‌., പക്ഷേ അതിനപ്പുറമുള്ള ഒരു ബന്ധം; അത് തെറ്റല്ലായെന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ ഇവിടെ ഞാനാണ്‌ തെറ്റുകാരി. ആത്മരോക്ഷം നല്ലതു തന്നെ. പക്ഷെ അത് പ്രകടിപ്പിക്കും മുന്‍പ് ഒന്ന് ചിന്തിക്കുക. ഇവിടെ ഷൈജു മാത്രമാണ്‌ കുറ്റക്കാരന്‍ എന്ന് പറയുന്നുണ്ടോ? പിന്നെങ്ങനെ നിങ്ങള്‍ക്ക് അങ്ങനെ തോന്നി?

സൗഹൃദം മോശമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷേ അതിരുകള്‍ ബന്ധിക്കുന്ന സൗഹൃദം; അത് മോശമാണ്‌ എല്ലായിപ്പോഴും. അങ്ങനെ അല്ലായെന്നാര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ ആത്മരോക്ഷം പൊട്ടിത്തെറിയായ് മാറട്ടെ.പിന്നെ മറ്റൊരു കാര്യം ഇവിടെ എന്തിനു എന്റെ കഥാപാത്രം ഷൈജുവിനെ മാത്രം ആരെന്നു അറിയാന്‍ തിടുക്കപ്പെടുന്നു ,എന്റെ കഥയില്‍ സ്നേഹ ലത, ഉണ്ണിമായ എന്നീ രണ്ടു കഥാപാത്രങ്ങള്‍ കൂടി ഉണ്ട് അവര്‍ ആരെന്നു രോക്ഷം കൊള്ളുന്ന ഒരു ശ്രുതിലയം അംഗം പോലും ചോദിച്ചു കണ്ടില്ല ,
പിന്നെ വ്യക്തികളുടെ പേര്‌ വെളിപ്പെടുത്തിയില്ല എന്ന പരാതി. കട്ടവനറിയാം താന്‍ മോഷ്ടിച്ചുവെന്ന്. അതുപോലെ മോഷണം പോയവര്‍ക്കും അറിയാം തന്‍റെ വസ്തു മോഷണം പോയെന്ന്. അത് ആരോടെങ്കിലും പറയേണ്ട കാര്യമുണ്ടെന്ന് തോന്നിയില്ല. എല്ലാവരിലും ഒരു ആത്മാന്വേഷിയുള്ളത് നല്ലതാണ്‌; ഒരു സ്വയം വിശകലനത്തിന്‌.,,..
നന്ദി
written by Sajitha Kunjappan Edit Unpublish Reply Report
Dinakaran
November 06, 2012
vote down vote up +2
ഇവിടെ രചനകള്‍ വായിച്ചു അഭിപ്രായം പറയാറുള്ളത് അത് സ്ത്രീ ആണോ പുരുഷനാണോ എന്ന് നോക്കിയല്ല ദിവസവും നാലോ അഞ്ചോ പ്രാവശ്യം ലോഗിന്‍ ചെയ്യാറുണ്ട്. അപ്പോള്‍ കാണുന്ന പുതിയ എല്ലാ രചനകളും വായിക്കാറുണ്ട്. ചില സമയങ്ങളില്‍ നീണ്ട രചനകള്‍ ഓടിച്ചു വായിക്കാറെ ഉള്ളു എന്നത് സത്യം. കഴിയുന്നതും എന്തെങ്കിലും കുറിക്കാനും ശ്രമിക്കാറുണ്ട്. അതൊന്നും സ്ത്രീ ആണോ പുരുഷനാണോ എന്ന് നോക്കിയല്ല. ഇന്നലെയും സിനോസാറിന്റെ അടക്കം പലരുടെയും രചനകളില്‍ അഭിപ്രായം പറഞ്ഞു. സ്ത്രീ ആണോ പുരുഷനാണോ എന്ന് നോക്കി രചനകള്‍ വായിച്ചു അഭിപ്രായം പറയണം എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്. കാരണം, വക്തികളെയല്ല, രചനകളെയാണ്‌ നോക്കുന്നത്. പിന്നെ, സ്ത്രീ ആയിപ്പോയി എന്നതുകൊണ്ട്‌ ഒരു രചയിതാവുമായി അകലം പാലിക്കണം എന്നതിനോടും എനിക്ക് യോജിപ്പില്ല. എല്ലാവരെയും ഒരേ രീതിയില്‍ കണ്ട്, എല്ലാവരോടും മാന്യമായി പെരുമാറണം എന്നാണു എന്റെ അഭിപ്രായം. സുനില്‍ സാര്‍ പറഞ്ഞ പോലെ, ഈ രചന പ്രകാരം, വിവാഹിതനും രണ്ടു കുട്ടികളും ഉള്ള എല്ലാവരും ഒരു പക്ഷെ, കരിമ്പട്ടികയില്‍ പെട്ടിരിക്കുന്നു എന്ന് പറയാതെ വയ്യ! അവര്‍ രചനകള്‍ വായിച്ചു അഭിപ്രായം എഴുതുന്നവര്‍ ആയാല്‍ പ്രത്യേകിച്ചും.
written by Dinakaran Reply Report
Sajitha Kunjappan
November 06, 2012
vote down vote up +4
ഹ ഹ ഹ എന്റെ ഈ രചന കൊണ്ട് അപ്പോള്‍ രണ്ടു കുട്ടികള്‍ ഉള്ളവര്‍ എല്ലാം കരിമ്പട്ടികയില്‍ പെട്ടിരിക്കുന്നു ,എന്നാണോ നിങ്ങളുടെ അഭിപ്രായം അങ്ങിനെ എങ്കില്‍ എന്റെ രചന വിജയിച്ചു എന്ന് പറയുന്നതില്‍ എനിക്ക് അല്‍പ്പം അഹങ്കാരവും ,അതിലുപരി സന്തോഷവും തോനുന്നു ,കാരണം ഞാന്‍ ഇവിടെ പറഞ്ഞിരുന്നു വായിക്കുന്ന ഓരോരുത്തര്‍ക്കും തോന്നണം ഇത് ഞാന്‍ ആണോ എന്ന് ,അങ്ങിനെ തോന്നി എങ്കില്‍ അത് എന്റെ തെറ്റല്ലല്ലോ ,ഇവിടെ ഒരു വില്ലനെ മാത്രം ഞാന്‍ സൃഷ്ട്ടിച്ചിട്ടില്ല ,സ്വന്തം വ്യക്തിത്വം മറച്ചു വയ്ക്കുന്നവരെ ആണ് ഞാന്‍ ഉദ്ദേശിച്ചത് ,പിന്നെ ദിനകരന്‍ ഏട്ടന്‍ പറഞ്ഞത് പോലെ കലാ സാഹിത്യ ,സ്പോര്‍ട്സ് രംഗത്ത് ഞാനും സ്ത്രീ പുരുഷ വ്യത്യാസം കാണാറില്ല ,അവരുടെ കഴിവിനെ അന്ഗീകരിക്കുക എന്നതാണ് പ്രധാനം .
written by Sajitha Kunjappan Edit Unpublish Reply Report
Dinakaran
November 06, 2012
vote down vote up +3
അങ്ങനെ ഒരു ഭയം ഇല്ല സജിത. എന്റെ അഭിപ്രായം പൂര്‍ണ്ണമായും വായിക്കുക. അതില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്, "സ്ത്രീ-പുരുഷ ഭേദമെന്യേ എല്ലാവരോടും മാന്യമായി പെരുമാറണം" എന്ന്. ഞാന്‍ ഈ പറഞ്ഞിരിക്കുന്നത് എല്ലാവരോടും കൂടിയാണ്. ഒരാളോടും പ്രത്യേകിച്ചല്ല. എങ്കില്‍ മാത്രമേ അംഗങ്ങള്‍ തമ്മില്‍ ഇന്നുള്ള ഈ സൌഹൃദം എന്നും നിലനില്‍ക്കുകയുള്ളൂ. അത് അങ്ങനെത്തന്നെ നിലനില്‍ക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്.
written by Dinakaran Reply Report
Low-rated comment Show
Sajitha Kunjappan
November 06, 2012
vote down vote up +1
അങ്ങിനെ ഒളിച്ചു ഓടുന്നില്ല ശോഭ ചേച്ചി ,..കാരണം എനിക്ക് സ്വന്തമായി വ്യക്തിത്വം ഉണ്ട് അത് മറച്ചു വച്ചിട്ടും ഇല്ല .
പിന്നെ മാപ്പ് പറയേണ്ട ആവശ്യം ഉണ്ടെന്നു തോനുന്നില്ല കാരണം ഞാന്‍ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ല .പിന്നെ എന്റെ പ്രസ്താവന ,അത് ശ്രുതിലയത്തില്‍ ഉള്ളവര്‍ ആണെന്ന് ഞാന്‍ പറഞ്ഞില്ല്ല്ലല്ലോ .അതെന്റെ വ്യക്തിപരമായ കാര്യം ,.വെളിപ്പെടുത്താന്‍ താല്‍പ്പര്യം ഇല്ല .ഈ വിഷയത്തില്‍ എന്ത് നടപടി എടുക്കാനും അഡ്മിന് അധികാരം ഉണ്ട് അത് ഞാന്‍ സ്വീകരിക്കുന്നു .
written by Sajitha Kunjappan Edit Unpublish Reply Report
Sunil M S
November 06, 2012
vote down vote up -4
സജിതയുടെ പൊട്ടിച്ചിരി കണ്ടിട്ട് സന്തോഷം തോന്നുന്നുണ്ട്. നിങ്ങളൊക്കെ ചിരിച്ചു കാണുന്നതിലാണ് ഞങ്ങളുടെ സന്തോഷം. എങ്കിലും മഹിഷാസുരന്‍റെ തലയറുത്ത ദുര്‍ഗ്ഗാദേവിയുടെ അട്ടഹാസത്തിന്‍റെ ലാഞ്ഛന സജിതയുടെ ചിരിയില്‍ കേള്‍ക്കുന്നില്ലേയെന്നൊരു സംശയമുണ്ട്. ചിരിച്ചത് സജിതയായാലും ദുര്‍ഗ്ഗാദേവിയായാലും ഞങ്ങള്‍ മഹിഷാസുരരല്ല എന്ന്‍ ഉറപ്പിച്ചു തന്നെ പറയാനാഗ്രഹിയ്ക്കുന്നു. അതോടൊപ്പം ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഉള്ള എല്ലാ പുരുഷ അംഗങ്ങളും .ഇതോടെ വിമോചിതരായതായും കണക്കാക്കുന്നു
written by Sunil M S Reply Report
Sajitha Kunjappan
November 06, 2012
vote down vote up +1
മഹിഷാസുരന്മാര്‍ അല്ല എന്ന് ഉറപ്പുണ്ടെങ്കില്‍ ദുര്‍ഗാ ദേവിയുടെ അട്ടഹാസത്തില്‍ എന്തിനു ഭയപ്പെടണം മാഷേ ,..
written by Sajitha Kunjappan Edit Unpublish Reply Report
November 05, 2012
vote down vote up +2
സജിത പറയുന്നതുപോലെ, സൈബര്‍ ലോകത്തു നടക്കുന്ന അസത്യപ്രസ്താവനകളും, അനാവശ്യ സംസര്ഗ്ഗങ്ങളും, ഒഴിവാക്കുവാന്, ദൈവംതമ്പുരാന്‍ വിചാരിച്ചാല്പോലും പറ്റുകയില്ല. കാരണം, പറയാനും അതു കണ്ണടച്ചു വിശ്വസിക്കാനും ഒരു വിഭാഗം മന്ദബുദ്ധികള് ഉണ്ടെന്നതുതന്നെ. ശ്രീ മുകുന്ദന്റെ ഒരു ചെറു നോവലുണ്ട്. ‘നൃത്തം’. ഇതുപോലുള്ള സൈബര് കള്ളത്തരങ്ങളെ തുറന്നുകാണിക്കുന്നതാണ് ആ നോവല്. സൈബര് ചാറ്റിംഗില് യാദൃശ്ഛികമായി ബന്ധപ്പെട്ട ഏതോ ഒരു വിദ്വാനുമായി(അയാള് വിയന്നായിലെ അറിയപ്പെടുന്ന ഒരു നൃത്തവിദ്വാനാണത്രെ), പല ഘട്ടങ്ങളായി സംവദിക്കുകയും, വേദനയും, ദുഖവും സന്തോഷവും പങ്കുവെയ്ക്കുകയും, ഓരോ ചാറ്റിംഗ് അവസാിക്കുമ്പോളും, കുറെ പ്രതീക്ഷകള് അവശേഷിപ്പിച്ച് അയാള് അപ്രത്യക്ഷമാകുകയും ചെയ്യും. ഒടു വില് അതിന്റെ പരമകോടിയില്, അയാള് വെളുക്കെ ചിരിച്ചുകൊണ്ട് മുങ്ങിക്കളയുന്നതാണ് കഥ. (സ്മൈലിസിനെ പെറുക്കിയിട്ട് അയാള് ചാറ്റിംഗ് അവസാനിപ്പിക്കുകയാണ്.)
ഇവിടെ സജിത പറയുന്നത്, കുറേ കണ്ണീര് സീരിയലുകല്ക്കുവേണ്ടി ഉറക്കമിളച്ച് കാത്തിരക്കുന്ന കുറെ കുടുംബദ്രോഹികളെ ക്കുറിച്ചുകൂടിയാണ്. തിരക്കഥയില് പ്രത്യക്ഷപ്പെടുന്നത് സീരിയല് കഥാപാത്രങ്ങള് മാത്രമാണല്ലോ. പിന്നെ ഒരു തരത്തില് കൂടി ഇതിനെ നോക്കി കാണാം. എന്തു പറയാന് ശ്രമിച്ചാലും അവസാനം സീരിയലിന്റെ മാന്ത്രികവലയത്തില് പെട്ടുപോകുന്ന ഒരു കഥാപാത്രമാകാം, സജിതയുടെ തിരക്കഥാ കൃത്ത്.
"പിന്നെ അവരുടെ കിളി കൊഞ്ചലില്‍ നിന്നും ചിരിയില്‍ നിന്നും അവസാനം പതിഞ്ഞ ഒരു മൂളലില്‍ നിന്നും എനിക്ക് ശ്രവണ സുഖവും ,ലിന്ഗോധാരണവും ,സ്ഖലനവും നടക്കുന്നു എങ്കില്‍ ,ഇത്തരം ബന്ധങ്ങള്‍ ഞാന്‍ എന്തിനു ഒഴിവാക്കണം ?"
പ്രസ്താവന സത്യം തന്നെ. എന്നാല്, ഈ വരികള്ക്ക് കുറച്ചുകൂടി രൂപഭാവം നല്കി, കുറച്ചുകൂടി നല്ല പദങ്ങള് ഉപയോഗിക്കുകയും, ചിലപദങ്ങള് ഒഴിവാക്കുകയും ചെയ്താല്, നമ്മുടെ ഭാഷക്ക് ഒരു കോട്ടവും തട്ടുകയില്ല.
ഏതായാലും, കുറേ അനാവശ്യ സന്ദേശങ്ങളെ പുറംകൈയ്യാല് തട്ടിത്തെറിപ്പിക്കുവാനുള്ള സജിതയുടെ ശ്രമം തീര്ത്തും പാഴായിട്ടില്ലെ ന്നു പറയുവാന് സന്തോഷമുണ്ട്.
written by Hari Nair Reply Report
Sajitha Kunjappan
November 05, 2012
vote down vote up -1
വായനയ്ക്ക് നന്ദി ഹരിയേട്ടാ ,..
written by Sajitha Kunjappan Edit Unpublish Reply Report
ദിവ്യശ്രീ
November 04, 2012
vote down vote up +5
"പുഞ്ചിരി കൊണ്ട് പൊതിഞ്ഞ വക്ത്രം
വഞ്ചന കൊണ്ട് നിറഞ്ഞ ചിത്തം"
ഇതാണ് ലോകം... സജിത എഴുതിയത് കൊള്ളണ്ടാവര്‍ക്ക് കൊളളും... എന്നാലും കാര്യമില്ല... ആസനത്തില്‍ ആല് വളര്‍ന്നാല്‍ അതും ഒരു തണല്‍ എന്ന് കരുതുന്നവര്‍ ഇതൊന്നും എന്നെയല്ല "ഞാനൊരു പാവം " ഒന്നും അറിഞ്ഞിട്ടേ ഇല്ല എന്നാ മട്ടില്‍ മുന്നില്‍ കിടന്നു വിലസും... കലികാലം.അല്ലാതെന്തു പറയാന്‍..
written by dewdrops Reply Report
Sajitha Kunjappan
November 04, 2012
vote down vote up 0
വായനയ്ക്ക് നന്ദി മഞ്ഞുതുള്ളീ ,..
written by Sajitha Kunjappan Edit Unpublish Reply Report

November 04, 2012
vote down vote up +1
അത്തരക്കാര്‍ ഇവിടെ ഉണ്ടെകില്‍ ദയവുചെയ്ത് നമ്മുടെ സഹോദരിമാരെ ദ്രോഹിക്കാതെ എന്നെ അപേക്ഷിക്കുന്നു
written by ബിജു കളക്കാട്ടില്‍ Reply Report
Sajitha Kunjappan
November 04, 2012
vote down vote up 0
Write commentassets/smilies/wink.gifassets/smilies/wink.gifassets/smilies/wink.gifassets/smilies/wink.gifassets/smilies/wink.gifassets/smilies/wink.gif
written by Sajitha Kunjappan Edit Unpublish Reply Report
ബിജു കളക്കാട്ടില്‍
November 04, 2012
vote down vote up +4
നന്നായിട്ടുണ്ട് ...........ഇതുപോലെ എല്ലാവരും എഴുതാന്‍ തുടങ്ങിയാലേ ഇതിനു ഒരു അവസാനം ഉണ്ടാവുകയുള്ളൂ ...പിന്നെ ഞാന്‍ വായിച്ചു സൃതിലയത്ത്തില്‍ സഭ്യമയാതെ എഴുതാവു എന്ന് ..ഞാനും അതിനോട് യോജിക്കുന്ന ആള്‍ ആയിരുന്നു പക്ഷെ ഇപ്പോള്‍ സജിത എഴുതിയതില്‍ അസഭ്യമയിട്ടുള്ളത് ഒന്നും ഇല്ല എന്നാണ് എന്റെ മനസ് പറയുന്നത് ..പിന്നെ ഈ കഴുകന്മാര്‍ ശ്രുതിലയത്ത്തില്‍ ഇല്ലാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു
written by ബിജു കളക്കാട്ടില്‍ Reply Report
Sajitha Kunjappan
November 04, 2012
vote down vote up 0
വായനയ്ക്ക് നന്ദി ബിജു ഏട്ടാ ,..
written by Sajitha Kunjappan Edit Unpublish Reply Report
More comments (9)

November 04, 2012
vote down vote up 0
ഞാനും ഇടയ്ക്കൊന്നു ചിന്തിച്ചായിരുന്നു സജിതയെ കാണുന്നില്ലല്ലോയെന്ന്. ഒരു സാഹിത്യ കൃതിയെന്ന നിലയില്‍ സജിതയുടേയും ശ്രുതിലയത്തിന്‍റേയും ഏറ്റവും മികച്ച ബ്ലോഗാണിത് .ആഖ്യാനവൈവിധ്യത്തില്‍ ഒരു റിസര്‍ച് തന്നെ നടത്താനുള്ളത് ഇതിലുണ്ട്. സാംസ്കാരിക പരിഛേദമെന്ന നിലയില്‍ വിഷാദപരമായ ഒരു നിശബ്ദതയും.
written by firoz khan m s Reply Report
ബിജു എബ്രഹാം
November 04, 2012
vote down vote up 0
സജിതേ, അപ്പോഴേ പറഞ്ഞില്ലേ ... വേണ്ട ..വേണ്ട .. എന്നു
"കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല എന്നെ എഴുതി കാണിക്കാന്‍ എനിക്ക് മനസ്സില്ല .ശരിയാ എല്ലാവരും ജീവിച്ചിരിക്കുന്നവര്‍ തന്നെയാ ... അല്ലെ ?

സജിത നന്നായിരിക്കുന്നു ... ആശംസകള്‍
written by ബിജു എബ്രഹാം Reply Report
Sajitha Kunjappan
November 04, 2012
vote down vote up 0
എന്ത് വേണ്ട എന്നാണു ഡോക്ടറെ ,..assets/smilies/wink.gifassets/smilies/wink.gifassets/smilies/wink.gif

തീര്‍ച്ചയായും ഇതിലെ ഓരോ കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവര്‍ തന്നെ ,പറഞ്ഞത് പോലെ വായിക്കുമ്പോള്‍ ,വായനക്കാര്‍ക്ക് അത് സ്വയം ബോധ്യപ്പെടും ,വായനയ്ക്കും അഭിപ്രായത്തിനും നന്ദി ഡോക്ടറെ ,..
written by Sajitha Kunjappan Edit Unpublish Reply Report
More comments (7)
November 04, 2012
vote down vote up 0
സജിത ചേച്ചി എന്തു പറ്റി .. ആരുടെ വെട്ടില ചെന്നു ചാടിയത്‌ ...assets/smilies/cry.gif
written by Soniya Reply Report
Sajitha Kunjappan
November 04, 2012
vote down vote up 0
ഹ ഹ ഹ ഈ സജിത ചേച്ചി അങ്ങനെ എളുപ്പം ആരുടേയും വെട്ടില്‍ വീഴുന്ന ആളല്ല മോളെ ,..
written by Sajitha Kunjappan Edit Unpublish Reply Report
firoz khan m s
November 04, 2012
vote down vote up +1
ഞാനും ഇടയ്ക്കൊന്നു ചിന്തിച്ചായിരുന്നു സജിതയെ കാണുന്നില്ലല്ലോയെന്ന്. ഒരു സാഹിത്യ കൃതിയെന്ന നിലയില്‍ സജിതയുടേയും ശ്രുതിലയത്തിന്‍റേയും ഏറ്റവും മികച്ച ബ്ലോഗാണിത് .ആഖ്യാനവൈവിധ്യത്തില്‍ ഒരു റിസര്‍ച് തന്നെ നടത്താനുള്ളത് ഇതിലുണ്ട്. സാംസ്കാരിക പരിഛേദമെന്ന നിലയില്‍ വിഷാദപരമായ ഒരു നിശബ്ദതയും.
written by firoz khan m s Reply Report
Sajitha Kunjappan
...

[Message clipped]

**************************************************
 മയില്‍‌പ്പീലി

 മനസ്സിന്റെ പുസ്തകത്താളിലോളിപ്പിച്ച
മയില്‍പ്പീലിക്കിന്നു  തീപിടിക്കുന്നു .
വിരഹനോവില്‍ ഹൃദയരക്തം വീണോരെന്‍
പീലിയില്‍ നനവാര്‍ന്നു ,..


 **************************************************

 

 

 

 

 

 

വിപ്ലവവും ഭക്തിയുമെനിക്കിന്നു
ആര്‍ത്തവ രക്തം പോല്‍ വന്നു പോകുന്നു .
വിപ്ലവം തിരഞ്ഞെടുപ്പുകാലങ്ങളിലും
ഭക്തി ഉത്സവ ,പെരുന്നാള്‍ കാലങ്ങളിലും .
ഇനി അടുത്ത മാസം ,...

 

>>>>>>>>>>>>>>>>>>>>>>

Creative Efforts അവതരിപ്പിക്കുന്ന പ്രഥമ നാടകം
'ഇദം ഹൃദയം'.
നാടകം ആരംഭത്തില്‍ ദ്രോണരുടെ ഗുരുകുലം :
  ദാരിദ്ര്യത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന ദ്രോണ പുത്രന്‍ അശ്വധാത്മാവിനെ കളിക്കൂട്ടുകാര്‍ അപമാനിക്കുന്നു ,പാല്‍ എന്ന് കരുതി അരിമാവ് കുടിച്ചതിനു .ഇത് അറിഞ്ഞ ദ്രോണര്‍ തന്റെ ദാരിദ്ര്യം അകറ്റാന്‍ സുഹൃത്തായ പാഞ്ചാല രാജന്‍ ദ്രുപധനെ സമീപിക്കുന്നു .രാജധാനിയില്‍ എത്തിയ ദ്രോണരെ ദ്രുപഥന്‍ അപമാനിക്കുന്നു ,''കാലപ്പഴക്കം കൊണ്ട് സൌഹൃദവും പഴകി കെട്ടുപോകും '' എന്ന് പാഞ്ചാല രാജന്‍ .കേവലം ഒരു പശുവിനെ എങ്കിലും നല്‍കാന്‍ അപേക്ഷിക്കുന്ന ദ്രോണരെ ദ്രുപഥന്‍ കളിയാക്കുന്നു .ഇതില്‍ മനം നൊന്ത ദ്രോണര്‍ ദ്രുപധനെ വെല്ലുവിളിക്കുന്നു .
മറ്റൊരു രംഗത്തില്‍ പൊട്ട കിണറില്‍ വീണ പന്ത് ഈര്ശിക പുല്ല് ആയുധമാക്കി പാണ്ടവ കുമാരന്മാര്‍ക്കു വീണ്ടെടുത്തു നല്‍കുന്നു ദ്രോണര്‍ .തുടര്‍ന്ന് ധനുര്‍ വിദ്യ അഭ്യസിക്കാന്‍ പാണ്ഡവര്‍ ദ്രോണരുടെ ശിഷ്യര്‍ ആവുന്നു .ഗുരു ദക്ഷിണ ആയി ചോദിക്കുന്നതോ ദ്രുപധനെ കീഴടക്കുക എന്നതും , അര്‍ജുനനന്‍ അത് നിര്‍വഹിക്കുന്നും ഉണ്ട് .
ഇനി ഒരു രംഗത്തില്‍ പരാജിതനായ ദ്രുപഥന്‍ ദ്രോണരെ തോല്‍പ്പിക്കാന്‍ നീച മാര്‍ഗത്തിലൂടെ ദൃഷ്ട്ടദ്യുംനനന്‍ ,കൃഷ്ണ എന്നീ രണ്ടു മക്കളെ നേടുന്നു .കൃഷ്ണയെ യുദ്ധത്തിനു ബന്ധുബലം വര്‍ധിപ്പിക്കാന്‍ വേണ്ടി അര്‍ജുനനു വിവാഹം കഴിച്ചു കൊടുക്കുന്നു .,പ്രതികാര നിര്‍വഹണത്തിന് മാത്രം രണ്ടു ജന്മങ്ങള്‍ .
അങ്ങനെ നാടകം പുരോഗമിക്കവേ ദൃഷ്ട്ടദ്യുംനനന്റെ സംഭാഷണത്തില്‍ നിന്നും ആംഗലേയ പദങ്ങള്‍ നമുക്ക് കേള്‍ക്കാന്‍ സാധിക്കും ,ഒരു നിമിഷം ഇത് എന്താണെന്ന് നമ്മള്‍ കാണികള്‍ക്ക് അതിശയം തോന്നും ,''I will loss my entire life and soul in this bloody retardiation'' നാടകം പെട്ടെന്ന് മറ്റൊരു നൂറ്റാണ്ടില്‍ എത്തുന്നു .സാമൂഹികവും സാംസ്ക്കാരികവുമായി അധപ്പതിച്ച നമുക്കിടയിലേക്ക്‌ കുറെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ട് അഭിനേതാക്കള്‍ രംഗത്ത് എത്തുന്നു .അവര്‍ അവരുടെ കാഴ്ചപ്പാടില്‍ കഥാപാത്രങ്ങളെ വിലയിരുത്തുന്നു .
ദ്രോണര്‍ - സനാതന ജീവിതത്തില്‍ ധര്‍മം പാലിക്കെണ്ടാവന്‍ ആയിരിക്കണം ആചാര്യന്‍ .ഇവിടെ ആചാര്യന്‍ അല്‍പ്പം ക്ഷമ കാണിച്ചിരുന്നെങ്കില്‍ ഒരു മഹാ യുദ്ധം ഒഴിവാക്കാമായിരുന്നു .സ്വന്തം ശിഷ്യനെ മഹാനാക്കാന്‍ വേണ്ടി ഏകലവ്യന്‍ എന്നാ വില്ലാളിയുടെ പെരുവിരല്‍ ദക്ഷിണ ചോദിച്ചവന്‍ ദ്രോണര്‍ .
ദ്രുപഥന്‍ - ഒരു രാജാവ് എന്ന നിലയില്‍ അല്‍പ്പം മര്യാദ കാണിച്ച് ഒരു പശുവിനെ ദാനം നല്‍കിയിരുന്നെങ്കില്‍ ഈ ദുര്‍ഗതി വരില്ലായിരുന്നു .
കൃഷ്ണ - ദ്രുപധന്റെ പുത്രി ആയതിനാല്‍ ദ്രവ്പതി എന്നും പാണ്ഡവരുടെ പത്നി ആയതിനാല്‍ പാഞ്ചാലി എന്ന് അറിയപ്പെട്ടിരുന്ന കൃഷ്ണയെ കേവലം ഒരു ഉപായത്തിനു വേണ്ടി മാത്രം ഉപയോഗിച്ചു.ഭാരത സംസ്ക്കാരത്തിനു നിരക്കാത്ത രീതിയില്‍ കാലത്തിനു മുന്നില്‍ അവള്‍ വിവസ്ത്രയാക്കപ്പെടുന്നു .
ഈ നാടകത്തിന്റെ മറ്റൊരു സവിശേഷത അഭിനേതാക്കളും കാണികളും തമ്മിലുള്ള സംവാദം ആണ് .
' അറിവ് അധികാരത്തിനു മുന്നില്‍ ഭിക്ഷ യാജിക്കരുത് '
' വിദ്യ വില്ക്കുന്നവന്‍ ഏതു ജാതിയുടെ മേലങ്കി അണിഞ്ഞാലും ദൈവത്തിന്റെ തന്നെ മൂടുപടം അണിഞ്ഞാലും ആത്യന്തികമായി അവന്‍ കച്ചവടക്കാരന്‍ തന്നെ '
ഇങ്ങനെ പറഞ്ഞു കൊണ്ട് അഭിനേതാക്കള്‍ രംഗം വിടുന്നു ,ഒപ്പം കാണികളിലേക്ക് ഒരു അഗ്നി പടര്‍ത്തിക്കൊണ്ട്‌ നാടകം അവസാനിക്കുന്നു .
                                                         
'ഇദം ഹൃദയം' എന്റെ കാഴ്ചപ്പാടില്‍

 

>>>>>>>>>>>>>>>>>>>>>> 

വിളക്ക്

ഇന്ന് അത്താഴം സുഹൃത്തും ,സഹപ്രവര്‍ത്തകനും ആയ സുരേന്ദ്രന്റെ വീട്ടില്‍ ആണ് .വല്ലപ്പോഴും ഒക്കെ അങ്ങനെ ഒരു പതിവുണ്ട് .അവന്റെ കുട്ടികള്‍ക്ക് ഉള്ള ചോക്കലേറ്റും കയ്യില്‍ പിടിച്ചു കൊണ്ട് ഫ്ലാറ്റിന്റെ ബെല്ലില്‍ വിരല്‍ അമര്‍ത്തി .ചിരിക്കുന്ന മുഖവുമായി അവടെ ഭാര്യ ശോഭ വന്നു വാതില്‍ തുറന്നു സ്വാഗതം ഓതി ,..എന്റെ വരവ്  പ്രതീക്ഷിച്ചിരുന്നത് കൊണ്ട് ആരുടെ ഭാഗത്ത് നിന്നും വലിയ ഔപചാരികതയൊന്നും ഉണ്ടായില്ല .
സുരേന്ദ്രനോട് സംസാരിക്കുന്നതിനിടയില്‍ അവന്റെ അമ്മ മരുമകളെ വിളിച്ചു ,
''മോളെ ശോഭേ സമയം ആയി ആ വിളക്ക് വയ്ക്കൂ ''
ആഹാ ഇന്ന് ഈ കാലത്തും ഈ ആചാരങ്ങള്‍ ഒക്കെ പാലിക്കുന്നവരും ഉണ്ടോ?
''ആണോ ദാ വരുന്നു അമ്മേ,..'' ശോഭ മറുപിടി നല്‍കി
എന്ത് നല്ല കുടുംബം :സുരേന്ദ്രന്‍ ഭാഗ്യവാന്‍ തന്നെ .
അടുക്കളയില്‍ നിന്നും ഓടി വന്നു ശോഭ ടി. വി ഓണ്‍ ചെയ്ത് വിളക്ക് വച്ചു '' നിലവിളക്ക് ''.

 

 

>>>>>>>>>>>>>>>>>>>>>>

മുന്നോട്ട്,..

കണ്ടുകൊണ്ടിരുന്ന വാര്‍ത്താ ചാനല്‍ വന്നു മാറ്റിക്കൊണ്ട് അമ്മ ഒച്ച വച്ചു,
' നിങ്ങള്‍ അച്ഛനും മോള്‍ക്കും വേറെ ഒന്നും കാണാനും കേള്‍ക്കാനും ഇല്ലേ '?
ഇതൊക്കെ കാട്ടിക്കൂട്ടുന്നവര്‍ക്ക് എല്ലാം കഴിഞ്ഞു കൈ കഴുകി അങ്ങ് പോവാം ,ദുരിതം അനുഭവിക്കാന്‍ എന്നെ പോലെ കുറെ പെണ്ണുങ്ങളും .
ചാനലുകള്‍ മാറ്റി മാറ്റി വച്ചപ്പോള്‍ സോമന്‍ അഭിനയിച്ച ഒരു ഗാനം അമ്മയുടെ കണ്ണില്‍പ്പെട്ടു .
    ' കല്പാന്ത കാലത്തോളം കാതരേ നീ എന്‍ മുന്നില്‍
       കല്‍ഹാര ഹാരവുമായ്‌ നില്‍ക്കും ,...
റിമോട്ട് സോഫയിലേക്ക് ഇട്ടുകൊണ്ട്‌ അമ്മ അടുക്കളയിലേക്കു പോയി ,അമ്മയുടെ ആ പോക്ക് കണ്ടു വാപ്പിച്ചി എന്നെ നോക്കി ചിരിച്ചു .ഈ അമ്മയ്ക്ക് ഇത് എന്താ ?കുടുംബവും കുട്ടികളും ഒക്കെ ആവുമ്പോള്‍ വിപ്ലവവും ധൈര്യവും ഒക്കെ നശിക്കുമോ ?പഠിക്കുന്ന കാലത്ത് ശാന്ത രൂപനും ,പക്ഷെ വാക്കുകള്‍ കൊണ്ട് കനല്‍ വിതറി കാമ്പസ്സില്‍ വിപ്ലവം നിറച്ചിരുന്ന വാപ്പിചിയോടു പ്രണയം തോന്നിയത് സ്വാഭാവികം .
ഒടുവില്‍ ഇരുവരും ഒരുമിച്ചു ജീവിതം ആരംഭിച്ചപ്പോള്‍ സമൂഹത്തില്‍ നിന്നോ വീട്ടുകാരില്‍ നിന്നോ അത്ര എതിര്‍പ്പുകള്‍ ഒന്നും നേരിടേണ്ടി വന്നിട്ടില്ല .
നിളാ,.. നീ ആ പാട്ട് ശ്രദ്ധിച്ചോ ? അതിനു ഒരു പ്രത്യേകതയുണ്ട് പറയാമോ ?
ഈ വക ചോദ്യങ്ങളുമായി അമ്മ കടന്നു വന്നു .കയ്യില്‍ ചായയും വാപ്പിച്ചിക്കു ഏറെ ഇഷ്ട്ടമുള്ള ഇല അടയും ഉണ്ട് .
അതിലെ ഓരോ വരിയും ' ക ' എന്നാ വാക്കില്‍ ആണ് തുടങ്ങുന്നത് . വാപ്പിച്ചിയെകട്ടിലില്‍ നിന്നും താങ്ങി എഴുന്നെല്‍പ്പിക്കുനതിന്ടയില്‍ അമ്മ പറയുന്നുണ്ട് .അമ്മ ചായ ഗ്ലാസ് വാപ്പിച്ചിയുടെ ചുണ്ടോടു ചേര്‍ത്ത് പിടിച്ചു കൊടുത്തു.ഇല അട ഒരു കഷണം എടുത്തു വായില്‍ വയ്ക്കുന്നതിനിടയില്‍ ഞാന്‍ അവരെ നോക്കി .പാവം വാപ്പിച്ചി എത്ര വര്ഷം ആയി ഈ കിടപ്പ് കിടക്കുന്നു .മണല്‍ വാരലിനു എതിരെ പ്രതിഷേദം ഉയര്‍ത്തിയ പരിസ്ഥിതി പ്രവര്‍ത്തകന് കിട്ടിയ കൂലി .ജീവിക്കുന്ന രക്ത സാക്ഷി .
മുറ്റത്തു ആരോ ബൈക്ക് നിര്‍ത്തി ഹോണ്‍ അടിച്ചു ,മനു ആവും .ഇന്ന് അഞ്ചു മണിക്ക് ജില്ലാ സമ്മേളനത്തിന്റെ ഫോട്ടോസ് എടുക്കാന്‍ പോകുന്നതാണ് അവന്‍ .എനിക്ക് ടൌണ്‍ ഹാളില്‍ നടക്കുന്ന ചിത്ര പ്രദര്‍ശനത്തിന്റെ ഫോട്ടോസ് എടുക്കണം ,അപ്പൊ അവന്റെ കൂടെ അവിടം വരെ പോവാല്ലോ .
' അമ്മേ,.. ഞാന്‍ ഇറങ്ങുവാ '...ബാഗും എടുത്തോണ്ട് ഞാന്‍ ഇറങ്ങി .
നിളേ,.. ഒന്ന് നിന്നേ... കയ്യില്‍ രണ്ടു സേഫ്റ്റി പിന്നുകളുമായി അമ്മ .
നീ ആരാ പരമശിവനോ ?ഈ ഷാള്‍ ഇങ്ങനെ പാമ്പിനെ പോലെ കഴുത്തില്‍ ചുറ്റി ഇടാന്‍ .പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അമ്മമാര്‍ അവരെ ഒന്ന് ശ്രദ്ധിക്കണം .ഇന്ന് അതില്ലാത്തതിന്റെ കുറവാണ് റോഡില്‍ ഈ കാണുന്ന കോലങ്ങള്‍ .അവസാനം എന്നിട്ട് മാന്തി പിച്ചി എന്നും പറഞ്ഞു കരഞ്ഞിട്ടു കാര്യം ഇല്ല .ഷാള്‍ രണ്ടാക്കി മടക്കി പുറകില്‍ പിന്നു കുത്തിത്തന്നു .വാപ്പിചിയോടു യാത്ര പറഞ്ഞു ഞാന്‍ ഇറങ്ങി .
വേദിയില്‍ ഇരികുന്നവരുടെ കുറച്ചു ഫോട്ടോകള്‍ എടുത്ത ശേഷം ,പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് അടുത്തേക്ക്‌ ഞാന്‍ നടന്നു .
ചിത്രകാരന്റെ  മനസ്സിന്റെ വ്യാകുലതകള്‍ വരകളായി മാറിയിരിക്കുന്നു .നിരനിരയായി വച്ചിരിക്കുന്ന ചിത്രങ്ങള്‍ക്കിടയില്‍ നിന്നും ഒന്ന് എന്നെ ആകര്‍ഷിച്ചു .
കാഷായ വേഷധാരിയായ ഒരു യുവ സുന്ദരി നിസ്സംഗ ഭാവത്തില്‍ നില്‍ക്കുന്നു ,അരികിലൂടെ പിന്തിരിഞ്ഞു നടക്കുന്ന രണ്ടു മുനികുമാരന്മാര്‍ .
കുറച്ചുനേരം സൂക്ഷിച്ചു നോക്കിയതിനു ശേഷമാണ് അത് ആരെല്ലാമാണെന്ന് മനസ്സില്‍ ആയതു .പഞ്ച സ്ത്രീ രത്നങ്ങളില്‍ ഒരുവളായ 'അഹല്യ '.കൂടെ നിയോഗം പൂര്‍ത്തിയാക്കി മടങ്ങുന്ന രാമ ലക്ഷ്മനന്മാര്‍.
ഇന്ദ്രന്റെ കാമം ശമിച്ചു ,മഹര്‍ഷിയുടെ ശാപ കാലാവധിയും തീര്‍ന്നു ,ഇതിലെ വന്ന രാമന്‍ ശാപ മോക്ഷം എന്ന കര്‍മവും നിര്‍വഹിച്ചു മടങ്ങുന്നു .ഇനി ഞാന്‍ എന്ത് / എങ്ങോട്ട് എന്ന ഭാവത്തില്‍ നില്‍ക്കുന്ന അഹല്യ .
വ്യത്യസ്തമായ ഒരു ചിത്രമായി എനിക്ക് തോന്നി .അതിന്റെയും രണ്ടു ഫോട്ടോസ് എടുത്ത് ഞാന്‍ മടങ്ങി ,ഓഫിസില്‍ ഇത് എത്തിച്ചു കൊടുത്തിട്ടുവേണം വെട്ടിലേക്ക് മടങ്ങാന്‍ .
സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സില്‍ കയറി ഞാന്‍ ഇരുന്നു .ചെറുതായി മഴ ചാറുന്നുണ്ട് .അഹല്യയുടെ മുഖഭാവം മനസ്സില്‍ നിന്നും പോവുന്നില്ല .ഇത്തരം ജന്മങ്ങള്‍ നമുക്കിടയിലും കാണില്ലേ ?അവര്‍ക്കും കാണില്ലേ ഒരു മനസ്സ് ,ശബ്ദം ഉണ്ടായിട്ടും പ്രതികരിക്കാന്‍ സാധ്യമാവാത്തവര്‍ .
ഇത്തരം കുറെ ചോദ്യങ്ങള്‍ മനസ്സിലൂടെ കടന്നുപോയി .മഴ കനത്തപ്പോള്‍ അടുത്തിരുന്ന ചേച്ചി ബസ്സിന്റെ ഷട്ടര്‍ വലിച്ചിട്ടു .ബസ്സ്‌ പതിയെ നീങ്ങിത്തുടങ്ങി .ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിറഞ്ഞ ജീവിതം പോലെ മുന്നോട്ട്,.....യാത്ര തുടരുന്നു .

 

 

 

 ........................................................

പുനര്‍ജ്ജന്മം ,....  

നിലാവിന്റെ കാരുണ്യത്തിലൂടെ
ഹൃത്തിന്റെ നിഴലിനെ കൊല്ലുക
കടലുപേക്ഷിച്ചു,അമ്മയുടെ കണ്ണുനീര്‍ വറ്റിച്ച്
ദാണ്ടിയാത്ര  അനുസ്മരിക്കുക
അച്ഛന്റെ ഖടോല്‍കച്ചന്‍ആവുക
   ആകാശം കണ്ടു മയില്‍‌പീലി മരിക്കുമ്പോള്‍
വര്‍ത്തമാനത്തിന്റെ ചിലന്തിവല പൊട്ടിക്കാതെ
ഭൂതത്തില്‍ ഗ്രഹണം കുറിയ്ക്കുക
സ്വപ്നങ്ങളുടെ ബലി ചോറ്
രാത്രികള്‍ക്കുകായികരുതുക
 പ്രേത സഞ്ചാരം നിറഞ്ഞ നിദ്രയില്‍
നീല രക്തം വാര്‍ന്ന ഹൃത്തിനെത്തിരയുക
ചിരഞ്ജീവിയുടെ ജീവിത മാധുര്യത്തില്‍
സപ്തവര്‍ണങ്ങള്‍ തിന്ന്
ഇരുണ്ട ആകാശത്തു ,
മഴവില്ലായി പടരുക .
    കുംഭ നിലാവിലെ മുല്ലപൂക്കളായി
    നമുക്ക് പുനര്‍ജനിക്കാം ,..
    നമുക്ക് ,.......












.........................................................................................................
പാടവരമ്പിലൂടെ ചിത്രശലബങ്ങളുടെ പിന്നാലെ പാഞ്ഞതും വേലിവരംബിലെ പൂക്കളോടും തോട്ടിലെ പരലിനോടും കിന്നാരം പറഞതും കൂട്ടുകാരോടൊത് ആരാന്റെ മാവില്‍ കല്ലെറിഞ്ഞതും,മതില്‍ ചാടി പുളി പെറുക്കിയതും,എല്ലാം ബാല്യത്തിന്റെ ഓര്‍മ്മകള്‍ മാത്രം
ഓണക്കാലത്ത് തൊടിയിലും പറമ്പിലും തുംബയോടും കാക്കപൂവിനോടു കിന്നാരം ചൊല്ലി ചെമ്പില കുമ്പിളില്‍ പൂനിരച്ചും നടന്ന കാലം.ഇന്നും തുമ്പയും ഇല്ല ,കാക്കപൂവും ഇല്ല,പൂവിറുക്കാന്‍ ബാല്യത്തിന്റെ കുസൃതികളും ഇല്ല
പോയിമറഞ്ഞ നല്ല കാലം ഇനി ഓര്‍മകളിലെ ആ തണുത്ത പ്രഭാതങ്ങള്‍. മഞ്ഞും മഴയും കൂട്ടുകാരായ കാലം
ഇന്നോ? ലോകം പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ നഷ്ടമായത് നിഷ്കളങ്ങതയും പ്രകൃതിയോടുള്ള ആ സൌഹൃതവുമാണ് .
പ്രകൃതിയെ അറിഞ്ഞു ജീവിക്കാത്തതിന്റെ പ്രതിഫലനം ഓരോ ജീവനിലും ഇന്ന് നമുക്ക് കാണാം ,.
മണ്ണില്‍ ചവിട്ടി ഉറക്കാത്ത കുഞ്ഞു പാദങ്ങളും,..മഞ്ഞും മഴയും ഏല്‍ക്കാത്ത തൊലിയും .
തിരികെ വരുമോ ഇനി ആ കാലം??
ആരോട് ചോദിക്കാന്‍ ,..
 അല്ലെ ,..
കൊതിയാണ് ആ പഴയകലത്തോട്
പാടവും തോടും തൊടിയുമെല്ലാം നിറഞ്ഞ ഒരു കൊച്ചു ഗ്രാമത്തിന്റെ നടുവില്‍ നല്ല കുറെ നാട്ടുകാരുടെ കൂട്ടുകാരുടെ കുഞ്ഞുങ്ങളുടെ കൂടെ ഇനിയും കളിപറഞ്ഞു നടക്കാന്‍ ആഗ്രഹം. എത്ര എത്ര കളികള്‍ ആയിരുന്നു ,.കഞ്ഞിയും കറിയും വച്ച് കളിയും ,കുട്ടിയും കോലും കളിയും ,ഒളിച്ചു കളിയും ,ഗോലി കളിയും ,തേക്കിന്റെ കുരുന്നു ഇല പറിച്ചു ചുണ്ടില്‍ തേച്ചു ചുവപ്പിക്കുന്നതും , സുന്ദരി പുവിന്റെ ഇല പറിച്ചു മുറുക്കാന്‍ ചവയ്ക്കുന്നതും ,..ഒരു തടി കഷണത്തില്‍ ആണി കൊണ്ട് ചെറിയ ദ്വാരം ഉണ്ടാക്കി , തീപ്പെട്ടിയുടെ മരുന്ന് അതില്‍ നിറച്ചു ,വീണ്ടും മറ്റൊരു ആണി കൊണ്ട് അതിനു മുകളില്‍ വച്ച് കല്ല്‌ കൊണ്ട് അടിച്ചു .പടക്കം പൊട്ടിക്കുന്നതും ,.പഴയ കുടയുടെ കമ്പി കൊണ്ട് അമ്പും വില്ലും ഉണ്ടാക്കിയും ,കളിച്ചിരുന്നു ,പച്ച മാങ്ങ പറിച്ചു ഉപ്പും പുളിയും വെളിച്ചെണ്ണയും ചേര്‍ത്തു കഴിക്കും ,

ഈ ഓര്‍മകളില്‍ ഒരു ചിത്രശലഭമായി പാറി നടക്കാന്‍  ആഗ്രഹം ,..
നടക്കില്ലെന്നരിഞ്ഞിട്ടും ആശിക്കുന്നു ഞാന്‍
"തിരികെ വരുമോ എന്‍ ബാല്യമേ
ഇനിയും കൂട്ടുകൂടാം പൂവിനോടും
കിളിയോടും പാറുന്ന തുംബിയോടും",..........

 

 

 

 

 

ചന്ദനതൊട്ടില്‍







ഇന്ന് ഉത്രാടം ,നാടും നഗരവും തിരുവോണത്തെ എതിരേല്‍ക്കാന്‍ ഒരുങ്ങുന്നു .രാവിലേ ഇറങ്ങിയതാണ് ഹോസ്റ്റലില്‍ നിന്ന് ,ബസ്സില്‍ പതിവിലേറെ തിരക്ക് .
ആറ്റുപുറം ആറ്റുപുറം ,.. ഒന്ന് വേഗം വാ ചേച്ചി ,...'
വാതില്‍ക്കല്‍ നില്‍ക്കുന്ന പയ്യന്റെ വിളി .ഒരു വിധം തിക്കി തിരക്കി സ്റ്റോപ്പില്‍ ഇറങ്ങി .വീട്ടിലേക്കു ഒരു ഓട്ടോ പിടിചു പോവാനുള്ള ദുരം ഉണ്ട് .വേണ്ട ;പതിവുപോലെ നടന്നു അങ്ങ് പോകാം .
എന്റെ നാടും ഒരുപാട് മാറിയിരിക്കുന്നു .
ഇടവഴിയിലെ വേലി പടര്‍പ്പുകള്‍ എല്ലാം മതിലുകള്‍ കയ്യേറി .എല്ലാ മുറ്റത്തും വാടാത്ത പുക്കളങ്ങള്‍.എന്തൊക്കയോ ചിന്തിച്ചു അങ്ങനെ നടന്നു .ഒരു കാറ് എനിക്ക് എതിരെ കടന്നുപോയി .കുറച്ചു മുന്നിലേക്ക്‌ നടന്നകന്ന എന്നെ ആരോ വിളിച്ചു .
മിനീ ,...ഏയ്  മിന്നു ,.......
ആ വിളികേട്ട് ഞാന്‍ തിരിഞ്ഞു നോക്കി .
ഇശ്വരാ! റഷീദ് ,..
വായില്‍ നിന്നും അറിയാതെ ഉതിര്‍ന്നു പോയി വാക്കുകള്‍ .
ഒരുപാട് നാളുകള്‍ക്കു ശേഷം ഉള്ള കുടിക്കാഴ്ച .ഒരുപാട് മാറിയിരിക്കുന്നു അവന്‍ .കാറില്‍ നിന്നും പര്‍ദ്ദ ഇട്ട ഒരു പെണ്‍കുട്ടിയും ഇറങ്ങി വന്നു .അവന്റെ ഭാര്യ ആവും ,ഞാന്‍ മനസ്സില്‍ വിചാരിച്ചു .അവളുടെ കയ്യില്‍ ഒരു കുഞ്ഞു കുട്ടിയും ഉണ്ട് ,കൂടെ നാല് വയസ്സ് തോനിക്കുന്ന ഒരു 
പെണ്‍കുട്ടിയും .എന്നെ നോക്കി ചിരിച്ച അവന്റെ ഭാര്യയോടു ഞാന്‍ ചോദിച്ചു 
പേരെന്താണ് ?
ജാസ്മിന്‍; അവള്‍ പറഞ്ഞു .
ലീവിന് വന്നതാണ് ,പോകുന്നതിനു മുന്‍പ് മാമയെ ഒന്നുകുടെ കാണാന്‍ വന്നതാണ് .അവന്‍ പറഞ്ഞു .
'നിനക്ക് സുഖം തന്നെയല്ലേ ?' അച്ഛന് കുഴപ്പം ഒന്നും ഇല്ലല്ലോ ?അനിയന്മാര്‍ വരാറില്ലേ ?'
അവനു എന്തൊക്കയോ ചോദിച്ചു തീര്‍ക്കാന്‍ ഉള്ള വെപ്രാളം പോലെ .
ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ,'സുഖം റഷീ ,....'
വലിയവരുടെ ഈ സംഭാഷണം ഇഷ്ട്ടപ്പെടാതെ അവന്റെ മുത്ത മകള്‍ അവന്റെ ഷര്‍ട്ടില്‍ പിടിചു വലിച്ചു .'വാ ഉപ്പിച്ചി പോകാം ,..' അവള്‍ കിണുങ്ങി .
'ഉമ്മുകൊലുസു ,..'അവന്‍ ശബ്ദം ഒന്ന് കനപിച്ചു കുട്ടിയെ വിളിച്ചു .പെട്ടെന്ന് അവന്‍ എന്നെ നോക്കി .എന്റെ ചിരി ഒന്ന് വികൃതമായോ എന്ന് ഒരു സംശയം .മറയായി വച്ച കണ്ണടകള്‍ക്ക് ഉള്ളില്‍ ഇരുന്ന എന്റെ കണ്ണുകള്‍ പതിയെ ഒന്ന് നനഞ്ഞു .അത് മറ്റാരും ശ്രദ്ധിക്കാതിരിക്കാന്‍ ഞാന്‍ ജാസ്മിന്റെ കയ്യില്‍ ഇരുന്ന ഇളയ കുട്ടിയെ എടുത്തു .പരിചയ കുറവ് കൊണ്ട് കുട്ടി ഒന്ന് ചിണുങ്ങി .
കുട്ടിയെ കയ്യില്‍ എടുത്തത് മുതല്‍ എന്തോ ഒരു മാറ്റം എന്നില്‍ നിറയുന്ന പോലെ ,പണ്ട് എങ്ങോ വായിച്ച ഒരു കവിതയിലെ പക്ഷിയെ ഓര്മ വന്നു .ഇരയായ് കിട്ടിയ കുട്ടിയെ ഭക്ഷിക്കാന്‍ ഒരുങ്ങവേ കുട്ടിയുടെ പിഞ്ചു കൈവിരല്‍ പക്ഷിയുടെ മാറില്‍ തൊട്ടപ്പോള്‍ മാതൃഭാവം തോന്നിയ പക്ഷിയെ പോലെ ;......
കുട്ടിയെ തിരികെ നല്‍കി സൌഹൃദ സംഭാഷങ്ങള്‍ക്ക് വിരാമം ഇട്ട്,അവരോടു യാത്ര പറഞ്ഞു ഞാന്‍ നടന്നു .കാലുകള്‍ മുന്നോട്ട് വയ്ക്കുന്തോറും ഓര്‍മ്മകള്‍ പുറകോട്ടു ഓടുന്നു ,..
കളികുട്ടുകാര്‍ ആയിരുന്ന ഞങ്ങള്‍ക്ക് ഇടയില്‍ പ്രണയം ഉണ്ടായിരുന്നോ എന്ന് പോലും അറിയില്ല .ഒരിക്കല്‍ പോലും ഇഷ്ട്ടം ആണെന്ന് തുറന്നു പറഞ്ഞിട്ടില്ല .പക്ഷെ അകലാന്‍ വയ്യാത്ത എന്തോ ഒരു അടുപ്പം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു .
പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഒരു ദിവസം മുറ്റത്ത് എന്തോ വായിച്ചുകൊണ്ടിരിക്കുന്ന അച്ഛന്റെ അടുത്തേക്ക് ഞാന്‍ ചെന്നു.എന്റെ പമ്മി നില്‍ക്കല്‍ കണ്ടു കൊണ്ട് അച്ഛന്‍ പറഞ്ഞു ,..
എന്താ മിന്നു ,..ഇരിക്ക് എന്താ നിനക്ക് പറയാന്‍ ഉള്ളത് ?
അച്ഛന്റെ ചോദ്യം കേട്ട് ഞാന്‍ മടിയോടെ പറഞ്ഞു .
അച്ഛാ ,.. എനിക്ക് ഒരാളെ ഇഷ്ട്ടം ആണ് .
ആയിക്കോട്ടെ ,അച്ഛന്‍ യാതൊരു ഭാവമാറ്റവും ഇല്ലാതെ പറഞ്ഞു .ഇതൊക്കെ വെറും ആകര്‍ഷണം മാത്രം ആണ് മോളെ ,ഇപ്പൊ നിന്റെ പ്രായം അതാണ്‌ .അതില്‍ കവിഞ്ഞു ഒരു ഇഷ്ടം ഉണ്ടെങ്കില്‍ അത് അപ്പോള്‍ ആലോചിക്കാം നീ ഇപ്പോള്‍ പഠിക്കു...
അച്ഛന്റെ അനുവാദം വാങ്ങിയ ആ സ്നേഹം കാര്യം ആയപ്പോള്‍ വീട്ടുകാരും നാട്ടുകാരും എല്ലാം എതിര്‍ത്തു .ഒടുവില്‍ പടിയിറങ്ങി പോവാന്‍ അവസരം വന്നപ്പോള്‍ ആരെ ഉപേക്ഷിക്കും എന്ന അവസ്ഥയില്‍ എത്തി ഞാന്‍ .ഒരു സ്നേഹത്തിനു വേണ്ടി ഒത്തിരി സ്നേഹം ഉപേക്ഷിക്കേണ്ടി വരും .അത് വയ്യായിരുന്നു ,...എല്ലാ സ്വാതന്ത്ര്യവും അമിത വാത്സല്യവും തന്നു വളര്‍ത്തിയ മാതാപിതാക്കള്‍ ,കുഞ്ഞു അനിയന്മാര്‍ ,ഇവര്‍ ഒരു വശത്ത്‌ ,എങ്ങിനെയോ പടര്‍ന്നു കയറിയ പ്രണയം മറ്റൊരു വശത്ത്‌ .
ഒടുവില്‍ എന്റെ വാശിക്ക് മുന്നില്‍ വീട്ടുകാര്‍ അയഞ്ഞു .വിവാഹം നടത്തിത്തരാം എന്ന്ന വാക്ക് തന്നു .അത് ഒരു ചതി ആയിരുന്നു എന്ന് മനസ്സില്‍ ആകാന്‍ ഞാന്‍ ഒരുപാട് വൈകി പോയി .വിവാഹത്തിനു മുന്‍പ് ഞങ്ങളുടെ നക്ഷത്രങ്ങള്‍ തമ്മില്‍ പൊരുത്തം നോക്കി ,
ഒരു ദിവസം അമ്മാവനും ,കൊച്ചച്ചനും എന്നെ വിളിച്ചു ,.
മിന്നു ,........ഞങ്ങള്‍ നിന്റെ ജാതകം നോക്കി ,അവനുമായിട്ട്‌ നിന്റെ വിവാഹം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനു ഇടയില്‍ നിനക്ക് വിധവാ യോഗം കാണുന്നു ,..നിന്നെ അങ്ങിനെ ഒരു അവസ്ഥയില്‍ കാണുവാന്‍ ഞങ്ങള്‍ക്ക് സഹിക്കില്ല ,..പിന്നെ അവന്റെ ജീവനേക്കാള്‍ വലുതാണോ നിന്റെ സ്നേഹം ?ഇനി എല്ലാം നീ തീരുമാനിക്ക് ,.
ഒരു നിമിഷം ആരെ പഴിക്കണം എനറിയാതെ നിന്ന് ഞാന്‍ ദൈവങ്ങളെയോ അതോ എന്നെ തന്നെയോ ?
ഒടുവില്‍ ഞാന്‍ തീരുമാനിച്ചു അവന്റെ ജീവനാണ് എനിക്ക് വലുത് ,കാലം അതിന്റെ കളികള്‍ കളിച്ചപ്പോള്‍ എല്ലാവരുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു എങ്കിലും ഞാന്‍ ഇപ്പോഴും മാറ്റങ്ങള്‍ക്കു ഇടം കൊടുക്കാതെ നില്‍ക്കുന്നു ,ഇന്നും അവനോടു പ്രണയം ഉണ്ടോ ഞാന്‍ ചിലപ്പോള്‍ എന്നോടുതന്നെ ചോദിക്കും ,..
'ഇല്ല ',.. എന്ന് മനസ്സ് പറയും ,..പിന്നെ ആരോടോ എന്തിനോടോ വാശി തീര്‍ക്കാന്‍ ഇങ്ങനെ ജീവിക്കുന്നു ,...
എനിക്ക് സ്നേഹിക്കാനും വാത്സല്യം നല്‍കാനും ജോലിസ്ഥലത്ത് സ്കുളില്‍ ഒരുപാട് കുട്ടികള്‍ ഉണ്ട് ,..അതിനു വേണ്ടിത്തന്നെയാണ് അത്തരം പ്രവര്‍ത്തന മേഖല തിരഞ്ഞെടുത്തത് .നിഷ്കളങ്കരായ കുട്ടികളുടെ സ്നേഹം അതില്‍ എല്ലാം മറക്കാം ,....കുടാതെ ഹോസ്റ്റല്‍ മുറിയില്‍ ഗുരുവായൂര്‍ കണ്ണന്റെ മനോഹരമായ ഒരു പടം ഉണ്ട് ,..അതില്‍ നോക്കി ഇരിക്കുമ്പോള്‍ ഞാന്‍ അങ്ങ്  അമ്പാടിയില്‍ എത്തും ,..പിന്നെ കണ്ണന്‍ എന്റെ മോന്‍ ആകും. ,...നടന്നു നടന്നു വീടിനു അടുത്തെത്തി ,...ഓര്‍മ്മകള്‍ എല്ലാം പടിക്കെട്ടില്‍ ഉപേക്ഷിച്ചു ,..ഞാന്‍ വീട്ടിലേക്കു കയറി .














പെണ്ണെഴുത്ത് 
ഞാനും അവനും എഴുതിയത് ഒരേതരം 
പേനയിലും കടലാസിലും ,ഒരേ വിഷയവും 
പിന്നെന്തിനെന്റെ മാത്രം വരികളെ 
വേര്‍തിരിച്ചു പെണ്ണെഴുത്ത് എന്ന വാക്കിനാല്‍ ,..

പരസ്യങ്ങള്‍ 


എന്നിലും അവനിലും ഒരേ നഗ്നത 
പിന്നെന്തിനെന്റെ മാത്രം ശരീരം 
ചീപ്പ് മുതല്‍ വയാഗ്ര വരെ കാണും 
പരസ്യങ്ങള്‍ക്ക് ,... 

ഭക്ഷണം 
ഞങ്ങള്‍തന്‍ ജിഹ്വയ്ക്ക് ഒരേ സ്വാദ് 
വിശപ്പിന്റെ വിളിയും ഒരുപോല്‍
പിന്നെന്തിനു എന്റെ ഉഴം ഞാന്‍ കാത്തുനില്‍ക്കണം 
ഭക്ഷണത്തിന്നായ് 

പ്രണയം 

ഞങ്ങളുടെ പ്രണയത്തിനു ഒരേ നിറം 
പിന്നെ ഞാന്‍ എന്തിന്നോളിക്കണം ലോകമേ ,
ഇതാ !എന്റെ പ്രണയം എന്ന് വെളിപ്പെടുത്താന്‍.

 രതി 
എന്നിലും അവനിലും ഉണരുന്നത് ഒരേ വികാരം 
പിന്നെന്തിനു അവനില്‍ കാമനകള്‍ ഉണരും വരെ 
രതിക്കായ് ഞാന്‍ കാത്തിരിക്കണം .

വിപ്ലവം 
ഞങ്ങളുടേത് ഒരേ വിപ്ലവചിന്ത 
ചോരക്കും കൊടിക്കും ഒരേ നിറം 
പിന്നെന്തിനു വിപ്ലവത്തില്‍ ഒരു സംവരണ സീറ്റ് ?

തൊഴില്‍ 
ഞങ്ങള്‍ തലയില്‍ ചുമന്നത് ഒരേതരം 
മന്കൊട്ടകള്‍
പിന്നെന്തിനു കുലിയില്‍ 
നാണയ ഏക്ക കുറച്ചിലുകള്‍
തൊഴിലില്‍ ?


പിന്നെന്തിനു ?
ഇനി ഒരുമിച്ചു താന്ടെണ്ടത് ഒരേ ദുരം 
മരണത്തിന്‍ ഗന്ധവും പുക ചുരുളുകളും ഒരുപോല്‍
അന്യോന്യം മനസ്സിലേക്ക് ഒരേ ദുരം 
  പിന്നെ എന്തിനും ഏതിനും 
  എന്തിനു ?ഏതിന് ഈ വേര്‍തിരിവുകള്‍ 






സ്വപ്നാടനം









നിദ്ര അത് പതിയെ വന്നെന്റെ കണ്പീലികളില്‍ ചുംബിക്കുന്നു .ഏതോ മാസ്മര നിര്‍വൃതിയില്‍ നിദ്രയിലേക്ക് ലയിച്ചു ഞാന്‍ .യാമങ്ങള്‍ ആറുംകടന്നപ്പോള്‍ ഇലഞ്ഞിപൂക്കളുടെ സുഗന്ധം എന്നില്‍ നിറഞ്ഞു .

 കണ്ണ് തുറക്കാനാവാതെ ആ ഗന്ധം ഞാന്‍ ആസ്വദിക്കവേഏതോ കരങ്ങള്‍ എന്നെ കോരിയെടുത്തു .ശരീരത്തിന് ഒരു കുഞ്ഞു തുവലിനേക്കാള്‍ ഭാരക്കുറവ് തോന്നുന്നു.പുഴയുടെ കുഞ്ഞു ഓളങ്ങള്‍ക്ക് മുകളിലുടെ ,ഹിമം പൊഴിക്കും ഗിരിശ്രുംഗങ്ങള്‍ക്ക് മുകളിലുടെ ,നീല രാവില്‍ പുഞ്ചിരി തുകും നക്ഷത്രങ്ങള്‍ക്ക് ഇടയിലുടെ ഒരു യാത്ര .താഴെ ഭുമിയില്‍ നെയ്യാമ്പലുകള്‍ കവിതപോല്‍ വിരിഞ്ഞു നില്‍ക്കുന്നു .

ഒടുവിലായ് ഞങ്ങള്‍ ഒരു ഉദ്യാനത്തില്‍ എത്തിച്ചേര്‍ന്നു , 'എന്ത് മനോഹരം ',കണ്ണന്റെ വൃന്ദാവനം ആണോ ?വസന്ത ദേവന്റെ പുഞ്ചിരിയോ ?മയന്‍പോലും തോല്‍ക്കുന്ന നിര്‍മാണ ശൈലി .മുല്ലവള്ളികള്‍ കൊണ്ട് തീര്‍ത്ത വള്ളിക്കുടിലില്‍ എന്നെ ഇരുത്തി ,ചുണ്ടില്‍ ഒരു നേര്‍ത്ത പുഞ്ചിരിയോടെ അവന്‍ തിരിഞ്ഞു നടന്നു .
 തെല്ലു ഭയത്തോടെ ചുറ്റും കണ്ണോടിക്കുമ്പോള്‍ ദേവസ്ത്രികളെപോല്‍ രണ്ടു സുന്ദരികള്‍ എന്റെ അടുത്തേക്ക്‌ വന്നു .അവര്‍ എനിക്ക് ഇളനീരും കഴിക്കാന്‍ ചെറിപഴങ്ങളും നല്‍കി .പിന്നീട് വെള്ള ആമ്പലുകള്‍ വിരിഞ്ഞു നിലക്കുന്ന കുളക്കടവിലക്ക് നയിച്ചു.
ഒരു പൂവിന്റെ ഇതളുകള്‍ ഉതിര്‍ക്കും പോലെ അവര്‍ എന്റെ ആടകള്‍ ഓരോന്നായി അഴിച്ചു .നീല രാവില്‍ നഗ്നമായ എന്നെ നോക്കി പൂവുകള്‍ കളിയാക്കി ചിരിച്ചു .തെല്ലു നാണത്തോടെ ഞാന്‍ അവയോടു പരിഭവം നടിച്ചു .

കുളിച്ചു കയറിയ എന്നിലെ ജലകണങ്ങള്‍ ഒരു മയില്‍‌പീലി തുണ്ടുകൊണ്ട് അവര്‍ ഒപ്പിയെടുത്തു .താമരയിതള്‍ ചന്ദന തൈലത്തില്‍ മുക്കി മാറില്‍ പുശി.കണ്‍കളില്‍ നീലാന്ജനം എഴിതിച്ചു .മഴത്തുള്ളി പൊട്ടുതൊടുവിച്ചു .മഞ്ഞു കൊണ്ട് തുന്നിയ ഉടയാട ഉടുപ്പിച്ചു .പൊക്കിള്‍ ചുഴിക്ക് താഴെ ആലിന്റെ തളിരിലയുടെ ചുടാര്‍ന്നഅടിവയറില്‍ നേര്‍ത്ത രോമരാജികളില്‍ ഇലഞ്ഞി പൂവുകള്‍ കൊണ്ട് കോര്‍ത്ത അരഞ്ഞാണം അണിയിച്ചു .കസ്തുരി തൈലം തേച്ച മുടിയിഴയില്‍ മുല്ലപൂ ചുടിച്ചു.മറുകുള്ള എന്റെ വലത്തേ കവിളില്‍ ഒന്ന് നുള്ളിയിട്ട് കള്ള പുഞ്ചിരി തുകി അവര്‍ നടന്നു അകന്നു .

അങ്ങനെ കുറച്ചു നേരം ഇരുന്നപ്പോള്‍ ആരോ വന്നെന്റെ കണ്ണുപൊത്തി .എന്നെ കോരിയെടുത്തു പറന്ന അതെ കരങ്ങള്‍ .ആ കരങ്ങള്‍ എന്റെ ഇടം കൈകളില്‍ പിടിച്ചു മുന്നോട്ടു നടന്നു .

പ്രണയ ദേവതയുടെ മുന്നില്‍ എന്നെ നിര്‍ത്തി .താമര തണ്ടിനാല്‍ കോര്‍ത്ത മാല എന്റെ കഴുത്തില്‍ ചാര്‍ത്തിത്തന്നു .അദ്ദേഹത്തിന്റെ ഹൃദയ രക്തത്തില്‍ മുക്കിയ വിരലിനാല്‍ നെറ്റിയില്‍ സിന്ദുരം അണിയിച്ചു .സ്നേഹത്തിന്റെ മുത്തുകള്‍ കോര്‍ത്ത മോതിരം വിരലില്‍ ഇട്ടു തന്നു .ഒരു ഗാന്ധര്‍വ വിവാഹം .

പിന്നീട് അദ്ദേഹം എന്നെ മഞ്ഞ മന്ദാരങ്ങള്‍ കൊണ്ട് കോര്‍ത്ത ഉഞ്ഞാല്‍ കണ്ടു .അതില്‍ എന്നെ ഇരുത്തി ആട്ടി .അവിടുന്ന് എന്നെ നക്ഷത്രങ്ങള്‍ കൊണ്ട് പതിപ്പിച്ച ചുവരുകള്‍ ഉള്ള ഒരു മുറിയിലേക്ക് കൊണ്ട് പോയി .അത്ഭുതം!!!എന്റെ കണ്ണുകള്‍ വിടര്‍ന്നു ,ആ മുറി നിറയെ ഇളം നീല കണ്ണുകളും സ്വര്‍ണ മുടികളും ഉള്ള അനേകം പാവകുട്ടികള്‍ .അദ്ദേഹം അവയെ നോക്കി ഒന്ന് പുഞ്ചിരിച്ചു .ഹായ് !!!ആ കുഞ്ഞു കണ്ണുകള്‍ ചിമ്മുന്നു ,അവയെല്ലാം എന്റെ ചുറ്റിനും വന്നു ഓടികളിക്കുന്നു .

അവിടുന്ന് ഞങ്ങള്‍ ഒരു വെണ്ണകല്‍ മണ്ഡപത്തില്‍ എത്തി .അവിടെ സ്വര്‍ണതളികയില്‍ ഇരുന്ന ചിലങ്ക എന്നെ അണിയിച്ചു .സപ്ത സ്വരങ്ങളുടെ വിന്യാസത്തില്‍ ഏതു രാഗവും മീടാവുന്ന സാരംഗി കയ്യില്‍ എടുത്തു പ്രണയ രാഗങ്ങള്‍ മീട്ടി .ആ രാഗാലാപനത്തിനു ഒപ്പം ഏതോ സ്വര്‍ഗീയ ലഹരിയില്‍ ഞാന്‍ മതിമറന്നു ആടി.ഒടുവില്‍ ഒരു അമൃതവര്‍ഷിണി രാഗത്തില്‍ എന്നില്‍ മഴയായി പെയ്യും വരെ .

ആ ദിവ്യാനുഭുതിയില്‍ അങ്ങനെ ലയിക്കവേ ,ഞാന്‍ കേട്ടു കുറേ പരിചിത സ്വരങ്ങള്‍ .മണ്ണാത്തി കിളിയും അടയ്ക്കാ കുരുവിയും മുറ്റത്തെ ചെത്തിയില്‍ ഇരുന്നു കിന്നാരം പറയുന്നു .അടുക്കള ഭാഗത്ത്  കാക്കയും കോഴിയും കുടി കടിപിടി കുടുന്നു .അടുക്കളയില്‍ അമ്മയുടെ ചിരട്ട തവിയും കഞ്ഞികലവും താളം പിടിക്കുന്നുണ്ട് .

ഞാന്‍ കണ്ണുകള്‍ പതിയെ തുറന്നു .പൂക്കളും പാവകുട്ടികളെയും കാണുന്നില്ല .മുകളില്‍ പൊടിപിച്ചു കറങ്ങുന്ന ഫാന്‍ മാത്രം .പെട്ടന്ന് കട്ടിലില്‍ നിന്ന് ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു ഞാന്‍ .'ഇശ്വരാ !!' അനങ്ങാന്‍ പറ്റുന്നില്ലല്ലോ ,.. തുവല്‍ പോലെ പറന്നു നടന്ന എന്റെ ശരീരം ഭാരം കൊണ്ട് അനക്കാന്‍ വയ്യ .ഇപ്പോഴാണ് സ്വപ്നത്തില്‍ നിന്നും യാഥാര്‍ത്ഥ്യം എന്തെന്ന് മനസ്സില്‍ ആക്കുനത് .

കണ്ണുകള്‍ മുറുക്കെ അടച്ചു ഇന്നലെ കണ്ട കാര്യങ്ങള്‍ ഓര്‍ത്തുനോകി .മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് കന്യകമാരായ കുട്ടികളെ ഗന്ധര്‍വന്മാര്‍ വന്നു അവരുടെ പരിശുദ്ധി നശിപ്പിക്കും എന്ന് ,. അയ്യോ ,.. പെട്ടെന്ന് ഒരു നിമിഷം ഞാന്‍ ചുണ്ടിലെ മറുകില്‍ തൊട്ടുനോക്കി ,ഇല്ല ക്ഷതങ്ങള്‍ ഒന്നും ഇല്ലല്ലോ .വെളുത്ത കാലുകള്‍ക്ക് ഇടയില്‍ രക്ത കറയുംഇല്ല .പിന്നെ എന്താണ് എനിക്ക് ഇന്നലെ എന്താണ് സംഭവിച്ചത് ??

ഇന്ദ്രിയ സുഖങ്ങള്‍ക്കും അപ്പുറത്തുള്ള പ്രണയത്തിന്റെ നിര്‍മലമായ അനുഭുതി .അതിന്റെ ലഹരിയില്‍ വീണ്ടും വീണ്ടും അലിയാന്‍ മോഹം ,......










കണ്ണ് 




പിറന്നു ഞാന്‍ നോക്കും മുന്പേ
ലോകം എനെ നോക്കി ലിംഗ നിര്ന്നയതിനായ് 
പെണ്ണ് എന്ന് അറിഞ്ഞതും കാലത്തിന്റെ 
കണ്ണുകള്‍പിന്നെയും പുറകെ പിന്‍തുടര്‍ന്നു

മുന്നാം വയസിലും മകളുടെ മാനം കാക്കാന്‍ 
ഭിതിയാര്‍ന്നു അച്ചന്റെ കണ്ണുകള്‍ കണ്ടു 
മാറിടം ഉയര്‍ന്നപ്പോള്‍ കുട്ടുകാര്‍തന്‍
കണ്ണുകള്‍ ഓടി നടന്നു എന്നില്‍ 

പ്രണയം പകുത്തപ്പോള്‍ കാമുകന്റെ 
കണ്ണുകള്‍ സ്വാര്തതയോടെ നോക്കി 
കതിര്‍ മണ്ഡപത്തില്‍ നിന്നപ്പോഴോ 
ലോകത്തിന്‍ കണ്ണുകള്‍ നോക്കിയെന്‍ 
മേനിയും ,പൊന്നും 

കാന്തന്റെ കണ്ണുകള്‍ പിന്‍തുടര്‍ന്നു 
ലംഘിച്ചുവോ  അവള്‍ പാതിവൃത്യം 
താരട്ടുപാട്ടിനും മുലപ്പാലിനും വേണ്ടി ,
പരതി മക്കള്‍ തന്‍ കണ്ണുകള്‍ 

ഒടുവില്‍ അഗ്നിയില്‍ എരിയുമ്പോഴും
ബന്ധുക്കള്‍ തന്‍ കണ്ണുകള്‍ പരതി ,സ്വത്തിനു .....

ആരും കണ്ടതില്ല എന്‍ കണ്ണുകള്‍ മാത്രം 
അതില്‍ എരിയുന്നെന്‍ ചിന്തകളും ..........




 

അങ്ങിനെ മറ്റു ഒരു പ്രണയ ദിനം കൂടി കടന്നു പോയി ,പ്രിയന് കൊടുക്കാന്‍ എന്റെ മാനസോധ്യാനത്തില്‍ നാട്ടു വളര്‍ത്തിയ ചെമ്പനീര്‍ പൂവ് വിടര്‍ന്നില്ല ,..പ്രണയം വിടരുന്ന സ്നേഹ അക്ഷരങ്ങള്‍ അയക്കാന്‍ മെസ്സേജ് ഓഫര്‍ ചെയ്തില്ല ,..വിളിച്ചു അറിയിക്കാന്‍ നമ്പരും ഇല്ല ,..മിഴിയിണ കൊണ്ട് പ്രണയം അറിയിക്കാന്‍ അവനെ കണ്ടതും ഇല്ല ,...ഒടുവില്‍ മനസ്സില്‍ പ്രണയം മാത്രം ബാക്കി നിറുത്തി കാത്തിരിക്കാം മറ്റൊരു പ്രണയ ദിനത്തിന് ,..പക്ഷെ അവന്‍ ആരാണെന്ന് മാത്രം എനിക്ക് അറിയില്ലല്ലോ ,.ചിലപ്പോ അടുത്ത വര്ഷം അത് കണ്ടുപിടിച്ചു തരുന്ന സൂത്രവും വിപണിയില്‍ ഇറങ്ങുമായിരിക്കാം ,.അത് വരെ കാത്തു ഇരിക്കാം ,..

.                   

പുണ്യവതി



കോലോത്ത് നാട്ടിലെ തോറ്റം പാട്ടിതില്‍ 
പാടിപ്പതിഞ്ഞൊരു പഴംപാട്ടിത് ,

മാണിയോട്ടു ഗുരുകുലം തന്നിലെ 

ബ്രാഹമണ കന്യയാം പുണ്യ വാതിയാം കഥയിതു,..

     

      തൊണ്ടിപ്പഴം പോല്‍ ചുണ്ടുകള്‍ ഉള്ളോള്‍

      ചാട്ടുളി കണ്ണും ,മിന്നല്‍ പിണര്‍ പോല്‍ ,

      ബുദ്ധി ഉള്ളവള്‍ പുണ്യവതി .



വേദങ്ങള്‍ നാലും പഠിച്ച ഓളെ

തര്‍ക്ക ശാസ്ത്രത്തില്‍ വെല്ലാന്‍ ,

മലനാട്ടില്‍ ആണൊരുത്തന്‍ ഇല്ല.



        കേവലം പെണ്ണൊരുത്തി വെല്‍കയോ

        നമ്മെ ? വൈരത്താല്‍ വിറച്ചു പണ്ഡിതര്‍ 

കുട്ടമായ് ചിന്തിച്ചു അഭിനവ ശ്രേഷ്ട്ടര്‍ 

പോരിനായ് വേദിയൊരുക്കി .

വേടന്‍ വിരിച്ച വലയരിയാതെ

പേടമാന്‍ പോല്‍ നിന്നു പുണ്യവതി .

        അതി മധുര തരം ഉളവാകും അനുഭുതി നല്‍കും വേദന ഏതു ?

ഒന്നാം ചോദ്യം അതാരോ തൊടുത്തു 

പുണ്യവതിയോടായി .

         അനുഭുതി നല്‍കും നോവതു പേറ്റുനോവ് ,..

സുസ് മേര മുഖിയായ് നിസ്സംശയം മൊഴിഞ്ഞവള്‍.

         രസങ്ങളില്‍ വച്ചേറ്റം രസമുളവാകും രസമേത്?

കന്യയാം പെണ്ണിനോട് ആരോ ചോദിച്ചു ?

         കാമരസം ,...

ചുണ്ടില്‍ നേര്‍ത്ത ചിരിയോടവള്‍ മൊഴിഞ്ഞു .

        

         ഞെട്ടി വിറച്ചു പൊയ് സദസ്സ് ,

         കണ്ണില്‍ കനലോടാരാഞ്ഞു ?

         കന്യയാം നിന്നില്‍ അനുഭുതി തന്‍ നോവും 

         കാമരസവും നിറഞ്ഞതെങ്ങനെ ?

കന്യയാം എന്നിലെ പരിശുദ്ധിയെ 

വ്രണിതംആക്കിയ ഈ നിമിഷം 

സീതാ ദേവിയും അഹല്യാ ദേവിയും 

മനസ്സാ വരിച്ചു ജീവത്യാഗം ചെയ്യുന്നു .

         എന്ന് മൊഴിഞ്ഞ ആ മന്ദാര പുഷ്പ്പം 

         ബലി കല്ലില്‍ തല തല്ലി ജീവന്‍ വെടിഞ്ഞു ...

         അറിവിലും ആത്മാഭിമാനത്തിലും 

         ആരും നമിക്കും ഈ പെണ്മണി 

         വീരാംഗനയാം പുണ്യവതി



പ്രണയതാളം

  

 

 

വാര്ദ്യകതിന്റെയ് തുരുത്തില് ഒറ്റയ്ക്ക് ഇരിക്കുമ്പോഴും,രജനി തന് മാറില് തല ചായ്ച്ചു കിടക്കുമ്പോഴും
ഞാന് ഇന്നും പറന്നു ഉയരും അതിരുകള് ഇല്ലാത്ത എന്റെ പ്രണയ ആകാശത്തിലേക്ക്,.....
    പ്രണയത്തിന്റെ ആഴവും പരപ്പും അറിയുന്നതിന് മുന്പേ അവന്റെ കൈ വിരല് തുമ്പ് പിടിച്ചു ഞാന് നടന്നു,......
 പുസ്തക താളുകളില് ഒളിപിച്ചു കുട്ടുകാരി കൊണ്ട് തരുന്ന പ്രണയ ലേഘനം രാത്രി ആരും കാണാതെ ഹിസ്റ്ററി ബൂകിന്റെയ്  ഇടയില് വച്ച് വായിക്കും. സ്നേഹം തുലികയിലുടെയ് അക്ഷരങ്ങള് ആയി മാറും,.സുക്ഷിച്ചു വയ്ക്കാന് പറ്റാത്തത് കൊണ്ട് അത് നശിപിക്കുമ്പോള്  മനസ്സില് ഒരു നോവാണ് .മൊബൈല് ഫോണ് വഴി പ്രണയിക്കുന്ന ഈ കാലത്തെ കമിതാക്കള്ക്ക് ലഭിക്കാത്ത ഒരു ഭാഗ്യം ആണ് എനിക്ക് കിട്ടിയ പ്രണയ ലേഖനങ്ങള്.
    ഇടവഴിയിലെ തൊട്ടാവാടിയും നീല കോളാംബി പുക്കളും എന്റെ പ്രണയത്തിനു സാക്ഷികള് ആയിരുന്നു അംബലത്തില് നിന്നും മടങ്ങുമ്പോള് കാത്തു നിന്നിരുന്ന അവനെ ഇലചിന്തില് നിന്നും ചന്ദനം തൊടുവിക്കും. ചന്ദനതിന്റെയ് കുളിര്മയാണോ കൈ വിരലിന്റെതണുപ്പോ  ഇന്നും ആ കുളിര് നെറ്റിയില് മായാതെ നില്ക്കുന്നു     പിന്നേ സയ്ക്കില്ന് മുന്നില് ഇരുന്നു വീടിനടുത് വരെ ഒരു യാത്ര . എന്നും മറക്കാതെ അവന് സമ്മാനിക്കുന്ന ആമബല്പുവില്     ഞങ്ങളുടെ പേര് എഴുതി  പുഴയിലോഴുക്കും.അതിരില്ലാത്ത പുഴയുടെ ഒള്ളങ്ങള് പ്രണയമാം ആ കുഞ്ഞു പുവിനേ വഹിച്ചു     നീങ്ങും .
   ഉത്സവത്തിനു ആനയും കച്ചവടക്കാരും കണ്ണില് നിറയാതെ ഒരു മുഖം തേടി കണ്ണുകള് പായും .ഒടുവില് ആരും കാണാതെ    ഒരു കള്ള ചിരിയും സമ്മാനിക്കും .തിമിര്ത്തു പെയ്യുന്ന മഴയില്  ഒരു കുട കിഴില് നിന്ന് സംസാരിക്കുമ്പോള് ഹൃദയത്തിനും    മഴയ്ക്കും ഒരേ താളം ആയിരുന്നു .സുന്ദരമായ പ്രണയ താളം,...
 മൃത്യു തന് പാശം മുറുകും വരെ ഓര്മയില് ഒരു കുളിര് മഴയാണ് എന്റെ പ്രണയം .ജിവിതത്തില് ആസുര താളങ്ങള് തിമിര്ത്തു  ആടുമ്പോള് ഓര്മയില് ഒരു കുഞ്ഞു മഴതുള്ളിയായ് കുളിരേകുന്നു എന് പ്രണയ താളം,..
.

 

 

ജീവിത യാഥാര്‍ത്യങ്ങള്‍ മൌനത്തിന്റെ തടവറയിലേക്ക് വലിച്ചു എറിയുമ്പോള്‍ നഷ്ട്ടം ആകുന്നതു ജീവിതത്തിലെ ഓരോ നല്ല നിമിഷങ്ങള്‍ ആണ് .പിന്നിട്ട വഴികള്‍ ഓരോന്നും വിദൂരം ആയി കഴിയുമ്പോള്‍ പിരിയാന്‍ വിസമ്മതിക്കാത്തത് ഒന്ന് മാത്രം ...ഓര്മ ... പിന്നീട് ഉള്ളത് ഓര്‍മയുടെ സ്വപ്ന തീരത്ത്‌ കൂടി ഉള്ള വെറും ഒരു സഞ്ചാരം മാത്രം .ഓരോ നിമിഷവും മരണത്തിലേക്ക് നടന്നു അടുക്കുന്ന ജീവിത യാത്രയില്‍ ഓര്‍മ്മകള്‍ മാത്രം ഏറ്റവും പ്രിയങ്കരം ..ഓര്‍മകള്‍ക്ക് ഒരു ഭാഷ ഉണ്ടോ ?ഉണ്ട് . അത് മൌനത്തിന്റെ ഭാഷ തന്നെ . കാല ചക്രത്തിന്റെ ഗതിക്കു ഏതിരെ തുഴയാന്‍ ഉള്ള ഒരു തോണി മാത്രം ആണ് ഓര്മ ...ജീവിതത്തിന്റെ ഉയര്‍ച്ചയുടെയും താഴ്ച്ചയുടെയും നാളുകളില്‍ എന്റെ കൂടെ ഉണ്ടായതും കുറെ ഓര്‍മ്മകള്‍ മാത്രം,... ചില ഓര്‍മ്മകള്‍ ഈയാം പാറ്റകളെ പോലെ ആണ് ,വെളിച്ചത്തിലേക്ക് ഉയര്‍ന്നു പറക്കാന്‍ ശ്രമിക്കുമ്പോഴും ചിറകറ്റു താഴെ വീഴുന്നു .ഓര്‍മ്മകള്‍ കരള്‍ ചോര ചിന്തിയാലും ഓര്‍ക്കുവാന്‍ ഏറെ ഇഷ്ട്ടം ,.. എന്ന് ഏതോ കവി പാടിയിട്ടുണ്ട് ,...ഓര്‍മ്മകള്‍ മറഞ്ഞ്പോയ ഒരു കാലത്ത് ഭ്രാന്തി '',.. എന്നും എന്നെ ചിലര്‍ വിളിച്ചു ,..പക്ഷെ ആ ഓര്‍മകളെ തിരികെ കൊണ്ട് വന്നു ഓര്‍മകളില്‍ ജീവിക്കുമ്പോള്‍ ഇന്നും ഞാന്‍ ഭ്രാന്തി ''.. എന്നവിളി കേള്‍ക്കുന്നു ,..നിനക്ക് വേണ്ടി മാത്രം ,....ഓര്‍മകളില്‍  എന്നും ചിരിക്കുന്ന പൂവ് ,...

 

 

 

 

പേറ്റുനോവ്

 

ശതമാന കണക്കു നിരത്തി സമത്വതിനായ്.

പോരാടും അംഗനമാരെ,നിങ്ങളറിഞ്ഞില്ലേ?
തെരുവിന്‍ ഒരു പെണ്ണിന്‍റെ പേറ്റുനോവ്.

ഉയര്‍ന്നു നില്‍ക്കും രാജസൌധതിന്‍ അരികില്‍
കിടന്നു ഞാനും തെരുവാകും ഈറ്റില്ല പുരയില്‍
ഇല്ല ഒരു കാതും കേള്‍ക്കാന്‍ ഈ രോദനം.

ഇല്ല ഒരു കണ്ണും കാണാന്‍ ഈ കാഴ്ചയും
ഇല്ല ഒരു പതിച്ചിയും , എന്‍ ജീവരക്തം,

എങ്കിലും അതില്‍ തെളിയുന്നെന്‍ ജന്മപുണ്യം
അമ്മിഞ്ഞപ്പാല്‍ നുകരും മുന്‍പേ
ഈ മാറില്‍ ചൂടെല്ക്കും മുപേ,കുഞ്ഞേ ,

മിഴികള്‍ അടയുന്നു ഈ മാതാവിന്‍റെ,

ആര് ഏറ്റു വാങ്ങുമെന്‍ മണിക്കുഞ്ഞിനെ

പഞ്ചഭൂതങ്ങള്‍ സാക്ഷിയായ് ലോകമേ
നല്‍കുന്നു എന്‍ കുഞ്ഞിനെ
നാളേക്ക് ആയിതാ മറ്റൊരു പെണ് പിറവി
കാലം നല്‍കും നിനക്കായ്‌ നാളെ ഒരു നോവ്‌.

എന്‍റെ പ്രാണന്റെ നോവം പേറ്റുനോവ്.

(ഡല്‍ഹിയിലെ തെരുവില്‍ ഒരു കുഞ്ഞിന്ജന്മം നല്‍കി
 
മരണമടഞ്ഞ ആ സ്ത്രീക്ക് വേണ്ടി.ചിന്തിക്കു ഒരു നിമിഷം )












തനിച്ച്

ആരും പറയാത്ത നേര് ,പക്ഷെ
മണ്ണില്‍ ഇതുതാനല്ലയോ സത്യം
പൊക്കിള്‍ക്കൊടി മുറിഞ്ഞൊരു കാലം മുതല്‍ ,
ഒരു പിടി ചാരം ആകും വരേയ്ക്കും ,
മണ്ണില്‍ തനിച്ചാണ് മര്‍ത്യജന്മം .
  ഒരു കുടന്ന പുവിലും ഓരോ പുവും തനിച്ചല്ലേ
  ഏഴു വര്‍ണങ്ങള്‍ ചാലിച്ച മാരിവില്ലില്‍
  ഓരോ നിറവും തനിച്ചല്ലേ ?
 ഭുമി മാതാവിന്‍ ഞരന്ബുകള്‍ പോല്‍ ഈ
ഓരോ പുഴയും തനിച്ചല്ലേ ?
ചൊരിയുമി പേമാരിയില്‍ ഓരോ
മഴത്തുള്ളിയും തനിച്ചല്ലേ ?
കുട്ടത്തില്‍ ചിലപ്പോള്‍ ഞാനും തനിച്ചാണ്
ഇരുണ്ട മുറിയും ,പതിഞ്ഞ ശബ്ദതവും
എന്നില്‍ നിറയുമ്പോള്‍ ഓര്‍ക്കുന്നു ഞാനും
തനിച്ചാണ് ...........





ഭൂമി തന്‍റെ അച്ചുതണ്ടില്‍ കറങ്ങുമ്പോള്‍ പുലരികള്‍ വീണ്ടും പിറക്കുന്നു
അങ്ങനെ ഒരു പ്രഭാതത്തില്‍ ഉറക്കെ കരഞ്ഞുകൊണ്ട്‌ ഞാനും ഈ ലോകത്തിലെ ഒരു അംഗമായി പുലരിയിലെ ഇല തുമ്പിലെ
കുഞ്ഞുമഞ്ഞുതുള്ളി പോലെ ഞാന്‍ ലാളിക്കപ്പെട്ടു.
പട്ടുപാവാടയും പൂത്തുമ്പിയും അടങ്ങുന്ന എന്‍റെ ലോകത്ത് ഞാന്‍
ഒരു കുഞ്ഞുതുംബിയായി പറന്നു നടന്നു. പുതുമഴയില്‍ മാനത്ത് തെളിഞ്ഞ മാരിവില്ലിനെ കാണാന്‍ ഇടവഴിയിലുടെ
ഓടിയ ഞാന്‍ തിരികെ എത്തിയത്
നാലുകെട്ടിലെ പടിഞ്ഞാറേ മുറിയിലെ ജനലിനടുത്തുള്ള കട്ടിലിലാണ്.
പിന്നീട് എന്‍റെ ലോകം നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി.
ജാലകങ്ങള്‍ക്കപ്പുറം മറ്റൊരു ലോകം ഉള്ളതായി ഞാന്‍ അറിഞ്ഞിരുന്നില്ല. ജാലകവും അത് എന്നോട് പറഞ്ഞില്ല.
പുലരികള്‍ ജാലകങ്ങള്‍ക്കിടയിലൂടെ വന്നു വിളിക്കുമ്പോഴും
അസ്തമിക്കുന്ന ഒരു സുര്യനെ ഞാന്‍ സ്നേഹിച്ചിരുന്നു.
ഇന്നത്തെ പകലിനോട് യാത്ര ചൊല്ലി വീണ്ടും പ്രഭാതം വന്നണയുന്നു. ഞാനും
ചിതലരിച്ച എന്‍റെ ജാലകവും മാറ്റങ്ങള്‍ക്കു ഇടം
കൊടുക്കാതെ നില്‍ക്കുന്നു.






മലയാളത്തിന്റെ സ്വന്തം രുചികള്‍ ..
ഏതു നാട്ടില്‍ പോയാലും സ്വന്തം നാടും ,നമ്മുടെ ഭക്ഷണത്തിന്റെ രുചിയും ഓര്‍ക്കാത്തവര്‍ ആരും ഉണ്ടാവില്ല .അമ്മയുടെ നാടന്‍ ഭക്ഷണത്തിന്റെ ആ സ്വാദ് മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരം കുടി ആണ് .ആ രുചികളെ നമുക്ക് ഒന്ന് കുടി ഓര്‍ക്കാം
കപ്പയും മിന്കറിയും


 

 

നല്ലത് പോലെ വെന്ത നാടന്‍ കപ്പയും മത്തിക്കറിയും ,ആഹാ ,......എന്താ സ്വാദ് .കാ‍ന്താരി മുളക് ചമ്മന്തിയും കപ്പയുടെ ഒരു കുട്ടുകാരന്‍ ആണേ ,..
കടുമാങ്ങാ അച്ചാര്‍ 


 

 

ഇളം പ്രായത്തില്‍ ഉള്ള മാങ്ങകള്‍ പറിച്ചു മണ്‍ ഭരണിയില്‍ ഇട്ടു വയ്ച്ചു ഉണ്ടാക്കുന്ന അച്ചാര്‍ ഒരു വര്‍ഷത്തിനു ശേഷം പുറത്തെടുക്കുന്നു ,ഹായ് ,........രാവിലെ കഞ്ഞിക്കു വേറെ എന്ത് വേണം .നമ്മുടെ കടുമാങ്ങാ അച്ചാര്‍ നോട് മത്സരിക്കാന്‍ വേറെ ഏതു വിഭവം ഉണ്ട് .
ചെമ്മീനും മാങ്ങാക്കറിയും




 ചക്കയുടെ കാലം ആയാല്‍ പിന്നെ ചക്ക കുരുവും മാങ്ങയും ഉണക്ക ചെമ്മീനും ഇട്ടു വയ്ക്കുന്ന കറിയുടെ രുചി നാവില്‍ നിന്നും പോകുമോ മരിക്കുവോളം .
ചമ്മന്തി 



 തേങ്ങയും ,ചുവന്ന ഉള്ളിയും ,വറ്റല്‍ മുളകും ,തിക്കനലില്‍ ചുട്ടു എടുത്തു ,ഉപ്പും പുളിയും ചേര്‍ത്ത് അമ്മിക്കല്ലില്‍ വച്ച് അരച്ച് എടുത്തു അതില്‍ അല്‍പ്പം വെളിച്ചെണ്ണയും ചേര്‍ത്ത് ഉപയോഗിക്കുക .ഒരു പഴമയുടെ സ്വാദ് നാവില്‍ വരുന്നില്ലേ
ഇല അട 



 വൈകുന്നേരങ്ങളില്‍ പള്ളിക്കുടത്തില്‍ നിന്നും വരുമ്പോള്‍ അമ്മ വാഴ ഇലയില്‍ ശര്‍ക്കരയും മാവും  ചേര്‍ത്ത് ഒട്ടു കലത്തില്‍ ചുട്ടു എടുക്കുക്ക അട നല്ല ചുടോടെ കഴിക്കാന്‍ എന്താ സ്വാദ് ,..ആ ഇലയുടെ ഒരു പ്രത്യേക ഗന്ധം ഓര്‍മകളെ പുറകിലോട്ടു കൊണ്ട് പോകുന്നു ......

 

 

 

 

 

കാശിതുബപൂവ്   




                                                              


കത്തിച്ചു വച്ച നില വിളക്കിന്അടുത്ത് ഇല ചിന്തില്‍ ഉപ്പും ,പുളിയും എടുത്തു വച്ചു.മറ്റൊരു ഇലയില്‍ വയമ്പ് അരച്ചതും ചന്ദനവും ,
കുളി കഴിഞ്ഞു വന്നു കസവ് മുണ്ട് ഉടുത്തു മനു ഏട്ടന്‍ വിളിച്ചു , 'ശ്രീജേ,............മോളെ എടുത്തു കൊണ്ട് വാ .
ഇത്ര ദിവസവും സുഖം ആയി ഉറങ്ങി ഇരുന്നസമയത്ത് ആരൊക്കെ ആണോ ആവോ എന്നെ എടുത്തു കൊണ്ട് നടക്കുന്നത് എന്നാ ഭാവത്തില്‍ കുഞ്ഞി കണ്ണ് തുറന്നു നോക്കുന്നുണ്ട് മോള്‍ .
മോളെ എടുത്തു ഏട്ടന്‍ മടിയില്‍ കിടത്തി ചടങ്ങുകള്‍ പ്രകാരം മോളുടെ നാവില്‍ ഉപ്പും പുളിയും തേച്ചു .പേരുമണി മണി കോര്‍ത്ത കറുത്ത ചരട് അവളുടെ അരയില്‍ കെട്ടി .പിന്നെ ഇടതു ചെവിയില്‍ വെറ്റില ചേര്‍ത്ത് അടച്ചു പിടിച്ചു വലതു ചെവിയില്‍ മുന്ന് വട്ടം പേര് വിളിച്ചു ,മാളവിക ....മാളവിക ....മാളവിക .ഒപ്പം മനു ഏട്ടന്‍ എന്നെ നോക്കി .ആ നിമിഷം എന്റെ കണ്ണ് നിറഞ്ഞിരുന്നു .ഒപ്പം എന്റെ മനസു മന്ത്രിച്ചു ,'മാളു '...............എന്റെ മാളു .
ആരായിരുന്നു എനിക്ക് മാളു ?........കുട്ടുകുടാന്‍ പഠിച്ച നാള്‍ മുതല്‍ കൈ കോര്‍ത്ത്‌ നടന്ന എന്റെ പ്രിയ കുട്ടുകാരി ,...
കാശി തുമ്പപൂവ്‌ പോലെ സുന്ദരി .
  ശബ്ദങ്ങള്‍ ഇല്ലാത്ത ലോകത്ത് അവളുടെ പുരികക്കൊടിയുടെ അനക്കവും ,ചുണ്ടിലെ ചിരിയും എനിക്ക് ഭാഷ ആയിരുന്നു.
ഡാന്‍സ് ക്ലാസിലെ സംഗീത അദ്ധ്യാപകന്‍ ആയിരുന്ന മനു ഏട്ടന്‍ മാളുവിനെ കുറിച്ച് ആശ്ചര്യത്തോടെ പറയുമായിരുന്നു ,..'
           'ശ്രീജേ ........ നീ കണ്ടു പഠിക്ക്ഇതാണ് കഴിവ് .
ആ വാക്കുകളില്‍ കുടുതല്‍ സന്ദോഷം എനിക്കായിരുന്നു .പ്രകൃതിയിലെ ചില മാറ്റങ്ങളില്‍ എന്റെ കാശി തുമ്പപൂവ്‌ കൊഴിഞ്ഞു പൊയ് ,.................എന്നില്‍ നിന്ന് ........
വിരുന്നുകാര്‍ എല്ലാരും പൊയ് ..മോളുടെ അടുത്ത് ഏട്ടന്‍ കിടക്കുന്നുണ്ട് .പാവം ഉറക്കം ആയെന്നു തോനുന്നു .ഞാന്‍ കട്ടിലില്‍ നിന്നും കുറച്ചു മുകളിലോട്ടു കയറി തലയിണ ചുവരില്‍ ചാരി വച്ചു കിടന്നു .ഓര്‍മ്മകള്‍ വിട്ടു പോകുന്നില്ല ..വെറുതെ മോളുടെ കുഞ്ഞു കൈക്കുള്ളില്‍ എന്റെ വിരല്‍ വച്ചു .പണ്ട് ഞങ്ങള്‍ കൈ പിടിച്ചു നടന്ന പോലെ .
"മോള് ചെറുതായി ഒന്ന് ചിണുങ്ങി "ഒപ്പം മനു ഏട്ടന്‍ തിരിഞ്ഞു ചോദിച്ചു .
.....'നീ ഉറങ്ങി ഇല്ലേ ?ഇത് വരെ ',............
എന്റെ കയ്യില്‍ തലോടിക്കൊണ്ട് ഏട്ടന്‍ പറഞ്ഞു 'സാരമില്ലാടാ ,..പോട്ടെ നീ ഉറങ്ങാന്‍ നോക്ക് '............
മനസ്സില്‍ അറിയാതെ ഇശ്വരനെ വിളിച്ചു പൊയ് ,..ദൈവമേ ഞാന്‍ മനസ്സില്‍ വിചാരിച്ചത് എന്താന്നു എങ്ങനെ ഏട്ടന്‍ അറിഞ്ഞു .
ഇതുപോലെ ഒരു നിമിഷം മാത്രം എന്റെ തുംബപൂവിന്റെ മനസ് എന്റെ കൈ വിട്ടു പോയിരുന്നു ,അന്ന് അത് മനസ്സില്‍ ആക്കാന്‍ സാധിച്ചിരുന്നു എങ്കില്‍ .................ഇന്നും ആ കാശിതുംബപൂവ്വിരിഞ്ഞു തന്നെ നില്‍ക്കുമായിരുന്നു ,..


 

 




                                                                  
          


ഉമ്മറത്തെ സംഭാഷണം ആരോഗ്യപ്രശനങ്ങള്‍ കഴിഞ്ഞു ഇപ്പോള്‍ അന്താരാഷ്‌ട്ര രാഷ്ട്രീയ ചര്‍ച്ചയില്‍ എത്തി ,. "ഹോ ,ഇവര്‍ക്ക് ഒക്കെ ഒന്ന് വീട്ടില്‍ പൊയ്ക്കുടെ ? ' എന്ന് ഞാന്‍ മനസില്‍ ഓര്‍ത്തു.ഉണ്ണി മാമന്റെ സുഹൃത്തുക്കള്‍ ആണ് അവര്‍ ,പാവം മാമന്‍ അര്‍ബുദം ബാധിച്ചു വേദനയുടെ ലോകത്തും .
       ഇനി ഇപ്പൊ എന്താ ചെയ്യാ ,പതിയെ അടുക്കള വരെ ഒന്ന് പൊയ് നോക്കിയാലോ ? അവിടെയും തിരക്കാണ് ,വരുന്നവര്‍ക്ക് ചായയും ,അമ്മാവന്റെ കഷായ കലവും ആയി അടുപ്പ് എപ്പോഴും കത്തുന്നുണ്ടാവും ,ആഹാ ,..ഇവിടെ ഉണിനു ഉള്ള കറിക്ക് അറിയുകയാണ് ഉഷ ചിറ്റ.അല്ലാ;അമ്മ ഇത് എന്താ പരിപാടി ?തൈര് കടയുന്നു ,പണ്ട് മുത്തശ്ശി ചെയ്തു കണ്ടിട്ടുള്ളതാണ് .മന്കലത്തില്‍ കടകോല്‍ ഇളകുന്ന അതെ താളത്തില്‍ അമ്മ ദേഷ്യപ്പെടുന്നുണ്ട് .
           'അങ്ങേര്‍ക്കു നാട്ടില്‍ വന്നപ്പോ ഒരു പൂതി ,സംഭാരം കുടിക്കണം എന്നെ ,.അതും തൈര് കടഞ്ഞു എടുത്ത മോര് തന്നെ വേണം ,ഇത് എന്താ മദ്രാസില്‍ എങ്ങും തൈര് കിട്ടാഞ്ഞിട്ടാണോ ? വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍ .....

ഇളം മഞ്ഞ നിറത്തില്‍ വെണ്ണ വരുന്നത് കാണാന്‍ നല്ല രസം .പണ്ട് മുത്തശ്ശി പ്ലാവില കൊണ്ട് മാടി എടുത്തു തരുമായിരുന്നു വാ ... കാര്‍ത്തൂ ,വെറുതെ നില്‍ക്കാതെ വന്നു ചിറ്റയെ ഒന്ന് സഹായിച്ചേ ,..നല്ല അവിയല്‍ ഉണ്ടാക്കാന്‍ പഠിപിക്കാം,

കാര്‍ത്തിക എന്നാ എന്റെ പേര് 'കാര്‍ത്തൂ ' എന്ന് വിളിക്കുമ്പോള്‍ നല്ല രസം കേള്‍ക്കാന്‍ ,കാരറ്റിന്റെഒരു ചെറിയ കഷ്ണം കുനിഞ്ഞു എടുത്തു ചിറ്റയെ ഒന്ന് ചിരിച്ചു കൊണ്ട് നിന്നു

ഗീത ചേച്ചി ,..മദ്രാസില്‍ ഒക്കെ താമസം ആക്കിയിട്ടും ഈ കുട്ടി എന്താ ഇപ്പോഴും ഇങ്ങനെ ?ചിറ്റയുടെ വക ചോദ്യം ..

എന്റെ ഉഷേ ,...അതൊന്നും പറയണ്ട ;
നമുടെ അച്ഛനും അമ്മയും ,ഉണ്ണിയും കൂടി വളര്‍ത്തിയത്‌ അല്ലെ ,പിന്നെ പോരാത്തതിന് അവള്‍ടെ അച്ഛനും .കാര്‍ത്തിക് മോന് ഒരു ബൈക്ക് വാങ്ങി കൊടുക്കാന്‍ പറഞ്ഞിട്ട് ഇത് വരെ ആള് ,ങേ ,.ഹേ..എവിടെ കേള്‍ക്കാന്‍ .എടുത്താല്‍ പൊന്താത്ത കുറെ പുസ്തകങ്ങള്‍ കൊണ്ട് കൊടുത്തോളും ,അതീന്നു കണ്ണ് എടുത്താല്‍ അല്ലെ മനുഷ്യന്മാരെ കാണു.നാളെ ഒരുത്തന്റെ കൂടെ ഇറക്കി വിടെണ്ടാതാ ...പയ്യന്റെ വീട്ടുകാര്‍ 'എന്നെ ' കുറ്റം പറയു ..ഇതിനു ഒരു മറുപിടി ഉണ്ട് ഓള്‍ടെ അച്ഛന് കേള്കണോ ഉഷയ്ക്ക് ?

 'നാട്ടില്‍ കതിരും പതിരും തിരിച്ചു അറിയുന്ന നല്ല മണ്ണിന്റെ മണംഉള്ള കൃഷിക്കാരെ കിട്ടും എന്റെ മോള്‍ക്ക്‌ '

     ദൈവമേ '.......ഇവിടെ രംഗം വഷളാവുകയാണ് ,ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ല ,ഞാന്‍ ഗോവണി കയറി ,മുകളില്‍ മുത്തശ്ശന്റെ മുറി ഉണ്ട് ,അടുത്തു തന്നെ ഉണ്ണി മാമന്റെ പുസ്തകങ്ങള്‍ ഇരിക്കുന്ന മുറിയും ,ഒന്ന് പൊയ് നോക്കാം .ഇത് തുറക്കാന്‍ പറ്റുന്നില്ലലോ? പൂട്ടിയിട്ടുണ്ടാകുമോ ?ഇല്ലല്ലോ ,...ഒന്നുടെ ശക്തി ആയി തള്ളി ഞാന്‍ ,ആ ആക്കത്തിനു ഒപ്പം ഞാനും അകത്തേക്ക് വീഴാന്‍ പോയി . തുരുബിച്ച ഫാന്‍ ഒന്ന് ഇടാന്‍ നോക്കി ഞാന്‍ ,'അയ്യോ '....... വേണ്ട ,അതിന്റെ ശബ്ദം കേട്ടിട്ട് പേടി ആവുന്നു .മുറി ആകെ പൊടി ആണ് ..ഉണ്ണി മാമന്റെ അലമാരയില്‍ ദസ് കാപിറ്റലും,ഏണസ്റ്റോ ചെഗ് വേരയും,മാക്സിം ഗോര്‍ക്കി ,സഫ്ദര്‍ ഹാഷ്മി എന്നിങ്ങനെ സൈമണ്‍ ബ്രിട്ടോ വരെ ,..അപ്പുറത്ത് രാമായണവും ,ലളിതാ സഹസ്രനാമവും ,അഷ്ട്ടാങ്ങഹൃദയവും ,വെറുതെ ഒന്ന് കണ്ണ് ഓടിച്ചു നോക്കി .എത്ര നേരം അവിടെ അങ്ങിനെ ഇരുന്നു എന്നറിയില്ല .
         കാര്‍ത്തൂ '...........ഈ കുട്ടി എന്ത് എടുകുവാ അവിടെ ഒറ്റയ്ക്ക് ,ഉഷ ചിറ്റ വിളികുന്നുണ്ട് താഴെ നിന്നു .വാ ..കുട്ടി ,മാമന്‍ വിളിക്കുന്നു ,ഒപ്പം ഇരുന്നു ഊണ് കഴിക്കാന്‍ ,വാ വേഗം ..

  നായകന്മാരോട് പിന്നെ വരാം എന്ന് പറഞ്ഞു ഞാനും ഗോവണി ഇറങ്ങി ......


 

 

കേരള സംഗീതം കേട്ടതും കേള്‍ക്കേണ്ടതും. ഞരളത്ത് ഹരിഗോവിന്ദന്‍  

 

                            

                                

കേരളീയ സംസ്ക്കാരത്തിന്റെ തനതുഭാഗവും ശ്രവണ സുന്ദരവുമായ കൊട്ടിപ്പാടി സേവ എന്ന് വിളിക്കുന്ന സോപാന സംഗീതത്തെ  കുറിച്ചുള്ള ഉള്ള ഒരു ഗ്രന്ഥം ആണ് ഇത് .
  കാര്യമായ പഠനങ്ങളോ ,ഗവേഷണങ്ങലോ നടന്നിട്ടില്ലാത്ത കേരളീയ സംഗീതത്തെ കുറിച്ച് ഹരിഗോവിന്ദന്‍ ഗഹനമായ ഒരു അന്വേഷണമാണ് നടത്തിയിട്ടുള്ളത് ,സാമവേദത്തില്‍ നിന്നും അല്ല സന്ഗീടഹത്തിന്റെ ഉത്ഭവം ,മറിച്ച്ഈ പ്രപഞ്ചത്തോളം തന്നെ പഴക്കം ഉണ്ട് എന്നാണു അദ്ദേഹം പറയുന്നത് .
മനുഷ്യന്‍ ആയി പിറന്ന ആര്‍ക്കും ഏതു കലയും വഴങ്ങും ,സംഗീതം ഒരു പ്രത്യേക ജന വിഭാഗത്തിന്റെ അവകാശം അല്ല എന്ന് അദ്ദേഹം വാദിക്കുന്നു .നിരവാദി രാഗങ്ങളും ,മലയാള ദേശത്തു മാത്രം ഉപയോഗിക്കുന്ന ,ലക്ഷ്മി ,മര്‍മം .കാരിക എന്നീ രാഗങ്ങളും ഇതില്‍ വിവരിക്കുന്നു .
   കഥകളി ,മോഹിനിയാട്ടം ,കൂടിയാട്ടം ,എന്നീ കലകളില്‍ കേരളീയ സംഗീതം ആണോ ഉപയോഗിക്കുന്നത് എന്നറിയാന്‍ രസകരം ആയ പരിശോധന ഹരിഗോവിന്ദന്‍ നടത്തിയിട്ടുണ്ട് .
കേരളീയ സംഗീതത്തിന് സ്വാതിതിരുനാളില്‍ നിന്ന് പോലും യാതൊരു പ്രോത്സാഹനവും ഉണ്ടായിട്ടില്ലെന്ന് ശക്തമായ ഭാഷയില്‍ അദ്ദേഹം പ്രതികരിക്കുന്നു .കൊട്ടിപ്പാടി സേവക്കാരുടെ ഗമകങ്ങള്‍ ,രാഗതാളങ്ങള്‍ ,വാദ്യങ്ങള്‍ ഇവയും വിവരിക്കുന്നു .
  ചരിത്രം ,മതം ,സമുദായം ,ഭാഷ ,ഭൂമിശാസ്ത്രം ,തുടങ്ങിയ ശാഖകളിലൂടെ ഹരിഗോവിന്ദന്റെ സംഗീത യാത്ര വായനക്കാരില്‍ രസകരമായ ഒരു അനുഭവം ആകും .
                                                                                                                                                              [പുസ്തക പരിചയം ]






എന്നിലെ തേവി





കൊളുത്തി വച്ചിരിക്കുന്ന നിലവിളക്കിലേക്ക് നോക്കി ,വലത്തേ കൈ നെഞ്ചോടു ചേര്‍ത്തു ഗുരുക്കന്മാരേയും ,പൂര്‍വികരെയും മനസ്സില്‍ ധ്യാനിച്ച്‌ തഴപ്പായ നിവര്‍ത്തി ഇട്ട് ഞാന്‍ അതില്‍ നിവര്‍ന്നു കിടന്നു .അരികില്‍ ചായ കുട്ടുകളുമായി രാമേട്ടനും ഇരുന്നു .
എന്റെ ദേഹത്ത് ഒന്ന് തൊട്ട് വണങ്ങി .ചായ കുട്ടുകള്‍ ചാലിച്ച് തുടങ്ങി രാമേട്ടന്‍ .നെയ്‌ വിളക്കിന്റെ പുക ഓടിന്റെ കഷ്ണങ്ങളില്‍ കരിപിടിപ്പിച്ചു വെളിച്ചെണ്ണയില്‍ ചാലിച്ച് മഷി ഉണ്ടാക്കി ചയില്യവും മനയോലയും മഷിയും ഉപയോഗിച്ച് മുഖത്തെഴുത്ത്‌ ആരംഭിച്ചു . ഇനി ഒന്ന് പതിയെ മയങ്ങാന്‍ ഉള്ള സമയം ഉണ്ട് .
വിശ്വാ ,..രാമേട്ടന്റെ പതിയെ ഉള്ള വിളികേട്ടാണ് ഞാന്‍ കണ്ണുതുറന്നത് . 'മുഖത്തെഴുത്ത്‌ കഴിഞ്ഞു എഴുന്നേല്‍ക്ക് വിശ്വാ ,..' രാമേട്ടന്‍ വിളിച്ചു .
എഴുന്നേറ്റു നിന്ന് ഒറ്റമുണ്ട് തറ്റുടുത്തു പിന്നെ അവിടെ കിടന്ന കസേരയില്‍ ഇരുന്നു .കൈ ചമയങ്ങള്‍ ആയ കടകം ,ചുടകം,പൂത്തണ്ട ഇവ അണിഞ്ഞു .കാലില്‍ പറ്റും പാടകവും ചിലമ്പും  അണിഞ്ഞു .ദേവന്മാരുടെ കിരീടത്തിനു തുല്യം ആയ മുടിയണിഞ്ഞു.ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായപ്പോള്‍ ആരോ ഒരു ദര്‍പ്പണം കയ്യില്‍ തന്നു ,ഒപ്പം കര്‍മി എന്റെ നേരെ അരിയെരിഞ്ഞു.കണ്ണാടിയില്‍ ഒന്നുകുടെ നോക്കി ഞാന്‍ ,ഇപ്പൊ ഞാന്‍ ഇല്ല .എന്നില്‍ ദേവാംശം വന്നിരിക്കുന്നു ഇപ്പൊ ഞാന്‍ ഭഗവതിയാണ് .
ന്റെ പൊന്നു മക്കളെ ....
ഗുണം വരും ........
നിലപാട് തറയ്ക്ക് ചുറ്റും ഒന്ന് വലത്ത് വച്ച് ,വീണ്ടും തിരികെ വന്നു ഇരുന്നു ,ഭക്ത ജനങള്‍ക്ക് കുറി കൊടുത്തു, രോഗ പീഡകള്‍ മാറാനുള്ള മരുന്നാണ് ഇത് .ഭക്തരുടെ വിഷമങ്ങള്‍ക്കും ആവശ്യങ്ങളും ദേവി 'ഗുണം വരും' എന്ന്   അനുഗ്രഹം നല്‍കി ,കര്‍മിയോടും കോമരത്തോടും ഭക്ത ജനങ്ങളോടും ആത്മം കൊടുക്കട്ടെ എന്ന് ചോദിച്ചു ദേവതാ ചൈതന്യം തിരികെ കൊടുത്തു മുടിയഴിച്ചു.
ഇപ്പൊ ഞാന്‍ വെറും വിശ്വന്‍ ആയി .ഇനി അടുത്ത കളിആട്ടക്കാലം കാലം വരെ വെറും മനുഷ്യക്കോലം ,..
പ്രശ്സ്ത്ത്നായ കളിആട്ടക്കാരന്റെ മകന്‍ ആയിരുന്നിട്ടും എന്തെ അന്തിത്തിരി വെക്കുന്ന കാവുകളില്‍ ഒന്നും എന്നെ ആടാന്‍ വിളിക്കാറില്ല ആരും ,കാരണം തേടി അധികം അലയാറില്ല ,..ഞരമ്പുകളില്‍ വിപ്ലവവും ,പ്രണയവും തീപിടിച്ച കാലത്ത് ഒരു മുസ്ലിം പെണ്‍കുട്ടിയെ വേളി കഴിച്ചു ,ദൈവം ആവേണ്ടാവന്‍ അന്തിയുറങ്ങുന്നത് ഒരു മേത്തചിയുടെ കൂടെ ,നാട്ടുകാര്‍ വിളിച്ചു പറഞ്ഞു ,.

തീചാമുണ്ടി കെട്ടിയ ,അച്ഛന്റെ നെഞ്ചിലെ ച്ചുടിനെക്കാള്‍ കനലെരിയുന്നുന്ദ് ഇന്ന് എന്റെ നെഞ്ചില്‍ ,..ദേവിയായ് വന്നു ഭക്തര്‍ക്ക്‌ രോഗം മാറാനും ,അടുത്ത ആണ്ടില്‍ ഒരു ഉണ്നിയുണ്ടാവും എന്ന് അനുഗ്രഹം നല്‍കുന്ന തെയ്യക്കാരന് ഈ അനുഗ്രഹങ്ങള്‍ നല്‍കാന്‍ ഏതു തേവിയാണ് ഉള്ളത് ,..കാര്‍ന്നോന്മാരുടെ ശാപം എന്ന് കുടുംബക്കാര്‍ പറയുന്നു .എന്നാലും കുറച്ചു നേരത്തേക് എങ്കിലും ദൈവം ആയി മക്കളുടെ വിഷമങ്ങള്‍ മാറ്റാന്‍ സാധിക്കുന്നുണ്ടല്ലോ അത് മതി ,..അധികാര പെരുമയ്ക്ക് മേല്‍ കീഴാളരുടെ ആധിപത്യം ,.
കെട്ടും ഭാണ്ടവും മുറുക്കി അടുത്ത തെയ്യക്കാലം വരെ ഒരു മടക്കം ,...











സ്പന്ദിക്കുന്ന കുഴിമാടം 


അകലെയാണെങ്കിലും അറിയാത്ത കൂട്ടുകാരാ അറിയുന്നു നിന്‍ ദേഹവിയോഗം
മലോകരന്യോന്യം ചിന്തിയ ചോരയ്ക്ക് ദുരിതം വഹിച്ച കുരുന്നുകള്‍ നിങ്ങള്‍
അക്ഷരപ്പിച്ച നടക്കുന്ന നിങ്ങള്‍ തന്‍ പാദങ്ങള്‍ ഇടറുന്നത് ഈ യുദ്ധഭൂവിന്‍
മിന്നാമിനുങ്ങും പൂത്തുമ്പിയും കാണേണ്ട
കണ്‍കളില്‍ കാണുന്നതോ ഉഗ്രസ്പോടനങ്ങള്‍
അറിവിന്‍റെ ആദ്യാക്ഷരം കുറിക്കേണ്ട കൈകള്‍ ഇന്ന്
അന്നതിനായ് നീട്ടുന്നു വിടരും മുന്പേ കൊഴിഞ്ഞ പൂമുട്ടേ
നിനക്കായ്‌ സമര്‍പ്പിക്കുന്നീ മിഴിനീര്‍പൂക്കള്‍
എന്‍ ഹൃദയത്തില്‍ വിടര്‍ന്ന രക്തപുഷ്പങ്ങള്‍ (യുദ്ധങ്ങളില്‍ പൊലിയുന്ന ബാല്യങ്ങള്‍ക്ക്‌)

 

 

 

മൌനഭാവങ്ങള്‍  

 





സുര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ ഭരണ
സിരകെന്ദ്രതിന്റെ ഉന്നതങ്ങളില്‍ ഇരിക്കുമ്പോള്‍ ആകാശം കൈ എത്തും ദൂരത്തായി സേതുവിന് അനുഭവപ്പെട്ടു.
സേതുരാമന്‍ പാലക്കാടന്‍ മണ്ണില്‍ നിന്നും വിദേശത്ത് ചേക്കേറിയ
അമ്മയുടെ സേതു. ഇവിടെ പ്രകൃതിക്ക് പോലും ഭരണകൂടത്തെ ഭയമാണ് മഴ എന്നും സേതുവിന് ഹരമായിരുന്നു.
ഇന്നത് ഓര്‍മയില്‍ മാത്രം.
ബാല്യത്തിലെ മഴക്ക്‌ ഇന്നും അമ്മയുടെ മണമാണ്.മഴയത്തിറങ്ങി
കളിക്കുമ്പോള്‍ സേതു എന്ന അമ്മയുടെ ആ വിളി ഇന്നും കാതില്‍മുഴങ്ങുന്നു കൌമാര യൌവനങ്ങളില്‍ പെയ്ത
മഴക്ക്‌ തന്റെ കളിക്കൂട്ടുകാരിയുടെ നിറവും ഭാവവും ആയിരുന്നു. ലക്ഷ്മിപ്രിയ
പാലക്കാടിന്‍റെ
പോങ്കതിര്‍ വിളഞ്ഞ പോലെ. അവളുടെ ഒരു നോട്ടവും മന്ദഹാസവും മീനച്ചൂടില്‍
പെയ്യുന്ന കുളിരായി അനുഭവപ്പെടുമായിരുന്നു.വെള്ളി കൊലുസുകള്‍ക്കും മഴയുടെ
താളമായിരുന്നു.
ഇടവപ്പാതിയിലെ മഴ പോലെ ഇടമുരിയതതയിരുന്നു ആ മൊഴികള്‍.
മഴക്ക്‌ ശേഷം മുറ്റത്തെ ചെത്തിയുടെ ഇലയിലൂടെ വീഴാന്‍ ഭാവിക്കുന്ന
മഴത്തുള്ളികള്‍ കാണുമ്പോള്‍ നീതംബം മറയ്ക്കുന്ന മുടിയിഴകളിലൂടെ ഒഴുകുന്ന സ്ഫടിക
മുത്തുകളായ്‌ മാറുന്നു
മിഥുന മാസത്തിലെ മഴയുടെ കുളിരിലും നിന്‍റെ നിശ്വാസത്തിന്റെ ചൂട് ഞാന്‍
അറിഞ്ഞിരുന്നു. ആദ്യാവസാനമായ്.
കാറും കോളും നിറഞ്ഞ ജീവിത്തതിനോടുവില്‍ ദിക്കറിയാതെ ഞാന്‍
അലഞ്ഞപ്പോള്‍ ഒന്നോ ഞാന്‍ അറിഞ്ഞു നിന്നില്‍ കാലം വീശിയ കൊടുങ്കാറ്റ്, ഒരു
വിളിപ്പാടകലെയെങ്കിലും ദൂരങ്ങള്‍ മനസ്സിനെ ബന്ദിക്കുന്നു നിന്നില്‍ കാണാത്ത മഴയുടെ ഒരു ഭാവം
ഞാന്‍ ഗ്ലോറിയയില്‍
കാണുന്നു. ആര്‍ത്ത്‌ ഉലച്ചു പെയ്യുന്ന മഴ പോലെ. അതായിരുന്നു
ഗ്ലോരിയസേതുരാമന്‍.
കര്‍ക്കിടകത്തിലെ മഴക്ക്‌ തണുത്ത മരണത്തിന്‍റെ ഭാവമാണ്. ആരോ
ചേര്‍ത്തടച്ച കണ്പോളകള്‍ക്കിടയില്‍ ഒരു തടാകം ഞാന്‍ കാണുന്നു. തുലാവര്‍ഷം മേഘത്തിലൂടെ
വരുന്ന ഒരു മിന്നല്‍ എന്‍റെ ഉള്ളിലൂടെ കടന്നുപോയി. തണുത്ത ശരീരവും. ആ വിരല്‍
തുമ്പികളും സര്‍പ്പ സ്പര്‍ഷനമേട്ട പോലെ തോന്നുന്നു. അത് വൈദ്യുധി പോലെ പടരുന്നു. മഴ
പിന്നെയും മൂകമായ് പെയ്യുന്നു തിരികെ നടക്കുമ്പോള്‍ മനസ്സില്‍ കോറിയിട്ടു.
സര്‍പ്പസുന്തരീ മഴക്ക്‌ എന്നും ഇനിയും നിന്‍റെ ഭാവങ്ങള്‍ മൌനഭവങ്ങള്‍.

 

 

മഴയുടെ കൂട്ടുകാരി  


 

മഴയെ നീ എനിക്ക് ആരാണ്?
ആമ്പല്‍പൂവ്‌ ചോദിക്കുന്നു?
എന്നില്‍ പെയ്തു ഇറങ്ങിയോരോ മാത്രയില്‍,
മണ്ണിന്റെ താരകമായ് മാറി ഞാന്‍
ഹൃദയത്തിന്‍ കൂട്ടിലെ കനല്‍ അണച്ചതും
ചുടു കണ്ണ് നീരാല്‍ തപിചൊരെന്‍,
കവിളികലേ മഴയായി തലോടിയും
മറന്നൊരെന്‍ പ്രണയും വീണ്ടും ജീവനെകിയും
ഏകാന്തംഎന്‍ വഴിയില്‍ കൂടെ നടന്നും
ഞാന്‍ അറിയതെന്‍ ചിലങ്കകള്‍
നിന്‍ താളത്തിനൊത് ചലിക്കുന്നു
മായരുതേ എന്നില്‍ നിന്നും
മണ്ണിതില്‍ ഈ പൂവ് വീണടിയും വരെ
ഈനൂപുര താളം നിലക്കും വരെ..........

**********************************************************************************

 

 

 

ഞാന്‍  ഡോക്ടര്‍ രവീന്ദ്രന്‍. തന്റെ പതിവ് പരിശോധനകള്‍ കഴിഞ്ഞു തിരികെ മുറിയിലേക്ക് നടന്നു .യവ്വനം വിട്ടു മാറാത്ത ഒരു യുവാവിനെ ആണ് ഇപ്പോള്‍ഞാന്‍    പരിശോധിച്ചത് .മരണം തൊട്ടു മുന്നില്‍ നില്‍ക്കുമ്പോഴും ജീവിക്കാനുള്ള അവന്റെ ആഗ്രഹത്തെ, പ്രോത്സാഹിപ്പിച്ചു ഞാന്‍ . മനസ്സില്‍ ഒരു കുഞ്ഞു വേദനയോടെ ,കരയാന്‍ കണ്ണുനീര്‍ പോലും ഇല്ലാതെ നില്‍ക്കുന്ന അവന്റെ ഭാര്യ .അവളുടെ കയ്യില്‍ എന്തിനോ വേണ്ടി വാശി പിടിച്ചു കരയുന്ന കുഞ്ഞും .ഇനി എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു ഞാന്‍ അവിടുന്ന് പോന്നു .
ഉച്ചയുണിന്റെ സമയം ആയതിനാല്‍ വാര്‍ഡില്‍ മറ്റു രോഗികള്‍ ഭക്ഷണം കഴിക്കുന്ന തിരക്കില്‍ ആണ് .ഏതോ സന്നദ്ധ സംഘടനകള്‍ എത്തിച്ചു കൊടുക്കുന്നതാണ്  ഉച്ചക്ക് ഓരോ പൊതി ചോറ് .ഇത്  വലിയ ഒരു ആശ്വാസം തന്നെ ആണ് രോഗികള്‍ക്ക് .
 അവിടം നിറയെ വാഴയിലയില്‍ പൊതിഞ്ഞ ചോറിന്റെ ഗന്ധം .ഈ ഗന്ധം തന്നെ ഒരുപാട് പുറകിലേക്ക് നയിക്കുന്നു .ഓര്‍മയുടെ ഒരു പഴയ ഗന്ധം .അതെ ഈ ഗന്ധത്തിനു അമ്മയുടെ ഓര്മ ,...

കൊട്ടാരക്കര ഗണപതി വിലാസം സ്കുളിലെ മാഷ്‌ ആയിരുന്നു എന്റെ അച്ഛന്‍ .ഗോപാലന്‍ മാഷ്‌ ,ഫുള്‍ കൈ ഷര്‍ട്ടും ,കാലന്‍ കുടയും ,കയ്യില്‍ ഒരു ബാഗും  കണ്ടാല്‍  തനി  മുന്ഷിയെ  പോലെ .

അമ്മക്ക് എപ്പോഴും ജോലിത്തിരക്ക്  ആണ് .മുണ്ടും നേരിയതും ആയിരിക്കും അമ്മയുടെ വേഷം ,അടുക്കളയിലെ പുകയും കരിയും,എല്ലാം ആ മുണ്ടില്‍ ഉണ്ടാകും ,ഇടയക്ക്അച്ഛന്‍ ചോദിക്കും ,'മാലതി ,...എന്താ നിന്റെ കോലം,നിനക്ക് അല്‍പ്പം വൃത്തിയായി നടന്നുടെ ?'
ഓ ,.. പിന്നെ നിങ്ങളെ പോലെ ഞാന്‍ ഇവിടെ വെറുതെ ഇരിക്കുകയല്ല .ചമഞ്ഞു ഇരിക്കാന്‍ .ഞാന്‍ ഇവിടെ പൊട്ടും കുത്തി ഇരുന്നാല്‍ ഉച്ചക്ക് ഉണ്ണാന്‍ നേരത്ത് കൈ കഴുകി ഇരിക്കുക മാത്രേ ഉണ്ടാവു '........
അച്ഛന്റെ ചോദ്യത്തിന് ഉത്തരമായി എന്തൊക്കയോ പുലമ്പിക്കൊണ്ട് അമ്മ അടുത്ത ജോലിയില്‍ മുഴുകും .
രാവിലത്തെ തിരക്കിനിടയില്‍ അമ്മ പറമ്പിലേക്ക് ഓടി രണ്ടു വാഴയില വെട്ടി കൊണ്ട് വരും .എന്നിട്ട് വിറകു അടുപ്പിലെ കനലിനുമുകളില്‍ വച്ച് ആ ഇലകള്‍ വാട്ടി എടുക്കും .നല്ല രസം ആണ് അത് നോക്കി നില്‍ക്കാന്‍ .
തളിരിലകള്‍ക്കു കടും പച്ച നിറം വരും .കൂടെ വശ്യമാര്‍ന്നഒരു  ഗന്ധവും .
മോര് കാച്ചിയതും ,തേങ്ങാ ചമ്മന്തിയും ,കടുമാങ്ങയും ആയിരിക്കും സ്ഥിരം വിഭവം .എങ്കിലും ഒരിക്കല്‍ പോലും ഒരു മടുപ്പും തോന്നിയിട്ടില്ല .
ഇല നന്നായി പൊതിഞ്ഞു വാഴ നാരുകൊണ്ട് ഒരു കെട്ടും കെട്ടിഅമ്മ ആ ചോറും പൊതി  ഭദ്രമാക്കി ബാഗില്‍ വച്ചുതരും .
ഉച്ചക്ക് കുട്ടുകാര്‍ക്ക് ഒപ്പമിരിന്നു ആ പൊതി അഴിച്ചു ചോറ് കഴിക്കും .സ്കുളിലെ സ്ഥിരം കഞ്ഞിയും ചെറു പയറിന്റെയും ഗന്ധവും എനിക്ക് ഇഷ്ട്ടമായിരുന്നു .ഇടയ്ക്ക് ഈ ചോറ് കുട്ടുകാര്‍ക്ക് നല്‍കി അവരുടെ കഞ്ഞിയും പയറും ഞാന്‍ കഴിക്കാറുണ്ട് .
എല്ലാം നല്ല സുഖം ഉള്ള ഓര്‍മ്മകള്‍ ......
ഡോക്ടര്‍ ആയതിനു ശേഷം അമ്മ പറഞ്ഞ വാക്കുകള്‍ ഇന്നും വേദ വാക്യം പോലെ ഓര്‍ക്കുന്നു ,
'മോനെ രവീ ',..എന്നും നീ നിന്റെ മുകളില്‍ ഉള്ളവരെ കുറിച്ച് മാത്രം ചിന്തിക്കാതെ ,..നിന്നിലും താഴെ ഉള്ളവരെ കുറിച്ച് ചിന്തിക്കു അവരുടെ ഉന്നമനത്തിനു വേണ്ടി ജീവിക്കു,.'
ഓര്‍മയുടെ പടികള്‍ ഓരോന്നായി ഇറങ്ങി    ഞാന്‍ വെറുതെ ഇരുന്നു ,ഒപ്പം കുട്ടിനു പഴമയുടെ ഗന്ധവും ,....


6 Response(s)

 

 

 

                                         

സ്നേഹ ബീജം

 

പ്രാണന്റെ നോവറിയാതെ പായും മനുജാ-
വേഗം കുറക്കുകീ നിന്‍ യാഗാശ്വ പ്രയാണം.
ഓര്‍ക്കുന്നുവോ? നിന്‍ പാതയില്‍,
നീ മറന്നൊരീ പൂക്കളെ ലളിച്ചിട്ടുണ്ടാം

നീ അതിനെ,നുകര്‍ന്നിട്ടുണ്ടാം
നിന്റെ ദാഹം ശമിക്കും വരെ മാത്രം.
ആ പൂക്കള്‍ വിരിഞ്ഞിരുന്നു പല ഭാവത്തില്‍
പിന്ജിളം കൈ തൊട്ടപ്പോള്‍

മാറുച്ചുരന്നൊരു പൂതവും,
കണ്ണന്റെ ചിരിയില്‍ നഞ്ഞുപുരട്ടന്‍

മടിച്ചൊരു പൂതനയും.
ആരോ വരച്ചിടും കോലങ്ങള്‍ പോലെ
ജീവിക്കുന്നു ചില പൂക്കള്‍
തെരുവിന്റെ പെണ്ണില്‍ ആരോ പാകിയ
സ്നേഹ ബീജം പിറവി കൊണ്ടപ്പോള്‍
എത്തി നോക്കാത്ത ന്യായങ്ങള്‍ ആകുഞ്ഞിനെ
ലാളിച്ച കൈകളേ ക്രുശിക്കുന്നു.
താതന്റെ ബീജം വഹിചോരാപൂവ്
തന്‍ കുഞ്ഞുപൂവിനെ ഉപേക്ഷിക്കുകില്‍
പഴിക്കാന്‍ ആയിരം നാവുകള്‍
വഴിയോര കാഴ്ചകള്‍ തുടരുമ്പോള്‍
സത്യം ഒതിടും നാവിനെ നാട്..
കടത്തുന്നു മാനവ മാനസം.
ഓര്‍ക്കുക നിങ്ങളും ഇതുപോല്‍
ബീജമായ് മാതൃഗര്‍ഭത്തില്‍ വാണകാലം
ഓര്‍ക്കുക വിലനല്കിടാനാവാത്ത
മാതൃ ഗര്‍ഭം വഹിചിടും പൂക്കളേ..
വിരിയട്ടേ അവ ശാന്തമായ്, ഒരുക്കിടാം
നമുക്ക് അവര്‍ക്ക് ഒരു ഉദ്യാനം

 

 

എന്റെ ബാല്യം


പാടവരമ്പിലൂടെ ചിത്രശലബങ്ങളുടെ പിന്നാലെ പാഞ്ഞതും വേലിവരംബിലെ പൂക്കളോടും തോട്ടിലെ പരലിനോടും കിന്നാരം പറഞതും
കൂട്ടുകാരോടൊത് ആരാന്റെ മാവില്‍ കല്ലെറിഞ്ഞതും
മതില്‍ ചാടി പുളി പെരുക്കിയതും
എല്ലാം ബാല്യത്തിന്റെ ഓര്‍മ്മകള്‍ മാത്രം
ഓണക്കാലത്ത് തൊടിയിലും പറമ്പിലും തുംബയോടും കാക്കപൂവിനോടു കിന്നാരം ചൊല്ലി ചെമ്പില കുമ്പിളില്‍ പൂനിരച്ചും നടന്ന കാലം
ഇന്നും തുമ്പയും ഇല്ല കാക്കപൂവും ഇല്ല
പൂവിറുക്കാന്‍ ബാല്യത്തിന്റെ കുസൃതികളും ഇല്ല
പോയിമറഞ്ഞ നല്ല കാലം ഇനി ഓര്‍മകളിലെ ആ തണുത്ത പ്രഭാതങ്ങള്‍ മഞ്ഞും മഴയും കൂട്ടുകാരായ കാലം
ഇന്നോ? ലോകം പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ നഷ്ടമായത് നിഷ്കളങ്ങതയും പ്രകൃതിയോടുള്ള ആ സൌഹൃതവുമാണ് .
തിരികെ വരുമോ ഇനി ആ കാലം
കൊതിയാണ് ആ പഴയകലത്തോട്
പാടവും തോടും തൊടിയുമെല്ലാം നിറഞ്ഞ ഒരു കൊച്ചു ഗ്രാമത്തിന്റെ നടുവില്‍ നല്ല കുറെ നാട്ടുകാരുടെ കൂട്ടുകാരുടെ കുഞ്ഞുങ്ങളുടെ കൂടെ ഇനിയും കളിപറഞ്ഞു നടക്കാന്‍
ഒരു കൊച്ചു ചിത്രസലഭമായി പാരിനടക്കാന്‍.............
നടക്കില്ലെന്നരിഞ്ഞിട്ടും ആശിക്കുന്നു ഞാന്‍
"തിരികെ വരുമോ എന്‍ ബാല്യമേ
ഇനിയും കൂട്ടുകൂടാം പൂവിനോടും
കിളിയോടും പാറുന്ന തുംബിയോടും"